തെന്നാലിരാമൻ
രചന : ഷാജി നായരമ്പലം ✍ കൊഴിഞ്ഞുപോയെന്നാലു-മിലകൾ ഒന്നൊന്നായി-പ്പെറുക്കിക്കൂട്ടിക്കാലംപതിച്ച കൈയൊപ്പുകൾതുടച്ചുമിനുക്കിയുംമിഴിവേകിയും ഡോക്ടർഎനിക്കായയക്കുന്നു-ണ്ടതിൽ ക്കണ്ടതാണിവൻതെന്നാലി രാമൻ, കൊച്ചുകുരങ്ങൻ അതിഥിയായ്വന്നു തൻ്റെ വീട്ടിലെഅംഗമായതിൻ കഥ.! ആലുവാപ്പാലത്തിൻ്റെയിറക്കിൽ പെരിയാറിൻതീരത്ത് പുതുതായിപണിഞ്ഞ ഗൃഹം, വർഷംഅമ്പതു കഴിഞ്ഞതാ-ണെങ്കിലും, ഗതകാല-യോർമ്മകളടുക്കോടെകെട്ടിവയ്ക്കയാം ഡോക്ടർ. താമസം തുടങ്ങിയ നാൾ മുതൽമുറ്റത്തുള്ള മാവിലെ-ക്കൊമ്പിൽ ച്ചാടിനടക്കുന്നവൻ…