Category: കവിതകൾ

🌹പ്രണയമർമ്മരങ്ങൾ 🫀

രചന : കൃഷ്ണമോഹൻ കെ പി ✍ നിഞ്ചൊടിപ്പൂവിലെ പുഞ്ചിരി കാണുമ്പോൾനെഞ്ചകം മെല്ലെത്തുടിച്ചിടുന്നൂപഞ്ചാരപ്പൂനിലാവുള്ളം കുളിർപ്പിപ്പൂസഞ്ചിത മോഹങ്ങൾ പൂവിടുന്നൂ വെഞ്ചാമരങ്ങളും താലവട്ടങ്ങളുംതഞ്ചത്തിലാടുന്ന പൂമരവുംകൊഞ്ചിക്കുഴയുന്ന മൈനയും തത്തയുംനെഞ്ചിലെ സഞ്ചാരമൊന്നു മാറ്റീ മണമുള്ള പൂക്കളും മധുരക്കിനാക്കളുംഅണയുന്നു മാനസപ്പൂവനിയിൽഅണയാത്ത ദീപത്തിന്നകതാരിൽ നിന്നൊരുപ്രണയത്തിൻ മർമ്മരം ഞാൻ ശ്രവിപ്പൂ❤️

തുളസിക്കതിർ (ഓമനതിങ്കൾക്കിടാവൊ…. എന്ന ശൈലി)

രചന : ശ്രീകുമാർ എം പി✍ ചന്തത്തിലാടുക കണ്ണാ നിന്റെചെന്തളിർപാദങ്ങളാലെ !ചാരുപുരികക്കൊടികൾ ചേലിൽചാപങ്ങൾ പോലെ ചലിയ്ക്കെപുല്ലാങ്കുഴലിന്റെ നാദ മെങ്ങുംപൊന്നല തുള്ളിയൊഴുകിഓമനപ്പൂമുഖം വേർത്തു മെന്നാലോമൽച്ചൊടികൾ ചിരിച്ചുംചാഞ്ചല്യമറ്റു വിളങ്ങി ചെമ്മെവിശ്വമറിയും മിഴികൾചാഞ്ചാടി പീലികൾ തമ്മിൽ നല്ലകാവടിയാടുന്ന പോലെനൻമണം ചിന്നും തുളസി ഹാരംമാറിൽ ശ്രീവത്സത്തിലാടിമെല്ലെ കുറുനിര…

ഉണരൂ.
(സ്ത്രീതന്നെ ശ്രീ)🙏

രചന : മാധവി ടീച്ചർ, ചാത്തനാത്ത്..✍ പ്രിയതമൻ തന്നുടെ മാറത്തെചൂടേറ്റുനിദ്രയിലാണ്ടിടാൻ മോഹമേറേചാരത്തണയവേ ദൂരെമാറ്റാൻതക്കതെറ്റുകുറ്റങ്ങളവളെന്തു ചെയ്തു –ശ്രീയാണ് സ്ത്രീയെന്നചൊല്ലിന്നു സ്ഥാനമി-ല്ലാതെയായ് സ്ത്രീധനം വേണമെന്നായ് !കല്യാണസദ്യപൊടിപൊടിക്കാഞ്ഞതുംആഭിജാത്യത്തിന്നു കോട്ടമായി!പൊന്നിൻ്റെതൂക്കവും പട്ടിൻ്റെ കാന്തിയുംപോരാതെ വന്നതും കുറ്റമായിഭർത്തൃമാതാവതു ചൊല്ലിക്കലഹിച്ചുപുത്തരിയിൽക്കല്ലവൾ കടിച്ചു!തൊട്ടുകൂടാത്തൊരു കുട്ടിക്കു തൊട്ടതും,പിന്നെത്തൊടാത്തതും കുറ്റമായിസ്ത്രീധനമെന്നുള്ള വാക്കുമാ ചിന്തയിൽഅഗ്നിസ്ഫുലിംഗങ്ങൾ ചിന്തുകയായ്…

വിജയം

രചന : ഹരിദാസ് കൊടകര✍ അഞ്ചെട്ടു കട കപ്പയുണ്ട്-മുകരുവാൻ-ചകിത കാലമത്രയും.പിന്നെയറിവീല-കാതിലെത്തുന്ന-ചെണ്ടയുറപ്പുകൾ. പരക്കെയുണ്ട്-പ്രതിഭാധനന്മാർ.പകുക്കുവാനുണ്ട്-പരലോകഭൂതികൾ.പിടച്ചിലാണീ-താമസനേരമത്രയും.കൊടിത്തൂവയിന്നുംതഴുതാമ കൂട്ടിനായ്. കിണർ സ്റ്റോപ്പിൽ-മൂന്നുണ്ട് കൂട്ടർ.തലങ്ങൻ വിലങ്ങൻ,ഇടങ്ങനെന്നും.മഹാതിശയങ്ങൾ.തിരിവീലയാർക്കും-മമ പൃഷ്ഠജാതകം.തരുവീലയൊന്നുമെൻ-പുരയ്ക്കു നോവിനാൽ. പിൻപേ തുടങ്ങാം-പരമാണു ദർശനം.അണു ത്രുടി വേധ-ലവം നിമേഷം.സൂക്ഷ്മം തുടങ്ങിഇനിയുമങ്ങുണ്ട്-സ്ഥൂലമെത്താൻ.വളരട്ടെ കാലം.വിളറട്ടെ ലോകം.വെരട്ടുകൾക്കായിങ്ങൊരു-വിജയം നൃണേന്ദ്രനും.

