Category: കവിതകൾ

ഇഴയടുപ്പങ്ങൾ

രചന : പ്രകാശ് പോളശ്ശേരി ഓലമെടയുന്ന ചന്തത്തിലെന്നുമേകുന്തിച്ചിരിക്കുന്നെൻ കൂട്ടുകാരീകൈവിരൽ ഭംഗിയാൽ മെടയുന്ന ഓലയിൽകവിത രചിക്കുന്ന കാഴ്ച ഭംഗി ഓർമ്മയിലെന്നും കാണുന്ന നിന്റെയാകരവിരുതുകളെല്ലാം ഇന്നലെപോൽഓർത്തിരിക്കുന്നു നിന്റെയാ കയ്യിലെകയർപിരിതന്നുടെ രേഖകൾ തന്നെയും ആർത്തു ചിരിച്ചങ്ങനെ പിന്നോട്ട് പിന്നോട്ട്ചേർത്തു പിരിച്ചങ്ങു നടന്നിടുമ്പോൾകുട്ടിക്കൂട്ടി ഇഴചേർത്തു വക്കുന്നു, നീനിന്റെജീവിതമോർത്തു,…

മറക്കണമെന്നെയും

രചന : മുരളി രാഘവൻ മറക്കാനും പൊറുക്കാനുംമറന്നുപോയവർക്കായ്മറവിയുടെ മറക്കുടയ്ക്കുള്ളിൽഇപ്പോഴും മൗനത്തിലാണ്ഓർമ്മിക്കില്ലയെന്നവാശിയിൽ. ഓർമ്മ നശിച്ചവർക്കുപോലുംപേരുണ്ട് ,ഓർക്കാതിരിക്കുന്നവർനൽകിയ നാമക്രിയയിൽ രോഗംമറന്നുപോയ് മറവിരോഗംമറക്കാതിരിക്കുന്ന രോഗമായ്. ഓർത്തിരുന്നവർക്ക് സംഘമുണ്ടായ്മനുഷ്യരല്ലേ സംഘം ചേരുംമൃഗവാസനയുടെ ബാക്കിപത്രത്തിൽആദ്യത്തെ അദ്ധ്യായത്തിൽഅവസാത്തെ ഖണ്ഡികയിൽ. ആദ്യവരി മാനവികതയിൽ നിന്നുംമദം പൊട്ടിയൊഴുകിയതിനാൽജാതിയിൽ തുടങ്ങി വർണ്ണത്തിൽഒടുവിൽ സാഗരം മതമായ്..മതവിദ്വേഷത്തിൻ…

പരദേശിക്കാറ്റുമരിച്ചേ .

രചന : സുമോദ് പരുമല തകതകതകതപ്പുതുടിച്ചേ …തിമിതിമിതിമിതിമിലയടഞ്ഞേതോൽത്താളം വെന്തുപിടയ്ക്കുംപരദേശിക്കാറ്റുമരിച്ചേ .. കാറ്റിൽ നീ കേട്ടൊരുകഥയിൽമലവേടൻ പാടിയകഥയിൽതൊലിയുരിഞ്ഞ പാമ്പുകൾ ചുറ്റികഴുകന്മാർ ചത്തൊരുകഥയിൽ … പറകൊട്ടിപ്പാടിയ വേലൻതലയറഞ്ഞ് വീണൊരുകഥയിൽഎല്ലൂരിയ കരിംക്ടാത്തന്മാർപൈവന്ന് കരിഞ്ഞൊരു കഥയിൽ .. മരവാഴക്കുടിലിലിരിക്കുംമാടന്മാർ പാറിവരുന്നേതീണ്ടാരിപ്പെണ്ണിൻ മുലയിൽകോമ്പല്ലിൻ മുനകളമർന്നേ .., കളമിട്ടൊരു നാഗത്തറയിൽതമ്പ്രാട്ടിയിരിക്കും…

ഖനിയിലെ ജീവിതങ്ങൾ.

രചന : സുധീഷ് കുമാർ മമ്പറമ്പിൽ രാവേറെയായ് കാത്തിരിപ്പുണ്ടവൾകുത്തിമറച്ച കൂരയിലൊരു മൂലയിൽ വെള്ളം കുടിച്ചു പശികറ്റിതറയിലമർന്നു തളർന്നുറങ്ങുന്നു കുഞ്ഞുമക്കൾ .. ഇരുളിലകലെയായ് മുഴങ്ങിയ അപായമണികേട്ടവൾ നടുങ്ങിത്തരിച്ചിരുന്നൊരു –തേങ്ങൽ തൊണ്ടയിൽ കുരുങ്ങി…തൻപാതിയുമവിടെയെന്നോർത്തവൾ തളർന്നുപോയി തളർന്നുറങ്ങുന്നതൻപിഞ്ചോമനകളെനോക്കിയവളുടെനെഞ്ചകത്തിൻ നീറ്റലൊരു നെടുവീർപ്പിലൊതുക്കീ….കണ്ണുനീരില്ലിനി കരയുവാൻവിശപ്പിൻ വിളിയുയരു-ന്നൊരാർത്തനാദമായ്തൊണ്ടയിൽ കുരുങ്ങുന്നു നാളെയവളുമവനെപ്പോലെഖനി…

ശില്പികളുടെ ദുഃഖം.

