കിളികൾപറന്നുപോം ആകാശങ്ങളിൽചിറകുകൾ വരച്ചുവച്ച ചിത്രങ്ങൾ
രചന : അശോകൻ പുത്തൂർ .✍ ഒരിക്കൽനീ പറഞ്ഞതോർക്കുന്നുഉമ്മകളുടെ ശബ്ദതാരാവലിനീയെഴുതുമ്പോൾഎന്റെ ഉമ്മകളുടെ ഒച്ചകൾക്ക്പ്രാക്കളുടെ കുറുകലെന്നോകൂമന്റെ മൂളലെന്നോപേരിടുമെന്ന് കരുതണ്ട……ഓരോ ദിവസവുംഓരോ ഇടങ്ങളിലുംനിന്റെ ഉമ്മകൾഒളിച്ചുവെച്ച മുറുക്കങ്ങളായിരിക്കാംചുഴലിയും വർഷപാതവുമായികാലങ്ങൾ കഴിഞ്ഞിട്ടുംഎന്നിലിങ്ങനെ പെയ്തുനിറയുന്നതെന്ന്ഞാനെങ്ങിനെ എന്നെതന്നെപറഞ്ഞു സമ്മതിപ്പിക്കുമെന്ന്നീ ആലോചിച്ചിട്ടുണ്ടോ………….,ഓരോരോ ഇടങ്ങളിലുംഓരോരോ ഒച്ചകൾ…….ഞാനതെല്ലാം പരിഭാഷപ്പെടുത്തുകയാണ്എനിക്കും നിനക്കുംമാത്രംവായിക്കാവുന്ന ഭാഷയിൽ……….എന്നെങ്കിലും കാണുമ്പോൾ തന്നേക്കാംതെറ്റുണ്ടെങ്കിൽ…