Category: കവിതകൾ

ഓണം

രചന : തോമസ് കാവാലം ✍ മുറ്റത്തുനിൽക്കുന്ന മുത്തശ്ശി പ്ലാവിനുമൂപ്പ്വേറെയെങ്കിലു,മോർമ്മയുണ്ട്പണ്ടുപണ്ടവൾ കണ്ടോരാദൃശ്യങ്ങൾകണ്ടു മടുക്കാത്ത വശ്യദൃശ്യം. ഓരുന്നായോർമ്മകൾ ഓണത്തിൻ നാളുകൾഒന്നാണു നമ്മളെന്നുള്ള വാക്യംകള്ളം ചതികളു,മെള്ളോളമില്ലെന്നയുള്ളം ത്രസിക്കുന്ന,യാപ്തവാക്യം. ഇമ്പമായ് പാടിയ പാട്ടിന്റെയീണത്തിൽതുമ്പയും തുമ്പിയും നൃത്തമാടിതുമ്പം മറയ്ക്കുവാൻ അമ്പേ പണിപ്പെട്ടുമുമ്പേയിറങ്ങുന്നു നാട്ടുകാരും. ചമ്പാവരികൊണ്ടു വെച്ചു വിളമ്പുന്നുതുമ്പപ്പൂ…

നിനവിലെ ഓണം

രചന : ബാബുഡാനിയല്✍ അത്തമുദിച്ചില്ല ചിത്തിരവന്നില്ലപൂത്തുമ്പി പാറിപ്പറന്നുമില്ലപത്തുവെളുപ്പിന് പൂക്കൂടയേന്തിപൂക്കളിറുക്കുവാന്‍ പോയതില്ല പൂത്തുമ്പിവന്നില്ല ഊഞ്ഞാലുമിട്ടില്ലആര്‍പ്പു വിളിക്കുവാന്‍ കൂട്ടരില്ലകൈകൊട്ടിപ്പാട്ടില്ല തുമ്പിയും തുള്ളില്ലപൂത്തിരുവാതിരപാട്ടുമില്ല; ചിത്തം കറുത്തുപോയെങ്കിലുമോമലേ.കത്തുന്നരോര്‍മ്മകള്‍ ബാക്കിയില്ലേ.ഇന്നുനാം കാണും കനവുകളൊക്കെയു-മന്നത്തെ സ്വപ്നത്തിന്‍ ബാക്കിയല്ലേ.? തുമ്പപ്പു,മുക്കുറ്റി,കാക്കപ്പൂതേടി നാംപാടവരമ്പത്തലഞ്ഞകാലംപൂക്കളിറുത്തിട്ട് പൂന്തേന്‍ നുകര്‍ന്നതി-ന്നോര്‍ത്തോര്‍ത്ത് കോളാമ്പിപ്പൂ ചിരിക്കും നേര്‍ത്ത നിലാവുള്ളരാത്രിയിലന്നു നാം,ചില്ലാട്ടമാടിയതോര്‍മ്മയില്ലേ.?ഒന്നായലിഞ്ഞു…

ഓണക്കിനാവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മാനുഷരെല്ലാരുമൊന്നെന്ന് ചൊല്ലിയ മാവേലി മന്നന്റെ മധുരിക്കും ഓർമകളുമായി ഒരു പൊന്നോണം കൂടി . ഓണം വന്നോണം വന്നല്ലോപൊന്നോണപ്പുലരി പിറന്നല്ലോഅത്തത്തിൽ ചിത്തമുണർന്നല്ലോചന്തത്തിൽ പൂക്കളമിട്ടല്ലോപൂത്തുമ്പികൾ പാറി നടന്നല്ലോപൂമരമത് പൂത്ത് തളിർത്തല്ലോചിന്തകളിൽ നൻമ പടർന്നല്ലോമാവേലി സ്മൃതികളുണർന്നല്ലോഒരുമയുടെ വിളക്ക് തെളിച്ചല്ലോഒന്നെന്നവർ…

