Category: കവിതകൾ

മുതലയുണ്ട് സൂക്ഷിക്കുക.

ദിജീഷ് കെ.എസ് പുരം.✍️ നോട്ടമെത്താ ദൂരം പരന്നുകിടക്കുന്നവലിയ വയലുകളുടെ ചതുർഭുജങ്ങൾ,ഒത്ത നടുവിലൊരു കുഞ്ഞു തുരുത്ത്,അവിടെയൊരു ചെറിയ വീട്,അതിലൊറ്റയ്ക്കൊരു യുവതിയുടെ താമസം.പാടാതിർത്തികളിൽ ഏതുകാലത്തുംവെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ദേശങ്ങൾ.കർഷകർക്കിടയിൽ, നാട്ടുകാർക്കിടയിൽപ്രചുരപ്രചാരം നേടിയഅവളുടെ അത്ഭുത സത്യകഥകൾകഥകളിൽ, വീടിനു കാവലായ്,അവൾക്ക് കാവലായ്ജലാശയത്തിലൊരു ഭീമൻ മുതല!അവൾ മന്ത്രവിദ്യയാൽ രൂപംമാറിമുതലയായി നീന്തുന്നതാണെന്നുംഅതല്ല,…

കാലാന്തരം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * അച്ഛൻ മരിച്ചാലെനിക്കെന്തുകിട്ടുംസ്വച്ഛന്ദമാ,യമ്മപോയാലുമൊപ്പം!എന്നൊന്നതേ,മക്കൾതന്നുള്ളിൽ നിന്നുംഎന്നും മുഴങ്ങീടുകെന്തെന്തു കഷ്ടം! കല്ലാക്കി മാറ്റുന്നിതുള്ളം മനുഷ്യൻ!കല്ലിന്നുമുണ്ടാർദ്ര ഭാവങ്ങൾ മന്നിൽഇല്ലാർക്കുമിന്നീ,മനുഷ്യത്വമോലും,ഫുല്ലസ്മിതംതെല്ലുപോലും മുഖത്തിൽ! നേരിന്റെ നെഞ്ചിൽ കൊലക്കത്തിവച്ചുംനേടുന്നുനമ്മൾ പുറംവാതിൽ തോറുംപാരിന്നതെല്ലാം പൊറുക്കേണമെന്നോ,ആരൊന്നതൽപ്പം നിനയ്ക്കുന്നുനിത്യം! ചേണുറ്റപൂക്കൾ വിടർന്നങ്ങുനിൽക്കേ;തേനല്ലിവേണ്ടൂ,സദാവണ്ടുകൾക്കായ്!തേനൊന്നുമുത്തിക്കുടിച്ചാലൊടുക്കംകാണില്ല,കണ്മുന്നിലാഭൃംഗവൃന്ദം! കാലം വരയ്ക്കുന്ന വൃത്തത്തിനുള്ളിൽകാലേയൊതുങ്ങുന്നു,സന്മാർഗചാരി!കാലത്തെമല്ലിട്ടു,മല്ലിട്ടു നീങ്ങാൻ,കോലങ്ങൾ കെട്ടുന്നു,ദുർമാർഗചാരി!…

അമ്മമനം.