തെരുവു ബാല്യങ്ങൾ

രചന : രവീന്ദ്രനാഥ് സി ആർ ✍ അനാഥ ജന്മമെന്ന ഭാണ്ഡവും പേറി,അലയുവാനായി വിധിക്കപ്പെട്ടവർ!അക്ഷരം പഠിയ്ക്കാൻ പോകേണ്ട നാൾകളിൽ,അന്നത്തിനായി തെണ്ടുന്നു തെരുവിൽ! കാണാം ജീവിതപ്പാതയിലിത്തരം,കുരുന്നു ബാല്യങ്ങളെ തെണ്ടികളായി!കരുണയ്ക്കായിവർ കൈ നീട്ടിടുമ്പോൾ,കാണാതെ പോകുന്നു മാനവക്കൂട്ടം! അച്ഛനുമമ്മയുമാരെന്നറിയില്ല,അങ്ങാടിത്തിണ്ണയിൽ അന്തിയുറക്കം..അരച്ചാൺ വയറിന്റെ കത്തലകറ്റാൻ,അലിവില്ല്യാ മനുഷ്യരോടിരന്നിടുന്നു! കരയുവാനാകാതെ…

അ൦ബ.

രചന : വൃന്ദ മേനോൻ ✍️ പ്രണയനൈരാശ്യത്തിൽ നിന്നു പൊട്ടിപ്പുറപ്പെട്ട പ്രതികാരവും പകയുമാണ് അ൦ബ. ആ മുറിവുകളിൽ കാലത്തിന് മരുന്നു പുരട്ടിയുണക്കാനാവാതാവാതായപ്പോൾ അതവസാനിച്ചത് ആത്മാഹുതിയിലു൦. ഒരാളുടെ കണ്ണിൽ പോലും തന്റെ പ്രണയങ്ങൾ, ആഹ്ലാദങ്ങൾ, മുറിവുകൾ വിലയുള്ളതായി മാറുന്നില്ലെന്നറിയുന്നവൾക്ക് പിന്നെ എന്താണ് ചെയ്യാനാവുക.അ൦ബ…..…

ഇത്തിക്കണ്ണികൾ

രചന : ബിനു. ആർ.✍ ഇത്തിക്കണ്ണികൾ വളരട്ടെ,അഭിലാഷങ്ങൾതൻനീരുകളൂറ്റിക്കുടിച്ചുമദോന്മത്തരായ്,ഞാൻ ചെപ്പുകുടത്തിലാക്കിസൂക്ഷിച്ചിരിക്കുന്നൂഭാഗ്യവുംനിർഭാഗ്യവും,സ്വന്തം ഇച്ഛാശക്തികൾകൊണ്ടുനേടിയതെല്ലാം,ആത്മവിശ്വാസമാകുംതങ്കപത്രികയിൽപൊതിഞ്ഞുസ്വർണ്ണ നൂലുകൾകൊണ്ടുകെട്ടി,നേട്ടങ്ങളുടെ പട്ടികയെല്ലാംആമാടപ്പെട്ടിയിൽ ആകാശംകാണാതെ സൂക്ഷിപ്പൂ!ആത്മവിശ്വാസമില്ലാത്ത-വരാകും ഇത്തിക്കണ്ണികൾപൊട്ടിമുളക്കട്ടെആത്മരോഷങ്ങൾക്കടിപ്പെട്ട്,എല്ലാം ചവിട്ടിപ്പുറകോട്ടുതള്ളാമെന്നവ്യാമോഹങ്ങൾക്കടിപ്പെട്ട്,അന്യന്റെചിന്തകളെല്ലാം തന്റെ ചിന്തകളാക്കാമെന്നവ്യർത്ഥസ്വപ്നങ്ങളിലടിപ്പെട്ട്,ഒരിക്കലും പൊട്ടിമുളയ്ക്കാത്തവിത്തുകൾ വിതച്ച്കനകം വിളയിക്കാമെന്നമലർപ്പൊടിക്കാരന്റെചിന്തകളാൽ ലോകം മുഴുവൻവിഡ്ഢികളാക്കപ്പെട്ട്..!ചിതലിക്കാത്ത ചിന്തകളെല്ലാംആത്മാവിൻപുസ്തകത്താളുകളിൽപകർത്തുവാനാവാതെ,തൂലികയിൽ നിറഞ്ഞമഷികളെല്ലാം മാനത്തൂടെവിലയംപ്രാപിക്കുന്നത് കണ്ടുഗദ്ഗദചിത്തരായിഇരിക്കുന്നവരുടെ അക്കങ്ങൾകൂടിവരുമ്പോഴുംവേരുകൾപോകുന്നിടത്തെല്ലാംപെരുകുന്നു ഇത്തിക്കണ്ണികൾ !ബുദ്ധി,കുഴമ്പായതൈലത്തിൽമുക്കിവച്ചിട്ടുണ്ടെന്നപ്രാപിടിയൻമാരാം വിഡ്ഢികളുടെചിരികൾക്കിടയിൽ,ഭ്രാന്തൻകല്പനകളിലടിപ്പെട്ടുചിന്താശൂന്യരെന്നുകൽപ്പിക്കപ്പെട്ടവരുടെയിടയിൽ,വമ്പനെന്നുള്ളിൽ ചിരിക്കുന്നുഇളീംഭ്യരായ…

