മറവി
രചന : ഷബ്നഅബൂബക്കർ✍ മസ്തിഷ്കത്തിനു അകാല നര ബാധിച്ചിരിക്കുന്നുഓർമ്മത്താളുകളിൽ ചിതലരിച്ചിരിക്കുന്നുഒന്നിനും പൂർണ്ണ സ്വത്വമില്ലാതായിരിക്കുന്നുഓർമ്മകൾക്കു മേൽ മറവി മാറാലകെട്ടിയിരിക്കുന്നു. ഭൂമിയിലേക്ക് നോക്കി നോക്കി ആകാശവുംഅടുക്കളത്തിരക്കിൽ ഉമ്മറകോലായിയുംഒതുക്കമേറിയപ്പോൾ ഒരുങ്ങിയാത്രകളുംനടന്നു നടന്നു പറക്കാനും മറന്നിരിക്കുന്നു. പൊന്നുകിട്ടിയപ്പോൾ വെള്ളികൊലുസ്സുംകുപ്പയിലിറങ്ങിയപ്പോൾ കുപ്പിവളകളുംകരിപിടിച്ച പാത്രങ്ങൾക്കിടയിൽ കണ്മഷിയുംപുട്ടിനുതിർത്തവേ പൊട്ടും മറന്നിരിക്കുന്നു. വെയിലിൽ…