Category: കവിതകൾ

രാവിൻ്റെ ഭംഗി … Dr.Swapna Presannan

നിൻ്റെ കാർകൂന്തൽക്കെട്ടുപോൽവിടരും ഇരുട്ടിനെന്തൊരു കറുപ്പാണ്പെണ്ണേ!നെറ്റിത്തടത്തിലെ ചന്ദനക്കുറിപോൽതിളങ്ങും ശശിലേഖക്കെത്ര ഭംഗി!ഒരു തരി വെട്ടമായുണരും നിലാവിന്എന്തൊരു ചേലാണ് പെണ്ണേ!കൊച്ചരിമുല്ലപോൽ മന്ദസ്മിതംതൂകും താരകക്കുഞ്ഞുങ്ങൾക്കെത്രഭംഗി!രാവിൻ്റെ ചിറകേറി പാറിപ്പറക്കുന്നമിന്നാമിനുങ്ങിനും എത്ര ഭംഗി!പരിമളംതൂകി വിടരാൻ വിതുമ്പുന്നനിശാഗന്ധിക്കും എത്ര ഭംഗി!ഇറ്റിറ്റു വീഴുന്ന നീഹാര മുത്തുകൾതുള്ളിക്കളിക്കുന്ന പുഷ്പദലങ്ങൾക്കുംഎത്ര ഭംഗി!പരിഭവം പറയുന്ന മന്ദസമീരനുമതുതഴുകിത്തലോടുന്ന മാമരങ്ങൾക്കുമെത്ര…

എല്ലാവരാലും മറന്നുപോയ ഒരുവൾ ….. ശ്രീകൃഷ്ണ

എല്ലാവരാലും മറന്നു പോയഒരുവൾതന്റെ ചുവരുകൾക്കുള്ളിൽദിക്ക് തിരയുന്നുണ്ട്,,,പുകഞ്ഞ വിറകു കൊള്ളി പോലെചാരം മൂടിപകച്ചു പോകുന്നുണ്ട്,,,ചിലപ്പോഴവൾഅരിക്കലത്തിലെറേഷനരി പോലെവെന്തു കുഴഞ്ഞു,,,ചിലനേരംതിളച്ചു തൂവിയപാൽപാത്രം കണക്കെഅശ്രദ്ധയുടെ കരിനിഴൽഎന്നു പഴികേട്ടുഅപ്പോഴൊക്കെയുംകുക്കറിന്റെ ചൂളം വിളിപോലെഅവൾ കിതച്ചു തളർന്നു,,,ചിലനേരം കിടക്കയിലെപഴകിയ വിരിപ്പ് പോലെചുളിഞ്ഞു പോയവൾഒരു കുഞ്ഞു ചുംബനത്താൽതളിർക്കുകയുംതണുത്തൊരാലിംഗനത്താൽപൂക്കുകയും ചെയ്തു,,,കലണ്ടറിലെചോരകൊണ്ടെഴുതിയദിനങ്ങളെതളരാതെ നേർത്തചിരികൊണ്ടവൾമായ്ചുകളഞ്ഞു,,,തിരസ്കരണത്തിന്റെപടവുകളിൽഒറ്റപ്പെടുമ്പോഴുംഅവൾമുറ്റത്തെ കണ്ണാന്തളി പോലെസ്വപ്നങ്ങളിൽചിറകുവിരിച്ചു…📷ശ്രീകൃഷ്ണ…

