Category: കവിതകൾ

പൂങ്കുല

രചന : ശ്രീകുമാർ എം പി✍ “മൂവ്വരയനാമണ്ണാനെമരംചാടിയാമണ്ണാനെമുതുകത്തിത്ര പകിട്ടിൽവരകളെങ്ങനെ വന്നു?”“അറിയാത്തവരില്ലതുപണ്ടെന്നുടെ മുത്തശ്ശൻപാവംസീതയെ രക്ഷിയ്ക്കാൻപാലം പണിയ്ക്കായി കൂടിഒത്തിരിയൊത്തിരി കല്ല്വാരിവാരി വാനരൻമാർവേഗംവേഗം പണിയവെപാവമെന്നുടെ മുത്തശ്ശൻകുഞ്ഞായിരുന്നന്നെന്നാലുംനേരമൊട്ടും കളയാതെമുങ്ങിക്കയറി വന്നിട്ടുമണ്ണിൽക്കിടന്നങ്ങുരുണ്ടുമണ്ണുപൊതിഞ്ഞാ ദേഹത്തെമണ്ണു ചൊരിയേണ്ടിടത്തുചെന്നു കുടഞ്ഞു ചൊരിഞ്ഞുഅങ്ങനെയന്നു, ദൈവമെ !രാമസേതുവുയരവെരാമദേവൻ മുത്തശ്ശനെയരികിലണച്ചു പിടിച്ചുസ്നേഹം പകർന്നുതൃക്കൈയ്യാൽമുതുകിൽ തഴുകി മെല്ലെകോൾമയിർക്കൊണ്ടു മുത്തശ്ശൻപുണ്യം…

ആതുരാലയങ്ങളിലെ മാലാഖമാർ

രചന : രഘുനാഥൻ കണ്ടോത്ത്✍️ ആതുരാലയങ്ങളിൽആശ്വാസപ്പൂന്തെന്നലായ്ശുഭ്രനക്ഷത്രങ്ങളായെത്തുന്നസോദരീസമൂഹമേ!ഫ്ളോറൻസിൽ നിന്നു‐മഖിലം നിറഞ്ഞ വാനമ്പാടികളേ!ദുരിതക്കുത്തൊഴുക്കിൽ‐കച്ചിത്തുരുമ്പായ്,സാന്ത്വനമാവുകയല്ലോ നിങ്ങൾ!നിസ്സ്വാർത്ഥം,സേവനോൽസുകംകരുണാമയം നിങ്ങൾതൻ ദൗത്യംസമാനതകളില്ലാത്തസമത്വ ദർശനം ശ്രേഷ്ടം!ജീർണ്ണദേഹം വെടിഞ്ഞുവിടവാങ്ങിയെത്രയോ ദേഹികൾഅനൂഗ്രഹാശിസ്സുകൾഅനസൃൂതം ചൊരിഞ്ഞല്ലോആത്മാക്കളത്രയുംമോക്ഷതീരമണഞ്ഞൂ‐ആതുരാലയങ്ങളിൽ വാഴുംസ്നേഹഭാനങ്ങളേ!!!കാരുണ്യസ്പർശമായ്അമ്മയായ്,ദേവിയായ്സോദരീസാമീപ്യമായ്കാത്തുകൊൾവതുംകദനമറിയാതെവിടനൽകുവതുംമാലാഖമാർ നിങ്ങളല്ലോ???

ഇത് നിങ്ങളെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.

രചന : ശങ്കൾ ജി ടി ✍ റ്റാറ്റാ, ബൈ ബൈ എന്നനിരപ്പ് വഴികളെല്ലാംപെട്ടെന്നോടിക്കടന്നു…നീ പോടാ പുല്ലെ എന്ന കയറ്റത്തിലുംകിതക്കാതെ പിടിച്ചുനിന്നു….പോണാല്‍പോകിട്ടും പോടാഎന്ന കുത്തിറക്കവും പിന്നിട്ട്നീ പോടാ പട്ടി തെണ്ടി ചെറ്റെഎന്നീ കൊടും വളവുകളോരോന്നുംനിഷ്കളങ്കതയോടെ( ഇന്നസന്റ്)ശ്രദ്ധിച്ചു കടന്നു…..പുല്ല്…അല്ലപിന്നെ എന്ന്ഇടക്കിടെ സകലതിനേയുംചിന്തേരിട്ടുമിനുക്കിവച്ചു…..‘ഓരോ അപമാനത്തിനുംകാട്…