കത്രീന വിജിമോൾ* ചുമരുകൾക്കുള്ളിലായമരുന്ന ഗദ്ഗദംഅന്യോന്യമൊന്നുമേചൊല്ലാതെ തന്നെഎല്ലാമറിയുന്നസമനോവിന്നുടമകൾപറയാതെ അറിയുവാൻ കഴിവുള്ള മിഴികൾ കടമകൾനന്നായിനിർവ്വഹിച്ചീടുവാൻകഴിയാതെപോയവരാണോ ഈ നമ്മൾഎവിടെയാണക്ഷരത്തെറ്റ് ഭവിച്ചത്എന്താണ്ചെയ്യാതിരുന്നതീ നമ്മൾ കൗമാരമോടിമറയുന്നതിൻ മുന്നേകല്യാണ ബന്ധൂര കൂട്ടിലായില്ലേഇല്ലായ്മയൊന്നുമേ മക്കളെയാരേയുംഅറിയിച്ചിടാതെ നുകം തോളിലേറ്റി ആവുംവിധം വിദ്യ നല്കി മക്കൾക്ക്ജീവിതം കെട്ടിപ്പടുക്കാൻ തുണച്ചുസ്വന്തമായ് സ്വസ്തമായ് അവരൊക്കെ ജീവിതസുഖസൗകര്യങ്ങളിലാഴ്ന്നങ്ങു പോയി…

ഭിക്ഷാടകൻ.

കവിത : പള്ളിയിൽ മണികണ്ഠൻ* ഭിക്ഷതന്നാലുമെന്നമ്മേ മനോഹരീഭിക്ഷതന്നാലുമെന്നമ്മേഗതിയറ്റ് വഴിയറ്റ് നിന്നോടിരക്കുന്നുഭിക്ഷതന്നാലുമെന്നമ്മേ. പൊരിവെയിലേറ്റ് തളർന്നുപോകുന്നുഞാൻമിഴിനീരുവറ്റി കുഴഞ്ഞുപോകുന്നുഞാൻഎരിയുന്ന വയറിന് വരതീർത്ഥമാകുവാ-നൊരുതുള്ളി സ്നേഹമേകമ്മേ മണിമേടയാശിപ്പതില്ല, ഞാനുരിയരി-ച്ചോറിനായൂരുതെണ്ടുമ്പോൾമടിപിടിച്ചുമ്മറവാതിലടയ്ക്കുന്നനരജന്മമെന്തിനാണമ്മേ. സമരാണ് നാം ഭൂവിലൊറ്റശ്വാസത്തിന്റെദയവുണ്ടുറങ്ങുന്ന ചെറുജന്മമല്ലയോഒരുനേരമാദാനമകലുന്ന വേളയിൽസമരായ നാം വെറും മൃതദേഹമല്ലയോ. നിറമുള്ള സ്വപ്നം നിനക്ക് സ്വന്തംനീറുന്ന നിമിഷമാണെന്റെ ജന്മംനിറഹർഷഗീതം…

സദയം.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഇരുതലമൂരികളുണ്ടു,മനുഷ്യ-പ്പരിഷകളായീമന്നിൽഇരവും,പകലുമൊരേപോലിന്നവ-രിരതേടുന്നു സമർത്ഥം!മനസ്സിനുള്ളിൽ മാലിന്യത്തിൻ,കൂനകളാണെന്നാലുംശിരസ്സുകുമ്പിട്ടതിവിനയത്തോ-ടരികത്തായവർനിൽപ്പൂ!സമാദരസ്നേഹാർദ്രവിഭാവനപുലർത്തിടാനനുവേലം,കലയും കവിതയുമായെന്നാലുംഅടിപതറാതെ ഗമിപ്പൂ.മദാന്ധകാരമകറ്റാനാമോ,മനുഷ്യജീവിക്കെങ്ങാൻ?മതിമധുരോജ്വല ചിന്തയ്ക്കുണ്ടോ,ഗതി,യിദ്ധരയിലൊരൽപ്പം!ജീവിതമൊരുപാഴ് കനവാണെന്നോർ-ത്താവിലമുള്ളിലൊതുക്കി,അരിയവിഭാതപ്പൊൻകതിരൊളിപോ-ലാരുയിരാർന്നെങ്ങെങ്ങും,പുതുമണമൂറുംപൂവുകൾതോറും –പാറിനടപ്പൂനീളെഅനശ്വരസത്യത്തിൻ തായ്‌വഴി,തേടിനടപ്പൂനീളെഅണിയിക്കില്ലൊരു പുഷ്പകിരീടവു-മാരും തൻ്റെ ശിരസ്സിൽഅണിയിപ്പതു മുൾക്കിരീടമാകാ-മതുകൈക്കൊൾവൂ,സദയംകരളിലൊരൽപ്പം കാരുണ്യാമൃത-ധാര നുരയ്ക്കാത്തോരിൽ,ചിരമുരുതാപപ്പാഴിരുളല്ലാ-തേതൊന്നുണ്ടുലഭിക്കാൻ?കരുതരുതാരോടും പക,നീരസ-മൊരുതരിപോലും മനസ്സിൽകരയാനായിക്കണ്ണുകൾ മുതിരുകി-ലരുതരുതെന്നുവിലക്കൂനിറഞ്ഞപുഞ്ചിരിയോടീലോക-ത്താടിപ്പാടിനടക്കൂകഴിഞ്ഞകാലച്ചെയ്തികൾ സർവംമറന്നുനാളുകൾ നീക്കൂ.ഒന്നറിയുന്നേൻ വാഴ് വിൻ മാന്ത്രിക-തന്തിയിൽ വിരൽതൊട്ടേവംകാലത്തിൻ കടലാഴങ്ങളിലേ-ക്കാളുകയല്ലീനമ്മൾ!

