Category: കവിതകൾ

അനന്തര സംഗമം.

കവിത : എം ബി ശ്രീകുമാർ* വസന്തത്തിൻ്റെ നീരാവിആശുപത്രി മുറിയിൽഒരു വസന്തം പോലെഅവൾ ഒഴുകിവന്നു.കാലടികളിൽ പൂക്കൾവിരിഞ്ഞു തുടങ്ങുന്ന സംഗീതം.അവളുടെ സു:ഖമില്ലായ്മയിൽഇളം മഞ്ഞ്.എൻ്റെ കൈവിരലുകളിൽഅവളുടെ കൈവിരലുകളാൽകോർത്തിണക്കിറൂമിനു വെളിയിൽഎന്നെയും ചാരിഒഴുകി നടന്നു.ഒഴുകി വരുന്നവസന്തത്തിൻ്റെ ഗന്ധം.അവളുടെ ഉള്ളിൽ നിന്നും ഞാനുംഎൻ്റെ ഉള്ളിൽ നിന്നും അവളുംപുറത്ത് ബൊഗൈൻ…

നേരം.

കവിത : ഹരിദാസ് കൊടകര* നേരം..നീയൊരു നിഴൽമന്ത്രംസാമാന്യം ദേവതസ്വകാര്യം ഋഷിമൗനമായ് ഛന്ദസ്സുംഅക്ഷരസമൂഹത്തിൻനിഗൂഡമാം ശ്രേണിഓലക്കണ്ണിലെത്തിയലജ്ജാനഗ്നതനിഗൂഡയൗവ്വനംമദ്യപാനത്തിൻപിൻഫലമന്ദിപ്പുപോൽകൂട്ടിരുപ്പിൻപിൻദൂരങ്ങൾഉണ്ണിത്തണ്ടുകാലിൽപതിഞ്ഞ പുളിവാറൽഭൂപടം നീറ്റൽ വേദനരക്ഷാകൃതം ബാല്യംസ്നേഹവശ്യതപിൻദൂരമത്രയും വ്യർത്ഥംഎന്നും നിഴലായിരുന്നവർഇനിയില്ലിത്രയുംദൂരമരികിലേയ്ക്ക്നിരർത്ഥകം ദിശാന്ത്യംസഞ്ചരീഭാവംചലിത ജഡത്വം യാത്രവരവേല്ക്കുകപ്രജ്ഞാവധൂതനെപൂവിളം തുമ്പിയെഉള്ളകമേറ്റുകപ്രാജ്ഞം ഹിമരസംപുണരട്ടെ ദേഹിയെവാചസ്മൃതികളെചൊല്ലിത്തിരഞ്ഞസഹസ്രനിത്യങ്ങളെനേരം..നിസ്സംഗമായ് പൂങ്കാറ്റിലുംഉത്സവക്കൊടി നാളിലുംശ്വസിയ്ക്കാമിനിവ്രണിത യൗവ്വനംപിണർബാല്യത്തെളിവൃദ്ധസായാഹ്നങ്ങൾആദിഭാഷപോൽകാതിലൂടേറുന്നകാനനനിസ്വനംപറവക്കുറുങ്ങലിൽശുദ്ധിനേരം പച്ചമറവിരോഗവുംമറക്കില്ല മാസ്ക്കുകൾസത്യവാങ്മൂലവുംമുപ്പൂട്ടും തലവരി.

റൂമി 2

കവിത : സുദേവ്.ബി* എല്ലാം ത്യജിച്ചു വരവായി പലായനത്തിൻനീൾ രേഖയിൽ കവിത കോറിയവൻ നടന്നു“കാണാം! വരാം തിരികെ നാമിവിടുത്തെ മണ്ണിൽവീണ്ടും കിനാവു വിളയിച്ചിളവേറ്റിരിക്കും “ഹക്കീം സനായി* വിരചിച്ചപദങ്ങൾ റൂമിപാടുന്നു “ഹേ പ്രിയതമേ വിഷമിക്കയോ നീപാദങ്ങളില്ലെവിടെപാത ? മനോജ്ഞ ബിംബം ?എങ്ങാണതെന്നറിയുകില്ലതുകണ്ടുകിട്ടാൻചൊല്ലുന്നുവോ പലതരം…

റൂമി 1

സുദേവ് ബി* ബാൾക്കിൻ വിശാല ഭുവി, നീല നഭസ്സു ദൂരേ മഞ്ഞിൽ പുതഞ്ഞ ഗിരി സാന്ദ്രതപസ്സു പോലെ ! പാടത്തു പൂത്തു നിറയേ നറുകുങ്കുമങ്ങൾ ആരോരുമില്ലയവിടം വിജനം ! വിഭാതം ! സിൽക്കിൻ്റെ പാത കമനീയവിഹാരമെങ്ങും സ്തൂപങ്ങൾ ബുദ്ധ ഗുഹകൾ സരതുഷ്ട്രവേദി*ആളുന്നൊരഗ്നി…

കരിനിയമം തുള്ളൽ.

