‘മതം’ ഒരഹങ്കാരം.
കവിത : ജലജ സുനീഷ്* എത്ര പെട്ടെന്നാണ് ഞാനും –നിങ്ങളും ഒരു പോലെയായത്.ദാരിദ്ര്യത്തിന്റെ ഒരേ കഞ്ഞിപ്പാത്രത്തിൽവിധിയെ കോരിക്കുടിക്കുന്നവർ.തെരുവോരങ്ങളിൽ നിങ്ങളെഞാനെന്നിലേക്കു പകർത്തുമ്പോൾസമാനതകൾ മാത്രം.അലക്കിത്തേച്ച അഹങ്കാരങ്ങൾപരിഹാസത്തിന്റെ കോടിയ ചിരിസമ്മാനിക്കാതെ നിസംഗനായ്നടന്നു നീങ്ങുന്നു.തുന്നുവിട്ട ഉടുപ്പുകൾനിങ്ങളെ കാണാതെചുളുക്കിപ്പിടിച്ചു നടക്കുമ്പോൾ ,കീറിയ ജീവിതം മറച്ചുപിടിക്കാൻനിങ്ങളെന്നിൽ നിന്നുംമുഖം താഴ്ത്തി നടക്കുന്നു.പണക്കാരനെന്നും,…