പ്രണവമന്ത്രാക്ഷരപ്പൊരുളേ ….. Unni Kt

വൃശ്ചിക കാറ്റുലയുന്നു,വിഭൂതിമണം പടരുന്നു,വിശ്രുത ശരണഘോ-ഷങ്ങള്‍ മുഴങ്ങുന്നു…,വിശ്വേശ്വരതനയാ, വിനായകസോദരാ വിപത്തുകളില്‍നിന്നുകാത്തരുളും പരംപൊരുളെപാടുന്നവിടുത്തെ നാമസങ്കീര്‍-ത്തനങ്ങളടിയനാലാവോളം…!പിഴകളേറും മനുജജന്മമിതില്‍മോക്ഷപദം പൂകുവാന്‍ പൂങ്കാവനംതന്നില്‍ വാഴും ഭൂതനാഥാതേടിവരുന്നൂ തവ ചേവടികളയ്യാ…!!!സുകൃതിയല്ലിവനെങ്കിലും വര-മേകണേ ദേവാ, ശ്രുതിഭംഗമില്ലാതെകീര്‍ത്തനം തവ പാടുവാന്‍….!സഹസ്രങ്ങള്‍ കൈകൂപ്പുംതിരുനടയില്‍ തിരുരൂപംകണ്‍പാര്‍ത്തു തുമ്പമകറ്റുവാനടിയനുംവന്നേനയ്യാ…,ആളുമാഴിതന്നിലായെരിയട്ടെ ജന്മ-ദുഃഖങ്ങള്‍, നെയ്യഭിഷേകപ്രിയനെ,അംഗോപാംഗമടിയനുമുരുകുന്നുനല്‍നറുനെയ്യുപോലെന്നയ്യാ….!കൃപാനിധേ, സംസാരവാരിധിതാണ്ടുവാനമരത്തു തുണയായ്വരേണമയ്യനേ, താളത്തില്‍ഞാനെന്നും പാടും…

അടച്ചിട്ട ബാല്യങ്ങൾ …..Geetha Mandasmitha

(ലോകം കീഴടക്കിയ മഹാവ്യാധി കാരണം, –ഈ അധ്യയന വർഷം വിദ്യാലയാങ്കണത്തിലെത്തി ആദ്യാക്ഷരങ്ങൾ നുകരുക എന്ന ആഗ്രഹം, –നടക്കാതെ പോയ, പിഞ്ചോമനകൾക്കായി, –ഈ ശിശുദിനത്തിൽ ഒരു കവിത) പുത്തനുടുപ്പൊന്നണിഞ്ഞില്ല ഞങ്ങൾപുസ്തക സഞ്ചിയെടുത്തുമില്ലമണിയടിയൊച്ചകൾ കേട്ടില്ല ഞങ്ങൾപ്രാർത്ഥനാ ഗീതങ്ങൾ ചൊല്ലിയില്ലഅമ്മയെക്കാണാതിരുന്നില്ല ഞങ്ങൾഅധ്യാപകരെയോ കണ്ടുമില്ലആദ്യഗുരുവെ അറിഞ്ഞില്ല ഞങ്ങൾആദ്യാക്ഷരമോ…

ദീപാവലി …. Sunu Vijayan

ദീപങ്ങളേറെ തെളിക്കാം നമുക്കിഷ്ടദേവതകൾക്കു വഴിപാടു നൽകിടാംപ്രാർത്ഥനാ നിരതരായ് തീരാം വരുംകാലംആശ്വാസമേറേ ലഭിക്കുവാനാശിക്കാം..വറുതിയില്ലാതെയിരിക്കുവാൻ നമ്മൾക്കുതൊഴുകൈത്തിരി നാളമോടെ പ്രാർത്ഥിച്ചിടാം.വരണ്ടുപോകുന്ന കുളങ്ങളെ, പുഴകളെകെടാതെസൂക്ഷിക്കാം വരും കാലമെങ്കിലും.മനസ്സിൽ കൊളുത്തിടാം നന്മതൻ ദീപങ്ങൾ,വയലുകൾക്കായി പണിയാം നമുക്കിനി.കാടുകൾ വെട്ടിമുറിച്ചു പുകപ്പുരയാകെപണിയുന്നതിനിയെങ്കിലും നിർത്താം.കാവുകൾകാക്കാം അവക്കായി നന്മതൻജ്വാലകളൊന്നിച്ചു മനസ്സിൽ തെളിച്ചിടാം.പ്രേതങ്ങൾ കുന്നുകൂടുന്ന ശവപ്പറമ്പാകെതെളിച്ചു…