സജി കണ്ണമംഗലം* രാവണ നിഗ്രഹകാര്യർത്ഥം ജഗദീശ്വ-രനാകിയൊരുത്തമ പുരുഷൻകാനനവാസം ജഗദീശ്വരിയാംജാനകി തന്നൊടു കൂടെനടത്തി,മാനുകളെക്കൊല ചെയ്തുമശിച്ചുംദാനവഹത്യ നടത്തി മഹാജന-ഭീതിയൊടുക്കിയൊടുക്കം സരയുവി-ലത്ഭുതമായി മറഞ്ഞ ജഗത്ഗുരുശ്രീരാമാ തവ നാമമതിന്നു സ്മരിച്ചുശ്രമിക്കുകയാണൊരു തുള്ളൽവീണാപാണി ഹൃദത്തിൽ വസിക്കാൻതാണുതൊഴുന്നേനടിയനിദാനീംലക്ഷദ്വീപസമൂഹത്തിങ്കൽലക്ഷണഹീനമതാകിയ നിയമംലക്ഷ്യം കണാൻ മാനവദുർഗ്ഗതിലക്ഷ്യം വച്ചൊരു വിദ്വാൻ വന്നു!മത്സ്യവുമല്പം മാംസവുമാണവി-ടുത്തെ മനുഷ്യർക്കെല്ലാം പഥ്യം!സന്തതമങ്ങനെ…

വെള്ളിനൂലിഴകൾ.

ബീഗം കവിതകൾ* വെള്ളിനൂലിഴകൾപിന്തിരിപ്പിച്ചില്ല..ശൂന്യമാം മോണയുംചിരി നിർത്തിയില്ല…..കാലം തീർത്തകാഴ്ച മങ്ങൽകരുണക്കായ് നീങ്ങവേ……ഒരു തുടം വെള്ളംനിറയും കഴുത്തുംഒരു തുള്ളി വെള്ളമിറ-ക്കാത്ത പകലുംകോട്ടുവായിട്ടയൊരു‘കെട്ടു ചൂലും……കത്തിയെരിയുംവിശപ്പാമഗ്നിയുംകനിവിൻ തേടികവലകൾ തോറും….ജീവിത തോണി തുഴയുന്നുവിറയാർന്നപാണിയാൽനീരു വീർത്ത പാദങ്ങൾനിശ്ചലമാക്കിയില്ലകാൽവെയ്പിനെ….ഉമ്മറത്തെ പടിയിലിരുപ്പുണ്ട്ഉരുകിത്തീർന്നൊരുപട്ടിണിക്കോലം…..അവിടെയാണെൻ്റ പ്രാണൻഅരികത്തണഞ്ഞാളിക്കത്തും വിശപ്പിനെയണക്കണം…..പ്രണയനദി തന്നൊഴുക്കിനുവിഘാതങ്ങളില്ലിതുവരെജീവിതഘടികാരംനിലക്കുന്ന നാൾ വരെ…’ജീവൻ തുടിക്കുംസൂചിയായ് മാറും….ഇനിയുമുണ്ടാശയൊ –രുമിച്ചു…

ഓർമ്മകളെ അലാറംവെച്ച്മയങ്ങാൻകിടക്കും പ്രണയങ്ങൾ.

കവിത : അശോകൻ പുത്തൂർ * രാത്രിസൂര്യനെ അലാറം വെയ്ക്കുംപോലെ.ചില മണങ്ങൾ അലാറംവെച്ച്കാറ്റ് ഉറങ്ങാൻ കിടക്കുമ്പോലെ.സ്വപ്‌നങ്ങൾ അലാറം വെച്ചുതന്നെയാണ്ജീവിതവുംനാളെയെ ഉറക്കികിടത്തുന്നത്പുഴമഴ അലാറം വെയ്ക്കുംപോലെമേഘംമിന്നൽ അലാറം വെയ്ക്കുമ്പോലെകാട്കിളിയൊച്ചകൾ അലാറം വെയ്ക്കുംപോലെഅടുപ്പ്തീ അലാറം വെയ്ക്കുംപോലെസങ്കടംതേങ്ങലുകളെ അലാറം വയ്ക്കുമ്പോലെ.ചില ജീവിതങ്ങൾമരണം അലാറം വെയ്ക്കുംപോലെ.ഞാൻ എത്ര കാലമാണ്നിന്റെ…

ചില കണ്ണുകൾ.

