ഭൂമിപെണ്ണ്.
സ്വപ്നഅനിൽ അമ്മതൻ ഉദരത്തിൽ മയങ്ങിക്കിടന്നുദിനരാത്രങ്ങൾ തള്ളിനീക്കവേപുതുമഴ പെയ്തൊരാ നേരത്ത്മിഴികൾ തുറന്നു നോക്കിടുമ്പോൾഅമൃതായ് വീണൊരാ മഴത്തുള്ളി നുണഞ്ഞുഅമ്മതൻ ഗർഭപാത്രത്തെ പകുത്തുമാറ്റി.ഇരുഹസ്തവുമുയർത്തി പിറന്നുവീഴവേകിഴക്കുദിച്ചൊരാ ദിനകരൻഇമവെട്ടാതെ നോക്കിടും നേരത്ത്കിളിർത്തൊരാ എന്നിലേ പുതുനാമ്പുകൾകാറ്റിന്റെ താളത്തിൽ തത്തികളിച്ചുംകിളികൾതൻ കളകൂജനം കേട്ടുംകാലത്തിനൊത്തു സഞ്ചരിക്കെഎന്നിലേ കൗമാരം ജ്വലിച്ചുനിൽപ്പുസുഗന്ധമലരുകൾ വിരിഞ്ഞിടും നേരത്ത്വണ്ടുകൾ പറവകൾ…