തീർത്ഥകണങ്ങൾ.

രചന : ശ്രീകുമാർ എം പി* കിളി പാടും പാട്ടിനുണ്ടൊരുമലരിതളിൻ ശോഭഅതു കേട്ടു വിടരുന്നൊരുമുക്കുറ്റിപ്പൂവ്വ്കിളി പാടും പാട്ടിനുണ്ടൊരുമധുകണത്തിൻ മധുരംഅതു കേട്ടു മൂളുന്നൊരുകരിവണ്ടു മെല്ലെകിളിപാടും പാട്ടിലുണ്ടൊരുകുഞ്ഞരുവിത്തെളിമഅതു കേട്ടിട്ടിളകി വന്നുകുഞ്ഞലകൾ തുള്ളികിളിപാടും പാട്ടൊഴുകിതാരാട്ടു പോലെപടിയിറങ്ങിപ്പോയീടാതെനിദ്ര തങ്ങി നിന്നു.കിളി പാടും പാട്ടിനുണ്ടൊരുവിരഹത്തിൻ വിതുമ്പൽഒതുക്കുന്ന കദനത്തിൻനിശ്വാസമുതിർന്നുകിളിപാടും പാട്ടിനുണ്ടൊരുകദനത്തിൻ…

*ഒരുമരം*

കവിത : പാപ്പച്ചൻ കടമക്കുടി * ഒരു പരിസ്ഥിതിക്കവിത ഒരുമരം തൈമരം ഞാൻ നടുന്നുതൊടിയിലെൻ നാടിനു തണലു നല്കാൻ.ദിവസേന വെള്ളവും വളവുമേകിഅതിനെ ഞാൻ പൊന്നുപോൽ കാത്തു പോരും.അമ്മതൻ സ്നേഹ വാത്സല്യമെല്ലാംനന്മയോടെൻചെടിക്കേകിടും ഞാൻ .തളിരിട്ടു ശാഖയായ് ഹരിതവർണ്ണ –നിറവായെൻ തൈമരം വളരുമല്ലോ.മരമെന്റെ തോഴനാ,ണുറ്റതോഴൻസുഖമാർന്ന…

പൊള്ള…. ഒരു കൊവീഡിയൻ കവിത.

