പൂതനാമോക്ഷം.
രചന : പള്ളിയിൽ മണികണ്ഠൻ✍ എത്ര കൈത്തലങ്ങളുടെസ്പർശമേറ്റതാണീ മുലകൾഎത്ര ചുണ്ടുകളുടെചൂടറിഞ്ഞതാണീ മുലക്കണ്ണുകൾ…നിയോഗതാപത്തിൽനിശബ്ദമാക്കപ്പെട്ടവളുടെകണ്ണ് കലങ്ങിയതും കനവുരുകിയതുമൊന്നുംകാലം കുറിച്ചുവയ്ക്കാറില്ല.സ്വാതന്ത്ര്യം നഷ്ടമായവളുടെ സ്വപ്നങ്ങളിൽവിശന്നുകരയുന്നൊരു കുഞ്ഞുംവിശപ്പൂട്ടുന്നൊരു പെണ്ണുമുണ്ടെന്ന്കംസഹൃദയങ്ങളെങ്ങനെ തിരിച്ചറിയാനാണ്.?ശാപവചനങ്ങളുടെ തീക്കാറ്റിൽഉടലുരുകി, ഉയിരുരുകിയിട്ടുംമിടിപ്പ് നിലക്കാത്തവളുടെ മുലകളിലിപ്പോഴുംയൗവനം ബാക്കിയുണ്ട്.കൊതിയോടെയെന്റെമാറിടങ്ങളിലേക്ക് നോക്കരുത്..പിടഞ്ഞുതീർന്ന ചുണ്ടുകൾ നുണഞ്ഞുണക്കിയവെറും മാംസകുന്നുകൾ മാത്രമാണവ.ആജ്ഞകളുടെ വാൾമുനകളിൽവഴിനടത്തപ്പെടുന്നവൾക്ക്നിഷേധിക്കപ്പെട്ടുപോയഒരു ജീവിതംകൂടിയുണ്ടെന്നറിയുക..വിലാപങ്ങളുടെ മഴക്കരുത്തിലുംപിറക്കാതെപോയവരുടെഇളംചുണ്ടുകൾ…