കവിത :- ഷാജു കെ കടമേരി* ചില കണ്ണുകൾആഴങ്ങളിലേക്ക്ഓടിക്കിതച്ച്ചുവട് തെറ്റിവഴുതിവീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോകഭൂപടം വരയുന്നകഴുകൻ കണ്ണുകൾ.കാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക് പോലുംചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്നതല തെറിച്ച ചിന്തകൾനിലച്ചുപോയേക്കാവുന്നചെറുശ്വാസത്തിനിടയിലൂടെപിടഞ്ഞുകൂവുന്നു.അളന്ന് തീരാത്തത്ര ഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽ നിന്നുംനിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞു വീശിയാൽമഴയൊന്ന് നിലതെറ്റി പെയ്താൽകറങ്ങികൊണ്ടിരിക്കുന്ന ഭൂമിഇത്തിരിയൊന്ന് വിറച്ചാൽമാത്രമേയുള്ളൂവെന്ന്ഇടയ്ക്കിടെ ബോധമണ്ഡലത്തെചുട്ടുപൊള്ളിക്കാറുണ്ടെങ്കിലുംഏകാധിപത്യം പ്രഖ്യാപിച്ച്നമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറികാലത്തിന്റെനെഞ്ച് മാന്തിപൊളിക്കുന്നചില കണ്ണുകൾ…….

സവർഗ്ഗം.

കവിത : ഹരിദാസ് കൊടകര* അതിഥിയരണ്ടകൾതിരിച്ചേകേറിയില്ലസംഭ്രമം കണ്ണിലായ്വട്ടമെട്ടൂഴമായ്കരിനിഴലാറ്റകൾമൺമനം ചേരാത്തശാന്തിഹീനങ്ങളിൽഅധിനിവേശങ്ങളാംസസ്യങ്ങളാട്ടുവാൻമുള വിത്തിട്ടുപുൽവിത്തുകൾ നട്ടുതിരിച്ചറിവിനായ്സമചിത്തവും കെട്ടികാട് നാടാവുന്നിടംപച്ചമരവേലിയായ്നാലായ് മടക്കിയസാമദണ്ഡങ്ങളുംവേലിയ്ക്കിടകളിൽപേരിനായ് നാന്മുഖംകുറ്റിക്കടമ്പയുംഭൂലക്ഷണങ്ങളിൽതത്ത്വമായുത്തരംനീർച്ചുഴികളിൽചങ്ങാടമേറുവാൻഅദുർഗ്ഗമം കെട്ട്സാരത്തിലഞ്ചുംപുകളെഴും വിത്തറപുകഴുന്ന ശാന്തവുംമഴയൊന്നടങ്ങിസർഗ്ഗീയതയ്ക്കായ്സവർഗ്ഗം വിടർത്തുകസർഗ്ഗസൈന്യങ്ങളെഊഷ്മസ്വനങ്ങളെദന്ത്യം സവർഗ്ഗംവർഗ്ഗമായെണ്ണുകവായിലൂടല്ലമൂക്കിലൂടല്ലതോന്നലിൽത്തന്നെരോഗാണുവ്യാപനം തീർപ്പ്.

മറുപക്കം.

കവിത : Naren Pulappatta* നാക്ക് മുറിച്ച് വാക്ക് മരിച്ചകാലംകനവ് തിന്ന് ആറടിമണ്ണിലൊടുങ്ങിയഉറക്കംതലതല്ലികരഞ്ഞ് വിശപ്പുചുട്ട പട്ടിണിവയറ്…ചത്തു മലച്ച കണ്ണിലിപ്പോഴുംകാത്തിരിപ്പിന്‍റെ വെന്ത കണ്ണീര്…അടഞ്ഞുപോയ മൂക്കിലിപ്പോഴുംവിഷം കലര്‍ന്ന വറ്റാന്‍ മടിച്ച ശ്വാസംഇനിയൊരു ജന്മമില്ലന്ന് നിലവിളിക്കുന്ന പ്രണയം…കടുത്ത നോവിന്‍റെ ഉള്‍പ്പിരിവില്‍കലങ്ങിപ്പോയ ഹൃദയംകടം വച്ച കടമകള്‍ മറന്ന…