Category: കവിതകൾ

സാറ.

Kala Bhaskar* സാറയൊത്തിരിയൊത്തിരിസ്നേഹിച്ചാരുന്നേ മനുഷ്യരെ .നടക്കടീന്ന് പറഞ്ഞപ്പംഓട്ടം പിടിച്ചതുംഇരിക്കടീന്ന് പറഞ്ഞപ്പംമുട്ടേലെഴഞ്ഞതുംഅവടെ നിക്കടീന്ന്അലറിപ്പറഞ്ഞപ്പംനിന്ന് പെടുത്തതുംതമ്പുരാനാണെ അതേലിച്ചരെസ്നേഹം കൊണ്ടാര്ന്നേ !എന്നിട്ടെന്നിട്ട്ഏണീമ്മേക്കേറുമ്പോലെസ്നേഹം കേറിക്കേറിവന്നതുമാരുന്നേ !ഒന്നിനേം കിട്ടീല്ലേലുംനാലഞ്ച് പെറ്റതാന്നേ ,ഇനീമങ്ങ് പ്രേമം കൂടിയാസ്വർഗത്തെത്തും പെണ്ണെന്ന്അയലോക്കത്തെ അന്നമ്മച്ചേടത്തീംവാക്കീള്ള മാളോരുംപറഞ്ഞേപ്പിന്നാന്നേകുര്യച്ചൻ തടി കൊണ്ട്പെരക്കൊരു തട്ടടിച്ചത്.മിച്ചം വന്ന തുലാത്തേലൊന്ന്,നീയിനിയിതും കെട്ടിപ്പിടിച്ച് കെടന്നോടീമഹാറാണീന്നവക്കിട്ട്…

അറിയുക നാം.

രചന : ശ്രീരേഖ എസ്* കളയരുത് നാമൊരുതരിയന്നവുംപാഴാക്കീടരുതൊരുതുള്ളി വെള്ളവും.നാവതേറ്റം വരണ്ടലയുന്നവർഇവിടെയേറ്റമുണ്ടെന്നതറിയണം! ധാരാളിത്തത്തിൽ വലിച്ചെറിയും മണികൾഒരു ജീവനെങ്കിലും തുണയായ് മാറിയാൽസുകൃതമേതുണ്ടതിൻമീതെ നമ്മൾക്ക്കൈവരാൻ മണ്ണിൽ ജീവിതയാത്രയിൽ. സർവ്വനാശം വിതക്കുവാൻ നാംതന്നെഹേതുവാണെന്ന സത്യം മറന്നവർമണ്ണും മലയും മരവും നശിപ്പിച്ചുപ്രാണനായെന്നും നെട്ടോട്ടമെന്തിനായ്.? വറ്റിവരണ്ടല്ലോ ഭൂമിതൻ മാറിടംകരിഞ്ഞുണങ്ങുന്നു മണ്ണിൽ…

കീമോതെറാപ്പി.

കവിത : ജോയി ജോൺ* അർബുദം കാർന്നവൻ്റവ്രണിത ഹൃദയാറകളിലൊഴുകി താളംമുറിഞ്ഞ രക്തചംക്രമണമേറ്റ്മരവിച്ച ദേഹിയും ജനിതകമാറ്റംവന്ന കോശങ്ങളെരിച്ച ദേഹവുംതമ്മിലുള്ള രാസപ്രവർത്തനമാണ്കീമോതെറാപ്പി! പ്രതിപ്രവർത്തനത്തിൻ്റെ കറുത്തവടുക്കളേറ്റ ദേഹം,പുറംതൊലി പൊഴിച്ച്‌ ,വരണ്ട ഊഷരത്തിലെത്തുമ്പോൾ,രാസവസ്തുക്കൾ ആഴ്ന്നിറങ്ങിയതലച്ചോറിനുള്ളിൽ ,നാളെയുടെ ചിന്തകൾ വിറുങ്ങലിച്ച്തളം കെട്ടിക്കിടക്കും ഇനിയും സാക്ഷാത്ക്കരിക്കപ്പെടേണ്ടസ്വപ്നങ്ങളൾക്കു മേൽ രാസ തന്മാത്രകളാഴ്ന്നിറങ്ങുമ്പോൾ,ജീവ…

പുസ്തകം -ഇടശ്ശേരിക്കവിതകൾ.

രചന : സാജുപുല്ലൻ * എനിക്കു രസമീ നിമ്നോന്നത മാംവഴിക്കു തേരുരുൾ പായിക്കൽ;ഇതേതിരുൾക്കുഴിമേലുരുളട്ടേ,വിടില്ല ഞാനീ രശ്മികളെ –ഇടശ്ശേരിക്കവിതകൾസമ്പൂർണ്ണസമാഹാരംവായിച്ചു കഴിഞ്ഞപ്പോൾഇങ്ങനെ ചിലത് തോന്നി-ശക്തിയുടെ കവി എന്ന്ഇടശ്ശേരി യെ പറ്റിയുള്ള വിശേഷണംവെറും ഭംഗിവാക്കല്ല,കവിതകൾ തന്നെ തരുന്ന സാക്ഷ്യപത്രമാണ്.കാവിലെ പാട്ട്എന്ന സമാഹാരത്തിലെ‘പുളിമാവ് വെട്ടി ‘എന്ന കവിതയിലൂടെയാണ്കോളേജ്…

മാറ്റൊലി.