പൗരാവകാശം

രചന : ഷാഫി റാവുത്തർ ✍️ വാക്കുകൾ വാഗ്വാദങ്ങളുയർത്തുംകക്ഷികളക്ഷൗഹിണികളൊരുക്കുംവാഗ്ദാനം മോഹിനിരൂപം പൂണ്ട്ജനമനമിടറും നാട്യമതാടുംഉച്ചാഭാഷിണിയൊച്ചയെടുത്തുംകണ്ഠമതിൽ ചെഞ്ചോരപൊടിച്ചുംഅലറിവിയർക്കും പ്രാസംഗികരുടെവാചാടോപക്കാന്തി പടർത്തുംഉദ്ധൃതമൈക്കുകൾ നീട്ടിയിറങ്ങുംചാനൽചർച്ചക്കൃഷിയതു നീളുംനേരുനെരിപ്പോടേറിപ്പുകയുംനന്മനനുത്തൊരു മഞ്ഞായുരുകുംആകാശങ്ങളിൽ കൗപീനംപോൽപലവിധവർണ്ണക്കൊടികൾ നിറയുംചുണ്ടുകളമ്പേയേറെക്കീറിയസ്ഥാനാർഥിച്ചിരി ചുവരിൽ പതിയുംപട്ടിണിയും പരിവേദനമഖിലംസദ്ഗുണചിത്തച്ചിത്രം വരയുംഅഴിമതിപലവിധമാരോപണവുംകാലും തലയും മാറ്റിമറിച്ചുംനോട്ടുകളെണ്ണിക്കീശനിറയ്ക്കുംസമുദായങ്ങൾ വിലപേശീടുംഭ്രാന്തുപിടിച്ചൊരു കൂട്ടർ നാട്ടിൽകുരുതിയൊരുക്കിക്കെണി വെച്ചീടുംചിന്തകളന്തം വിട്ടു പറക്കും…

ജോണേ, വിട !

രചന : തോമസ് കാവാലം ✍ വിടവാങ്ങേണ്ടവൻ നീയായിരുന്നോനീ കടമായതിന്നാർക്കുവേണ്ടി?പറയാൻ മറന്നൊരു കഥപറയാൻ നീപറന്നു വരുമോ വീണ്ടും, സഖേ ?. നിൻ പൊൻ വാക്കുകൾ ചടുലമാകുമ്പോൾഎൻ മനം കൊതിപ്പൂ കേട്ടിരിക്കാൻഎൻ ഹൃദയത്തിന്റെയടഞ്ഞ വാതി-ലെന്നും തുറന്നു ഞാൻ കാത്തിരിപ്പൂ. ഒന്നിച്ചിരുന്നു നാം മെനഞ്ഞതില്ലേജീവിത…

മഞ്ഞക്കാലുകൾ

രചന : ദിവ്യ സി ആർ ✍ ചീറിയലച്ചു വന്നൊരാ-വണ്ടിയിൽ നിന്നിറങ്ങിമുറ്റത്തു മഞ്ഞക്കാലുകൾനീട്ടിയവർ തിരിച്ചു പോയി!അത്ഭുതം മാറാത്ത കണ്ണുകൾഞെടിയിട പിടഞ്ഞുണരുംനേരം,നിസ്സഹായരായി കണ്ണുനീർതുടച്ചും, പ്രതിഷേധിച്ചും..പ്രതികരിച്ചും അവസാനസമ്പാദ്യമീ മണ്ണുമാത്രമെന്നുചൊല്ലി നെഞ്ചോടു ചേർത്തുവിതുമ്പും നേരം ; അധികാര-ധാർഷ്ട്യത്തിൻ കാലുകളുടലിൽപതിക്കവേ; അന്ത്യശ്വാസവുമീമണ്ണിൽ പിടയുന്നു..ഓർമ്മകളുടെ കാതങ്ങൾ-ക്കപ്പുറത്തു നിന്നൊഴുകിയെ-ത്തിടുന്നു ആ…

ഒരു കവിയിതാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഒരു കവിയിതാ!ഉറക്കെപ്പാടുന്നുഇരുമിഴികളുംവിടർത്തിപ്പാടുന്നു!കരളിലുള്ളൊരാ,സകലദുഃഖവുംകരഞ്ഞു,കണ്ണുനീർ പൊഴിച്ചുപാടുന്നു! ചിരിച്ചുകൊണ്ടഹോ,കഴുത്തറുക്കുന്ന,നരാധമൻമാരെ,ശപിച്ചുപാടുന്നു!അരാജകത്വത്തെ പരക്കെയൂട്ടുന്ന,പരിഷകളെക്കണ്ടരിശം പാടുന്നു! കവിതതൻമുഖം വികൃതമാക്കുന്ന,കവികളെക്കണ്ടു,കയർത്തുപാടുന്നു!കപടവേഷങ്ങ,ളണിഞ്ഞുകൊണ്ടെത്തും,കൊടുംചതിയരോ,ടിടഞ്ഞു പാടുന്നു! ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്ന,കിരാതവർഗ്ഗത്തെ,പഴിച്ചുപാടുന്നുഇളയിലെങ്ങെങ്ങു,മിരുളലമൂടി;ഞെളിയുവോരെയൊ,ട്ടെതിർത്തുപാടുന്നു പ്രകൃതിയെത്തകർത്തെറിഞ്ഞിടും മർത്യ-വികൃതികൾകണ്ടു തപിച്ചുപാടുന്നു!സമസ്തജീവനും സുഖംഭവിക്കുവാൻ,സമാദരത്വത്തോടുണർന്നു പാടുന്നു! പ്രപഞ്ചസീമകൾ കടന്നു ഹാനട-ന്നുപശാന്തിക്കായിത്തെളിഞ്ഞു പാടുന്നു!പ്രണയലോലനാ,യൊരുനവലോകം,കണികണ്ടീടുവാൻ,കനിഞ്ഞുപാടുന്നു! ഒരു കവിയിതായിരുന്നുപാടുന്നു!പരമസത്യങ്ങൾ,തുറന്നു പാടുന്നു!നരകയാതനയനുഭവിച്ചിടും,പരന്റെ ദു:ഖങ്ങളറിഞ്ഞുപാടുന്നു!