കുഴിമാടങ്ങളിൽ തിരുമുറിവുകൾ പൂക്കുമ്പോൾ … Ashokan Puthur

സങ്കടകാലത്ത്നട്ടതാണ് നിന്നെതണലാകുമെന്നും.കനിയാകുമെന്നും കരുതി………..കാറിത്തുപ്പിപടിയിറങ്ങുമ്പോൾപറിച്ചെടുത്തേയ്ക്കണംഎൻറെ കരൾക്കൂമ്പിൽ വിരിഞ്ഞആ ചുവന്ന പൂവ്…,…..നിന്റെ വെറുപ്പിന്റെതെമ്മാടിക്കുഴിയിൽഎന്നെ അടക്കുമ്പോൾശവക്കൂനയ്ക്ക് മുകളിൽഒരു കുടന്ന തുളസിക്കതിരുകൾവിതറി ഇടുകനിന്റെ സന്തോഷത്തിന്റെഓർമ്മപ്പെരുനാളിന്നീ എത്തുമെങ്കിൽദൂരെനിന്നേകാണാംഒരു നീലത്തുളസിത്താഴ്വരകുഴിമാടത്തിന്മുന്നിലെത്തുമ്പോൾനിന്റെ പ്രിയതമനോട്പറയണംപാപികളുടെ കുഴിമാടങ്ങൾഇത്രമേൽ പുഷ്പിക്കുമെങ്കിൽഒരു വിശുദ്ധന്റെ ബലിത്തറഎത്ര തിരുമുറിവുകളുടെനിറവസന്തം ആയിരിക്കുമെന്ന്.

ഇഴ പിഞ്ചിയ ജീവിതങ്ങൾ ….. ബീഗം കവിതകൾ

ജനലഴികളിൽ പിടിച്ച വാർദ്ധക്യംജാലകപഴുതിലൂടന്തി കാൺമൂനിലാവണയും നിശീഥിനിയിൽനിറഞ്ഞൊഴുകിനീർക്കണങ്ങൾസ്മൃതി തൻ താരാട്ടുപാട്ടിൽശ്രുതിയറ്റയീണങ്ങൾസ്വർഗ്ഗമായിരുന്നു സദനംസൗരഭ്യം വീശി നാലിതൾ പൂക്കൾസദാ മൂളുന്നു വസന്തകോകിലങ്ങൾകണ്ണേറു തട്ടികരിഞ്ഞുണങ്ങികണ്ണടച്ചു തുറക്കുന്നുകനക്കുന്നു കാർമുകിൽകാക്കകൾ കരഞ്ഞുബലിച്ചോറിനായ്വിധവ തൻ കുപ്പായംവിധിച്ച നാളിൽ തന്നെവിധി നൽകി വിരഹംവിതുമ്പിയീ മാനസംമക്കളായ് നാലുപേർമാളികാ വാസമായ്മാറിയീ ചിന്തകൾമാറ്റിയീയമ്മയെപേക്കോലമെന്നോപാഴ്ജന്മമെന്നോപേരക്കിടാങ്ങൾപിന്നിലെത്തി പുലമ്പിഅടുത്തൂൺ നാളിൽഅലിവോടെയെത്തിഅലങ്കാരമായിഅടുത്ത നാളിലോആക്രോശമായ്അലങ്കോലമായ്അധികപറ്റായിപകുത്തു…

വൃഥാവ്യഥ …. Bindhu Vijayan

മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്നീതന്നസ്വപ്നവും നീതന്നഓർമ്മയുംഇടനെഞ്ചിലേറ്റിഞാൻവിടവാങ്ങിടുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോനീകനൽവെന്തവഴിയിൽകനിവിനായ്‌കേഴുമ്പോൾവറ്റിവരൊണ്ടൊരാ അധരത്തിൽസ്നേഹനീരിറ്റിച്ചു നീതന്ന ജീവൻപൊലിയുമ്പോൾ ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..നീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,താലിച്ചരടിനാൽ കോർത്തൊരുബന്ധംതാങ്ങായ്‌ത്തണലായ് പരസ്പരംനമ്മൾനിന്നെതനിച്ചാക്കിയാത്രയാകുമ്പോൾഒരുതുള്ളികണ്ണീർപൊഴിച്ചീടുമോ നീ…ചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾനിന്റെസ്നേഹംലയിപ്പിച്ചഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ നീ..ഒരുകുഞ്ഞുതാരമായ് നിന്നെയുംനോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾനോക്കീടുമോനീ എന്നെ നോക്കീടുമോഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ…… ബിന്ദു വിജയൻ, കടവല്ലൂർ.