പ്രണയം

രചന : കല ഭാസ്‌കർ ✍ പ്രണയംചിലപ്പോഴൊക്കെയൊരുതീജ്വാലയാണ്.അപൂർവ്വം ചിലരെയൊക്കെഅതൊരു ജ്വലിക്കുന്ന ആകാശ ഗോളമാക്കും.തുടക്കമെവിടെയാണ്ഒടുക്കമെവിടെയാണ്എന്നറിയാത്ത ആഅകലക്കാഴ്ച്ചയിൽപ്രാണൻ പ്രണയത്താൽചുട്ടുപഴുത്ത്അവരൊരേകാന്തഭ്രമണപഥത്തിൽ നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്നനക്ഷത്രമാണെന്ന്വെറുതെ തോന്നിപ്പിക്കും.അടുത്തെങ്ങുമെത്താനാവാത്തതെളിമയും പൊലിമയുംകണ്ട് ഭ്രമിച്ച് പലരും ,എന്റെ പ്രണയമേ …സൂര്യനേ …എന്ന് അതിനു ചുറ്റും നിലം തൊടാതലയും.എന്നാലും ,ആരുമതിന്റെ തീഷ്ണതയെഅധികനേരം നേരിടുകയില്ല.കപടമായൊരു ഇരുട്ടിന്റെകൂട്ടില്ലാതെ,രാത്രി…

🎨ഇന്ദുമതിയെ പുണർന്ന ഇന്ത്യ🎨

രചന : കൃഷ്ണമോഹൻ കെ പി ✍ വിശ്വവിഹായസ്സിൻ സീമയിൽ നിന്നൊരുവിശ്വവിമോഹിനി പുഞ്ചിരിച്ചൂവിശ്വാസം തെല്ലുമേ പോരാതെ ഞാനങ്ങുവിണ്ണിൻ്റെ ശോഭയായ് കണ്ടതിനെവിശ്വംഭരൻ്റെ ജടാ മകുടത്തിലെവിശ്രുതമായുള്ള തിങ്കൾക്കലവിദ്യ തൻ ദേവിയോടൊത്തൊന്നുവന്നെന്നെ വിഭ്രമിപ്പിച്ചു വിരാജിതയായ്വർണ്ണാന്ധകാരങ്ങൾ പേറും മനുഷ്യൻ്റെവംശാധിപത്യത്തിൽ ആകുലരാംവഞ്ചിത വർഗ്ഗത്തിൻ കഥയൊന്നുരയ്ക്കുവാൻവർണ്ണാംഗി, മെല്ലെ മൊഴിഞ്ഞിതപ്പോൾശാസ്ത്രവും, സത്യവും…

മേലാളാ.

രചന : എൻ.കെ.അജിത്ത് ആനാരി ✍ ആരാണ് കീഴാളനാരാണുമേലാള-നാരേയിതൊക്കെയും നിർണ്ണയിപ്പൂനേരായഹന്തകൾ നേരേവരുന്നേര-മേറെ വീറോടെ നാം ചോദിച്ചിടൂ അദ്ധ്വാനിതന്നുടെയദ്ധ്വാനമുണ്ടവർ,അട്ടംപരതികൾ ആയിരുന്നോർഇക്കാലവും നിന്നു കുത്തിത്തിരിപ്പിൻ്റെപൊയ്ക്കോലമാടുന്നു ഭൂപരെപ്പോൽ! മണ്ണിൽപ്പണിതവനന്നംമുടക്കിയോർദെണ്ണത്തെയുണ്ണാൻ കൊടുത്തിരുന്നോർകണ്ണായതൊക്കെയും തട്ടിപ്പറിച്ചവർപുണ്ണാൽ നിറഞ്ഞ ഹൃദന്തമുള്ളോർ വിദ്യയ്ക്കു വിഘ്നമതാചാരമാക്കിയോർസഞ്ചാരസ്വാതന്ത്ര്യമേകിടാഞ്ഞോർവല്ലായ്മയിൽത്തന്നെ ജീവിച്ചു പോകിലു-മമ്പോയഹങ്കാരമെത്രയിന്നും! ഭൂതകാലത്തിൻ്റെ നേരറ്റ നാളുകൾവീണ്ടെടുത്തീടാൻ തുടിക്കുന്നവർകൂറിന്നുമപ്പഴങ്കാലത്തോടുള്ളവ-രോർക്കണം…