അകുതോഭയം*

രചന : ഹരിദാസ് കൊടകര ✍ യുദ്ധം..യുദ്ധമെന്നെല്ലാംആക്രോശമുണ്ടെന്നു സത്യംപതിവുപടി കേട്ടേ മറക്കുംപഴയ ലിപിയെന്നക്ഷരംപേരിലും ക്ലായ് വ്ക്ലിപ്തമല്ലാതെ ക്ലേശംനാന്ദി വിയോഗമായ്മുപ്പൂവു മേനിഎങ്കിലും മുറതെറ്റാതെ-ചെടിക്ക് വെള്ളം നനയ്ക്കും.മാവിൻ നെറുകയിൽപടുപാട്ടു പാടും.എന്തും കുനിഞ്ഞേ സ്വാധീനമാക്കു.തീർപ്പുകൾഭഗ്നശുചീന്ദ്രങ്ങളാകിലുംതലയും ചുമലുംചുമടത്താണിയാക്കും. കൈകൊള്ളുവാനിന്നും-ചിലതെന്നു ഭാരം..ഒന്ന്മുഖമെന്നനീതിഅതിൽ മുടന്തുന്ന നായരണ്ട്വളരുന്ന വട്ടത്തിൽമതിവരാ ശുദ്ധിമൂന്ന്മനന പ്രഹർഷംഅതിൽ…

മാടം

രചന : ദുർഗ്ഗാ പ്രസാദ് ബുദ്ധ ✍ ഇരുട്ടിൽ ഇലവിൻ ചോട്ടിൽകയർപൊട്ടിച്ചു വന്നതാംപയ്യിനെപ്പോൽ നാലു കാലിൽവാവച്ചണ്ണൻ്റെ പീടിക ചുണ്ണാമ്പുവിരലാൽത്തൊട്ടപുള്ളികൾ മെയ്യിലൊക്കെയുംമുക്രയിട്ടു കുതിക്കാനായ്-കരിങ്കല്ലിൻ കുളമ്പുകൾ മെലിഞ്ഞ കൈകളാൽ വാവ –ച്ചണ്ണനൊന്നു തലോടിയാൽചുരന്നൂ ചായ, പൈക്കുട്ടിപോലെ നക്കുന്നു മഞ്ഞല പറ്റുകാർ പമ്മി നീങ്ങുമ്പോൾകുത്താനായ്ച്ചുരമാന്തിയുംകാക്കത്തമ്പ്രാട്ടിമാർക്കേറിഇരിക്കാൻ പുറമേകിയും…

പുലയി

രചന : എൻ.കെ.അജിത്ത് ആനാരി✍ അവളുവന്നു പുല്ലരിഞ്ഞുപുല്ലുതിന്നു കാളവീർത്തുകണവനെത്തി ഹലമെടുത്തുഉഴതുപാടമുശിരിലായി നിലമടിച്ചു വൃത്തിയാക്കികളകുഴച്ചു മണ്ണിലാഴ്ത്തിഅവർ വിതച്ച വിത്തുകൾക്ക്ഹരിതകാല രചനയായി നെല്ലതേത് കവടയേത്വരിയതേതതവളറിഞ്ഞുഅവളു ഞാറ്റുപാട്ടുപാടികളപറിച്ചു നെല്ലു കൊയ്തു! ഓലകീറിയവൾമെടഞ്ഞുപുല്ലുകൊണ്ടു വട്ടി നെയ്തുപുട്ടലിട്ടു ഞാറുനട്ടുമുട്ടിലട്ട ചോര മോന്തി! ചെത്തി, നെല്ല് കെട്ടുചാക്കു-കൊണ്ടെടുത്തു കറ്റയൊക്കെകറ്റമേൽച്ചവിട്ടി നെല്ല്തമ്പുരാന്…