മൃദുവായ ജലകണം …. Shyla Kumari

മനസ്സൊന്നു കരയുമ്പോൾമനതാര് പിടയുമ്പോൾഉണരുന്ന നോവാണ് കവിതചിരിയുള്ളിൽ വിടരുമ്പോൾകനവുള്ളിൽ നിറയുമ്പോൾവിടരുന്ന ചിരിയാണ് കവിതപ്രണയമൊന്നണയുമ്പോൾഅകലെയായ് മറയുമ്പോൾഉതിരുന്ന മൊഴിയാണ് കവിതവെറുതെയിരിക്കുമ്പോൾഅരികെ വന്നലയാഴിപോലെന്നിൽനിറയുന്ന കനവാണ് കവിതതൂലികത്തുമ്പിലേക്കാ-ഞ്ഞൊന്നു വീശുന്നകുളിരുള്ള കാറ്റാണ് കവിതസംഗീത സാന്ദ്രമായ്ചുണ്ടിലേക്കിറ്റുന്നമൃദുവായ ജലകണം കവിതകുണുങ്ങിക്കുണുങ്ങിയെൻചാരത്തണയുന്നനനവുള്ളൊരോർമ്മയീക്കവിത. ഷൈലകുമാരി

സ്ത്രീസമത്വരാമായണം….. Janardhanan Kelath

അരുതെന്ന് തുടങ്ങുംരാമായണത്തിലെശിഥില ബന്ധങ്ങളുംഒളിയമ്പുകളുംഅഗ്നിപ്രവേശങ്ങളും,മഹാഭാരതത്തിൽവസ്ത്രാക്ഷേപങ്ങളായുംഅരക്കില്ലങ്ങളായുംകുരുക്ഷേത്രങ്ങളായുംചക്രവ്യൂഹങ്ങൾ ചമച്ച്ഇന്നും അവിരാമംനമ്മെ പിൻതുടരുന്നു…..മാനിഷാദ ചൊല്ലി !കർക്കിടകക്കുളിരിൽവിറക്കുന്നവിരലുകൾവത്മീകം പിളർന്ന്രാമനെ തേടുമ്പോൾ,അഹന്തയുടെ ദശമുഖങ്ങളുംഅവിഹിതാസക്തിയിൽമൂക്കറ്റ ശൂർപ്പണഘകളുംമാത്സര്യമൂട്ടുന്ന മന്ഥരകളുംകനിവറ്റ കൈകേയികളുംഎനിക്കു ചുറ്റും നിന്ന്ഭീഭത്സം കണ്ണുരുട്ടുന്നു!സീതയെ ബന്ദിയാക്കിയുംസ്പർശിക്കാത്ത രാവണൻഉത്തമനെന്നിന്നനേകവുംചൊല്ലിത്തിരിയുമ്പോൾ;സ്പർശനമല്ലാത്മദർശനം –കാണാതഹങ്കരിക്കുന്നവൻഅർഹതയില്ലാത്തതൊന്നുംഅപഹരിച്ചീടെന്നറിയണം!പൈതൃകത്തിന്റെ ബലംഅറിയാതെ വാലിൽ തീകൊളുത്തീടെന്നറിയണം!അരയന്റെയമ്പുകൾഅരചന്റെ ഭണ്ഡാര –മാക്കാതിരിക്കണം!രാമനോ സീതയോഅല്ല രാമായണംരാവണന്റെ ആത്മ –പ്രണയവും കുടിയാണ്!മനുഷ്യോൽപത്തിയുടെപൈതൃകഭാവപരിണാമ…