അവൻ.
കവിത : ശ്രീജ സുനിൽ* ആർക്കാർക്കും വേണ്ടാത്ത ജന്മങ്ങളായവർക്കാശ്വാസമായി തേടിയെത്തുന്നവൻ….തീവ്രപ്രണയത്താൽ പുൽകാൻ ശ്രമിച്ചോരെ തീർത്തുമവഗണിച്ചൂറിച്ചിരിപ്പവൻ…അരുതേ വരല്ലേയെന്നോതുന്നോർക്കരികിലായ്അതിവേഗമാർജിച്ചങ്ങോടിയെത്തുന്നവൻ…ആശ്രയമാറ്റോർ തൻ സ്വപ്‌നങ്ങൾ ആശകൾ, ഒക്കെത്തകർത്തു തരിപ്പണമാക്കുവോൻ….തിഥി നോക്കാതെത്തുന്നോരതിഥിയായ് വന്നെത്തിപല ജീവിതത്തിലും തിരി കെടുത്തുന്നവൻ…തീരാവ്യഥകളിൽ നിന്നു ചിലർക്കൊക്കെമോചനമേകിയാശ്വാസമായ് മാറുവോൻ…അമ്മതൻ കണ്ണീരിന്നാഴം പെരുപ്പിച്ച്പൊന്നിൻകുടങ്ങളെ തട്ടിയെടുപ്പവൻ..ഊഴിയിൽക്കാണുന്നോരീ ജീവനൊക്കെയുംഉയിരിടും നേരത്ത്…