കവിത : ജയൻ മണ്ണൂർകോഡ്* നിമിഷക്കാഴ്ചകൾ മാറ്റി മാറ്റികാഴ്ചപ്പെട്ടി കരഞ്ഞുവാർത്തകളെല്ലാം ശബ്ദം കൂട്ടിമിക്സിയരച്ചു കിതച്ചുഎല്ലാം നേരം തെറ്റീട്ടങ്ങനെഅകങ്ങൾ വിമ്മിപ്പെരുത്തുപുറംകാറ്ററിയാൻ കേവലമോഹംമനസ്സിലങ്ങനെ വെമ്പിനാടുണരുന്നോ,കണ്ണാൽതേടിറോഡോരം നോക്കെത്തി..മുന്നിലായതാ വിജനക്കരിംപാതപതിവുപോലതിൽ വിരക്തിപ്പകൽവണ്ടികാറ്റു കൂടുന്നു, പൊടി,കാഴ്ച മങ്ങുന്നുചെറുമഴ ചാറുന്നതാ, വീട്ടകം പോകാംശർക്കരക്കാപ്പിക്ക് നേരമായോ ആവോ?ഫോൺ ചിലയ്ക്കുന്നുണ്ട,തിൽ പരിചയപ്പേര്ഓ..തുണയാത്ര പോരുന്ന…

അരുന്ധതി നക്ഷത്രം.

കവിത : പ്രകാശ് പോളശ്ശേരി* അന്നൊരുദിനമെൻകൺമുന്നിലായെത്തിയൊരു വെള്ളിനക്ഷത്രം,കാതരയായി മൊഴിഞ്ഞവളെന്നോട്. നിന്നിൽ നിന്നൊരുകവിതയെനിക്കായി കേൾക്കണംഏറെനാൾ കാത്തിരുന്നോരെൻ താരമേനിന്നെക്കുറിച്ചേറെ ഞാൻ രചിച്ചതുംനീ തന്നെയെൻ്റെ കവിതയാണല്ലോപിന്നെന്തു ഞാൻ വേറിട്ടു ചൊല്ലിടാൻഎന്നാലുമെന്നിലുണരുന്ന സത്യങ്ങൾമെല്ലെ മൊഴിഞ്ഞു നമ്മളൊന്നായ പോൽപണ്ടേതോ പുരാതന രാജ്യത്തിലന്നത്തെരാജനും റാണിയും പോലെ നാംനിന്നതുംമെല്ലെ രാഗങ്ങണുണർത്തിച്ചു ,നാമൊട്ടുമാശങ്കയിലാതെ,…

കാസ.

കവിത : ബിജു കാരമൂട് * കടലുകളിൽ നിന്ന്കാടുകളിലേക്ക്കയറിപ്പോയവൻഅരക്കെട്ടിലെഅംശവടിപിഴുതെടുത്ത്അജപാലനായുധമാക്കിഇടയനായി.കൂട്ടം തെറ്റിപ്പോയകുഞ്ഞാടിനെത്തേടി അലഞ്ഞലഞ്ഞ്കണ്ടുപിടിച്ച്ഒടുവിൽപിൻകാലുയർത്തിപെണ്ണെന്ന് കണ്ട്അതിനെമലഞ്ചരുവിലുപേക്ഷിച്ചുഅന്നുമുതലത്രേഅൾത്താരയാടുകളുടെകുലം പിറന്നത്.പെണ്ണാടുകളെമോഷ്ടിക്കുന്നദൈവമായിരുന്നുഇടയന്റെ ശത്രുഅഞ്ച്പെണ്ണാടുകളെക്കൊണ്ട്അവൻഅയ്യായിരംനിലങ്ങൾക്ക്പാലൂട്ടി.ഒരു പുരുഷാരത്തിന്ഒരു പെണ്ണുടൽഒരു മറി(മാ)യത്തിന്ഒരു കുരിശ്എന്നിങ്ങനെഅവൻഭൂമിയെ വിഭജിച്ചു.മലയും മരവുംമുള്ളും ആണിയുംഅലിയിക്കുന്നതെന്താണെന്ന്ഇടയനൊരിക്കലുമറിഞ്ഞില്ലആയതിനാലിന്നുംദൈവംസുരക്ഷിതൻദേവാലയൻ.