രചന : മനോജ്‌ കാലടി സബർമതിയുടെ തീരത്തു കേൾക്കുന്നുകരളു നോവുന്നോരാത്മാവിൻ രോദനം.ഭരണഘടനതൻ ശില്പിയാം അബേദ്കർപരിതപിക്കുന്നു നാടിന്റെവസ്ഥയിൽ. ഭാരതത്തിന്റെ ഹൃദയത്തിനുള്ളിലായ്പണിതു നല്ലൊരു ശിൽപ്പവും പണ്ടവർ.കല്ലുകൊണ്ടല്ലിരുമ്പു കൊണ്ടല്ലത്നൂലിഴപോലെ സ്നേഹമാം ഭാഷയിൽ. സഹിഷ്ണുതയും സമത്വവും നൽകുന്നഭരണഘടനയാം നല്ലോരു ശില്പവും.വർണ്ണരാജി വിതറുന്നോർക്കന്നായ്‌നാടിനൈക്യപ്രതീകമായ് നിന്നത്. ഭീതി വിതറി ഇരുട്ടിന്റെ…

ഭയാരണ്യം

രചന : സാജുപുല്ലൻ ഒരു കളിവണ്ടിയിലേറി പ്രണയംകാടു കയറിആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്നകന്ന്ചപ്പുകാടിൻ്റെ ഓരം പറ്റിമുളങ്കാടിൻ്റെ മർമ്മരം കേട്ട്ഇടയ്ക്ക് കുളിരരുവിയെമുറിച്ചു കടന്ന്ഒറ്റയടിച്ചാലിലൂടോടിയ വണ്ടിയിൽതൊട്ടും പിടിച്ചുംഅവനും അവളും… ഇടയ്ക്കൊന്ന് കണ്ണുചിമ്മിയപ്പോൾഉൾക്കാട്ടിലാണ്ഇടയ്ക്ക് ചുറ്റിയുംഇടയ്ക്ക് അകന്നുംപാഞ്ഞു പോകുന്നു മൃഗങ്ങൾനാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം അവൻ പറഞ്ഞുമൃഗങ്ങളെ നോക്ക്…അവയൊന്നും ഉടുത്തിട്ടില്ലഉൾക്കാടിൻ്റെ…

ഉത്തരവാദികൾ ?

രചന: J K Thrissur മഹാരാഷ്ട്രയിലെ ഒരു ആതുരാലയത്തിൽ ശിശുക്കളുടെ ഐസിയുവിൽ അഗ്നിബാധ. ഏറ്റ് കുഞ്ഞുങ്ങൾ മരിച്ച സംഭവമാണ് ഈ വരികൾക്ക് ഹേതു. ഒന്നും അറിയാത്ത, പറയുവാനുംആകാത്ത, ചലനവും ഇല്ലാത്തകുഞ്ഞിളം പൈതങ്ങളേ,കിളി കൊഞ്ചലുകൾ കേൾക്കുവാൻവെമ്പുന്ന മനസ്സുകൾക്കിന്നോനൽകിയതും സന്താപക്കടലല്ലേആതുരാലയ സൂക്ഷ്മ വാസികളേ !.…

രാമനെ തേടുമ്പോള്‍

രചന:Madhav K. Vasudev രാമനെ അറിയുവാന്‍ നീരാവണനെ അറിയണംകാനന ചിന്തകൾ പരത്തണംരാമബാണത്തെ അറിയണം.നിശാചര രാത്രികള്‍ താണ്ടണംമിഥിലയെ പുല്‍കണം.ത്രയംബക ചാപമൊടിക്കണംപത്തുതലകളില്‍ ചികയണം’ഇരുവര്‍ക്കുമിടയില്‍ തുളുമ്പിയകണ്ണുനീര്‍ കാണണം…..രാമനെയറിയുവാന്‍ നീരാവണനെ അറിയണം….. രാമനെ അറിയുവാന്‍സരസ്വതീ യാമത്തില്‍സരയുവില്‍ മുങ്ങണംദര്‍ഭ മുറിക്കണംവനാന്തര ഗര്‍ഭത്തില്‍ചിത്രകൂടങ്ങള്‍ തിരയണംപാദുകമേന്തിയ ശിരസ്സുനീ കാക്കണം, തേടണംകാനന പാതകളെല്ലാം…

ശിലാഹൃദയങ്ങൾ

രചന:മോഹൻദാസ് എവർഷൈൻ സ്നേഹിക്കുവാൻ മറക്കുന്നുവോ നമ്മൾസ്നേഹിക്കുവാനിനിയും പഠിക്കാത്തവർമോഹിക്കുവാൻ മാത്രമറിയുന്നജന്മങ്ങൾമോഹങ്ങൾ നല്കുവാൻ മടിയേതുമില്ല സ്നേഹം വിലയ്ക്ക് വാങ്ങാമെന്നാരോമൊഴിയുന്നനേരം കിഴിപ്പണം തിരയുന്നുഞാനും, പിന്നാലെ നിങ്ങളും തിരയുന്നു!അർത്ഥങ്ങളില്ലാ വെറും വ്യർത്ഥ ജീവിതം വിദ്യയും വിലപ്പേശി വിൽക്കുന്ന ചന്തയിൽപകലിൻ വെളിച്ചം ഇരുളിന്ന് വഴി മാറിടുന്നുഇരയെ തിരയുന്ന മിഴികളിൽ…

മരിച്ച അമ്മ കുഞ്ഞിനെ ഓർക്കുമ്പോൾ ….!

രചന:Raju Kanhirangad വിരിച്ചു വെച്ചെരു ശവക്കുഴിയിൽമരിച്ച പെണ്ണവളുണരുന്നു !സ്നിഗ്ദം ചൊടിയിൽ ചോരി വായിൽമുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-നെളുതാതുഴറുന്നു മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല –യിൽ നിന്നിറ്റും പാൽമണ്ണിൽ വീണു പരക്കുന്നുചേതന,യറ്റവളാണെന്നാലുംഅവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെജരായുവിൽ പോറ്റിയൊരമ്മആരിതു കേൾക്കാൻ അമ്മ വിലാപംശവമാടത്തിന്നരികെ .…