ചതിക്കുഴികൾ

രചന : തോമസ് കാവാലം ✍ സതിയോളം ചെന്നെത്തുന്നു,ചതിപത്തിവിടർത്തുമൊരുവിഷസർപ്പമായ്മനുഷ്യ സങ്കൽപ്പകാർക്കോടകൻഏകാന്തം നിശബ്ദം,മനവനമതിൽ. ഉൾക്കൊള്ളുവാനതാകില്ലൊട്ടുമേഉള്ളുപൊള്ളിക്കുന്നാ ചിതയിന്നുമേപൊള്ളയായ സ്നേഹവെയിലിലവൾപൊള്ളിയുരുകുന്നുമെഴുകുപോലവേ. പാമ്പുകൾ,പാഷാണ,മഗ്നിയിത്യാദികുഴിയിൽവീഴ്ത്തി ചതിച്ചിടുന്നു ചിലർഅഴലും നിഴലും നിറയ്ക്കുന്നവർഏഴയാമവൾക്കു ജീവിത പാതയിൽ. ചിരിച്ചുചിരിച്ചങ്ങിരിക്കും ജനങ്ങളുംചതിക്കുഴികൾ പലതും നിരത്തിടാംആലിംഗനത്തിലമർത്തിടുന്നോർഅമർദ്ദത്തിൽ കൊന്നു തള്ളിടാം. സുമാംഗികളായെത്തും ലഹരികൾരസമുകുളം പോലെ രസിപ്പിക്കുംമനം മയക്കി…

ആണവ ശിശിരം

രചന : പി.എൻ ചന്ദ്രശേഖരൻ പേരകത്തുശ്ശേരിൽ ✍ ഞെട്ടിത്തരിച്ചു ഞാൻ നിന്നു പോയി പണിപ്പെട്ടു കണ്ണുംമിഴിച്ചാരംഗവേദിയിൽഎട്ടു പത്താളുകൾ നിൽക്കുന്നിരുമ്പിന്റെചട്ടയും തൊപ്പിയും മർത്ത്യരല്ലാരുമേ എന്ത്ര സ്വരൂപികൾ തന്നെ മനുഷ്യന്റെഇന്ദ്രിയ ജ്ഞാനം പതിന്മടങ്ങുള്ളവർഎങ്ങുനിന്നെത്തിയിഎന്ത്രജീവി നല്ലചങ്ങാതിമാരല്ല ശത്രുക്കളാണിവർ പെട്ടന്നകത്തേക്കു വന്നു മഹാ യന്ത്രമൊട്ടൊന്നകന്നു നിശബ്ദരായ് നിന്നവർഅറ്റെൻഷനായ്…

ഭോഗം വേണമെന്നേയില്ല

രചന : സുദേവ്. ബി ✍ ഭോഗം വേണമെന്നേയില്ലവേണ്ടെന്നതോന്നലുമില്ലവരുന്നതുവന്നിടട്ടേപോകുന്നവപോയിടട്ടേ ബോധമുള്ളിലില്ലെന്നാകിൽഇല്ല വസ്തു, പ്രലോഭനം.അനുഭവിപ്പീലന്ധതരൂപലാവണ്യഭംഗികൾ ഞാനതിനിസ്സാരൻ, മൂഢൻദു:ഖിയെന്നുള്ളചിന്തകൾബുദ്ധിയിൽ വന്നു ചേരുമ്പോൾഹിതമാകുന്നു മൃത്യുവും ഞാനെന്ന ഭാവമില്ലായ്മ,കർമ്മഫല പരിത്യാഗം,സർവ്വത്തിലുമൊരേ സത്യംകാണുന്നോൻ,മോദദായകൻ രാഗദ്വേഷമില്ലാതുള്ളശാന്തശീതള ബുദ്ധിയാൽജഗത്തിനെ കാണുന്നോനുംലോകത്താനന്ദമേകുന്നു വേണ്ടതെന്തെന്നുവ്യക്തമായറിവുള്ളോൻ സ്വചിത്തത്തേആത്മാവിലുറപ്പിച്ചേകുംപരമാനന്ദമെല്ലാർക്കും പ്രാരബ്ധം തീരുവാൻ മാത്രംവിലയിക്കാതിരിപ്പവർവറുത്ത വിത്തു പിന്നുണ്ടോമുളയ്ക്കുന്നു നനയ്ക്കു…