രചന : ശ്രീകുമാർ എം പി. കാലം പറയുന്ന നാദം കേൾക്കാൻകാതോർത്തിരിയ്ക്കുക വേണം നമ്മൾകാലമേൽപ്പിയ്ക്കുന്ന കാര്യം ചെയ്യാൻകാലേയുണർന്നിരിയ്ക്കേണം നമ്മൾ.നാളെ വരുന്നോർക്ക് വീഥിയേകാൻനാടിനു നല്ലൊരു ഭാവിയേകാൻനാടിന്റെയിന്നത്തെ മക്കളായികാലം കരുതിയ കണ്ണികൾ നാം. നാടിനു കാവല് നമ്മൾ തന്നെനാടിന്റെ രാജാവും നമ്മൾ തന്നെരാജാധികാരത്തിൻ പൗരബോധംഉള്ളിൽ…

സ്ക്വയർ.

രചന : സുദേവ് ബി. മേശപ്പുറത്തേപുസ്തകക്കെട്ടിടങ്ങൾക്കിടയിലെചത്വരത്തിൽ ഞാനെത്തുമ്പോഴേക്കുംഏതാണ്ട് ശുന്യമായിത്തീർന്നിരുന്നുതൻ്റെ അവസാന ഗാനം വായിക്കുന്ന വയലിനിസ്റ്റ്,രണ്ടോ മൂന്നോ കാഴ്ചക്കാർ,സിൽവിയ .ഞാനവർക്കരികിലേക്ക് പോയിആ ഗാനത്തിന് താളം കൊടുത്തുഅയാളെന്നെ അഭിവാദ്യം ചെയ്തുഞാനയാളേയുംഎല്ലാവരും ചേർന്ന്ആ ഗാനത്തെ മധുരമായി അവസാനിപ്പിച്ചു.കയ്യടിച്ചുഅവരെല്ലാം തിരച്ച് പോകുന്നതും നോക്കിഞാനൊരു സിഗാറെരിച്ചുപുസ്തക നിലകളിലേക്ക് നോക്കിപുകയൂതി…

എന്റെ ഇഷ്ടങ്ങൾ .

രചന : മായ അനൂപ്. എന്നുള്ളിലായുണ്ടൊരായിരം ഇഷ്ടങ്ങൾഎല്ലാം രഹസ്യമാണെന്നാകിലുംചൊല്ലീടാം ആയവ നിങ്ങളോടായി ഞാൻനിങ്ങളതാരോടും ചൊല്ലില്ലെങ്കിൽ കുഞ്ഞിലേ ഞാനേറ്റം സുന്ദരിയായ് കണ്ടകുന്നിക്കുരുവിനെ ഇന്നുമിഷ്ടംചോന്ന കവിളിലെ മറുകിലൊരായിരംമുത്തം കൊടുക്കുവാൻ തോന്നുമെന്നും പുസ്തകത്തിൽ ഞാൻ ഒളിപ്പിച്ചു വെച്ചൊരാനിറ മയിൽപ്പീലിയെ എന്നുമിഷ്ടംകണ്ണൻ നിറുകയിൽ ചൂടിയതിനാലോഏറെ അഴകതിനുള്ള കൊണ്ടോ…

ലഹരി.

രചന : മനോജ് മുല്ലശ്ശേരിനൂറനാട്. രാവും,പകലുമറിയാതെത്രനാളുകൾപീയുഷമല്ലെന്നറിഞ്ഞിരിക്കെഗരളം മോന്തി തിമിർത്താടിവരിയോരങ്ങളിലെ മാലിന്യങ്ങളിലൊരുപുഴുവായ് മാറുന്നു. വേനലിൻ കാഠിന്യമറിയാതേയുംആർത്തലച്ച് പെയ്യുമാമഴയേയും –അവഗണിച്ച് നുരയോടും,പതയോടുംപുകയോടും ആർത്തിപൂണ്ട്ലജജയെന്തന്നറിയാതെ അപരൻ്റഅവജ്ഞയേറ്റു വാങ്ങുന്നു . നാളത്തെ നാടിൻ്റെ നന്മയായിശോഭിച്ചീടേണ്ട കൗമാരവും,യൗവ്വനവും ലഹരിയിലാനന്ദം കണ്ടെത്തുന്നു.രുചിയിലും, നിറത്തിലും, കാഴ്ചയിലുംവിപിന്നമായി നിൻ മുന്നിലെത്തും മദ്യംഫലത്തിൽ നിന്നുള്ളം…

സ്നേഹസ്വരൂപൻ.

രചന :ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം. പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ വാതിൽ തുറക്കപ്പെടും…

കടൽക്കൊള്ളക്കാരന്റെ കവിതകൾ.

രചന : ദിജീഷ് കെ.എസ് പുരം. തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല.➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു പത്തേമാരിയുടെനിറവയർഗന്ധവുമായികടൽക്കാറ്റുകൾ…