ഇരുട്ടാണെനിക്കിന്നിഷ്ടം

രചന : മുത്തു കസു ✍ ഇരുട്ടാണെനിക്കിന്നിഷ്ടംകാപട്യമില്ലാത്ത, കലർപ്പില്ലാത്ത..വെളുക്കെ ചിരിക്കാത്ത..ആ ഇരുട്ടിനെയാണെനിക്കിഷ്ട്ടം. അകലങ്ങളിലെവിടെയോ..കാത്തിരിപ്പുണ്ടെന്നെയും നോക്കി.കൂരിരുട്ടിന്റെ നല്ല നാളുകൾ.എത്തിച്ചേരാനെത്ര ബാക്കി. പങ്കായം പോയ തോണിയിലെ..പകച്ചു പോയ യാത്രികനോ.പതറാതെ നിൽക്കാൻ..പാട് പെടുന്നൊരു ജീവനോ. വർണ്ണ കൂട്ടിന്റെ കൊട്ടാരത്തിൽ..നെയ്‌തടുത്ത മോഹങ്ങളത്രയും..കളർ കൂട്ടിന്റെ നേരറിയാതെ..ശിഥിലമായി മാറുന്നു മുന്നിൽ.…

ദേഹകാലത്തെ കുമ്പളപ്പാടുകൾ

രചന : ഹരിദാസ് കൊടകര✍ പരാന്ന പക്ഷത്തെ-ദണ്ണം തലപ്പുമായ്,ഇടക്കാല മണ്ണിൽ-പല ചുവട് കുമ്പളം. വിലങ്ങു വള്ളിയിൽ-ഒരുപാടുയിർപ്പ്.ആചാര നേരിൽ-വാതായനങ്ങൾ. ജലസത്വ ചര്യയിൽഭ്രമണം മതിക്കുന്ന-അയൽ കാസരോഗം.പൂവിഷക്കൂണുകൾ. ഉപസർഗ്ഗ തീരത്തെ-പഞ്ഞ-പ്രഭാവം.നിസ്സംഗപക്ഷത്തെ-വിലാപ ബുദ്ധികൾ മുഖം നോക്കാതെ-കൂടെക്കിടക്കുന്ന-നിയതം വിപത്ത്.സഹജസങ്കീർണ്ണത മരക്കോണി മത്തിൽ,കയറി കവർന്നൂർന്ന-ദ്രവതത്വ ദേശം.ഋതുഭാഗ്യ ധാരണ. പെറ്റുകൂട്ടുന്ന പുഷ്ടി-സദാചാര…

വിത്തും കൈക്കോട്ടും

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ തമ്പ്രാനെ പൊന്നുതമ്പ്രാനെഇക്കുറിയും പാടമൊരുക്കിയില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ പൊന്നുതമ്പ്രാനെപാടത്ത് വെള്ളംനിറച്ചുമില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ പൊന്നുതമ്പ്രാനെപാടവരമ്പ് ചെത്തിപ്പൊതിയണില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ പൊന്നുതമ്പ്രാനെതോലിട്ടുകണ്ടം പൂട്ടിയില്ലേവിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്തമ്പ്രാനോടാരും പറഞ്ഞില്ലേ തമ്പ്രാനെ…

സ്വാതന്ത്ര്യദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓർക്കുകനമ്മുടെ പൂർവ്വികരെചേർക്കുക അവരുടെസങ്കല്പങ്ങളെവാഴ്ത്തുക ഭാരതമാതാവിനെഅർപ്പിക്കുക സ്വയംമാതൃഭൂമിക്കായി ഓർക്കുക രാഷ്ട്രശിൽപ്പികളെസ്മരിക്കുക സമരസേനാനികളെവന്ദിക്കുക വീരയോദ്ധാക്കളെസമർപ്പിക്കുകസ്വയം രാജ്യത്തിനായി എങ്ങിനെനേടിയീസ്വാതന്ത്ര്യം നാംഎത്രയോജീവിതം ത്യജിച്ചുപൂർവികർഎത്രസമരങ്ങൾ ചെയ്തുസേനാനികൾഎടുക്കുകശപഥം കാത്തുസൂക്ഷിക്കുവാൻ ഇന്നുനാംകാണുക ,കാട്ടിക്കൊടുക്കുകനാളെനാംമക്കളെ കാവലാളാക്കുകഎന്നുമീമണ്ണിനെ കാത്തുസൂക്ഷിക്കുകഇന്നുനാമൊന്നിച്ചു ശപഥമതുചെയ്യുക മൂവർണ്ണക്കൊടിയെന്നുമുയരട്ടെ പറക്കട്ടെമുടങ്ങാതെജയഭേരി മുഴക്കുകപുകഴ്ത്തുകമുന്നിലെന്നും മാതൃഭൂമിയെസ്മരിക്കുകമുജ്ജന്മ സൗഭാഗ്യമീ…