“അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.”
രചന : മംഗളാനന്ദന്‍ ടി കെ അടുപ്പില്‍ അന്തിക്കഞ്ഞി തിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറിപ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താംതരത്തില്‍ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറിയുപ്പതിലലിയുന്നു,പിന്നിലെയടുക്കളവാതിലുമടയുന്നു.തവിയും പിഞ്ഞാണവും കൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടിയൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്രബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം, അവളിക്കൊല്ലം പത്തില്‍.ഇടയ്ക്കു നിറുകയില്‍ തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍…