ഊർമ്മിള
രചന : ജയേഷ് പണിക്കർ✍ ത്രേതാ യുഗത്തിലായ്‌പിറന്നു വീണൊരീദുഃഖപുത്രിതൻ കദനകഥനിങ്ങൾക്കറിയീലയോ? അഗ്രജ തന്നുടെ നിഴലായ്നടന്നൊരീ പെൺപൈതൽ!ദുഖഭാരമെന്തെന്നറിയാതെവളർത്തീടുമി താതനും!പളുങ്കുമാനസരായ് വളർന്നുപാരിതിൽ ഞങ്ങളീനാൽവരും. ദാശരഥിപുത്രനെൻ കരംപിടിക്കവേതാതന്റെയശ്രുവീണിതെന്റെനിറുകയിൽ!പിരിയില്ലൊരു നാളിലും നാം!എന്നുപതിയെചൊല്ലിയെൻകർണ്ണങ്ങളിൽ പ്രിയനവൻ! മധുവിധുവിൻമാധുര്യമൂറുന്നനേരത്തശനിപാതംപോലെയാരാജശാസനമെന്നെയുംപിന്തുടർന്നു വന്നീടുംനേരം. കാനന വാസത്തിനൊരുങ്ങവെഅന്നേരമെന്നേചേർത്തണച്ചവ-നോതിയ സാന്ത്വനവാക്കുകൾ!എന്നിലെമോഹങ്ങളുംവ്യഥകളുംഎന്നിലേയ്ക്കായ് ഒതുക്കിഞാനും മാതേ, കൈകേയി പൊറുക്കുകതപ്തമാനസയാമീപെണ്ണിന്നവിവേകം!ഊഴിയിൽ പിറന്നോരീ…