സ്വപ്നങ്ങളിൽഒളിക്യാമറവെച്ച കള്ളൻ.
രചന : അശോകൻ പുത്തൂർ സ്വപ്നങ്ങളിൽജീവിതമൊരുഒളിക്യാമറ വെച്ചിട്ടുണ്ട്.അതായിരിയ്ക്കാംപ്രണയത്തിലേക്ക് പറത്തിവിടുന്നഓരോ വാക്കുംഭീതിയുടെ കടലിൽ പതിക്കുന്നത്സ്നേഹത്തിന്റെ റഡാറിൽസന്ദേശങ്ങളൊന്നും തെളിയുന്നേയില്ല…………നിലവിളിയിൽനിന്ന്നിലാവിലേയ്ക്ക് വിക്ഷേപിക്കുന്നസങ്കടങ്ങളെദൈവമേ എന്തിനാണിങ്ങനെമരണത്തിന്റെ ചുട്ടികുത്തിഇരുട്ടത്തു നിർത്തിയിരിക്കുന്നത്……..കൊയ്ത്തുയന്ത്രംപോലെഓർമ്മകൾഅരിഞ്ഞരിഞ്ഞുപോകുന്ന ജീവിതമേഇനിയേത് ദുരിതപ്പാടത്താണ്പൂവിനുള്ളിലെ മണംപോലെഈ രുചികളും മണങ്ങളുംനീ കരിയാതെ മുളപ്പിക്കുക..