Category: കവിതകൾ

യുദ്ധം

രചന : ജോയ് നെടിയാലി മോളേൽ ✍ സ്വേച്ഛാധിപതികൾതൻ ധാർഷ്ട്യത്തികട്ടലിൽ-വമിപ്പിച്ചു വെച്ചുവീയുദ്ധ സന്നാഹങ്ങൾ!എന്തേയവർ സ്വയം തറ്റുടുത്തിപ്പട-നിലത്തേയ്ക്കിറങ്ങി ദ്വന്ദ്വയുദ്ധങ്ങൾ നടത്തുവതില്ല?ശൂരത കാട്ടി മുടിച്ചിടും നാടുക-ളെന്നാൽ ശമിക്കുമഹന്തയധിപർക്കും!അലസിപ്പിരിഞ്ഞൊരാ പ്രണയത്തിനേറ്റ-യഗാധമാം മുറിവുപോ-ലൊരിക്കലും ചേർത്തുവെച്ചീടാൻ കഴിയാ-തുടഞ്ഞ സ്ഫടികങ്ങൾപോലെയും,യുദ്ധമുഖങ്ങൾ വികൃതമാണെപ്പൊഴും!ഹിറ്റ്ലർ മുസോളനി അക്ബർ അശോക-നിവരൊക്കെ ചിറകെട്ടി-രണത്തിൽ നിണത്താൽ!മാരിയിൽ ലോകം…

പ്രവേശനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ അക്ഷരത്തിരുമുറ്റമണിഞ്ഞൊരുങ്ങിഅതിരുകളില്ലാത്ത അറിവുമായിആദ്യമായ് കുരുന്നുകൾ എത്തുകയായ്ആദ്യാക്ഷരത്തിന്റെ ശ്രീകോവിലിൽ ഇവിടെ ഉയരട്ടെ ആശംസകൾഇവിടെ തുടങ്ങട്ടെ ആഘോഷങ്ങൾഇന്നത്തെ ദിവസം അതിന്നു മാത്രംഈണങ്ങൾ പാടുക തുടർനാളുകൾ ഉത്തരവാദിത്വങ്ങൾ ഏറ്റേറ്റെടുത്ത്ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻഉരുത്തിരിഞ്ഞുണരട്ടെ സംസ്കാരമുയരേഊഷ്മളമാകട്ടെ വിദ്യാഭ്യാസ കാലം ഒത്തൊരുമിക്കുക പാഠശാലകളിൽഒരിക്കലും. പിരിയാതെ…

(അ) ന്യായങ്ങൾ

രചന : സതി സതീഷ്✍ ജനങ്ങൾ വെറുംപാവങ്ങൾ…വെറും പാവകൾ …. ,ട്രിപ്പീസ് കളിക്കാരനെ പോലെയജമാനന്റെ ചാട്ടവാറിന്കാതോർക്കുമ്പോഴുംഅവരിൽമനസ്സർപ്പിച്ചും ,ചോര നീരാക്കിയുംസഹചാരികൾക്ക്അധികാരത്തിലേറാൻചെമ്മൺ പാതയൊരുക്കിയും;ചെങ്കോലേറി കിരീടം വെച്ച്നിയമങ്ങൾ ചില്ലുകൂട്ടിൽതളച്ചുംകാക്കിയുടുപ്പിൻചുളിവുമടങ്ങാതെകാത്തു സൂക്ഷിച്ച്ദേവാസുര വേഷങ്ങൾതരാതരം പോലെയാടിയുംകണ്ണും കാതും വായുംപൊത്തിയകണ്ണുകെട്ടിയ നിയമത്തിന്റെ കാവലാൾക്ക്ഒന്നുമാത്രമേ അറിയൂചുറ്റിക ഇടയ്ക്കിടയ്ക്ക്മേശമേൽ തട്ടുവാൻ മാത്രം…സ്ത്രീകൾ മാനം…

മഴക്കാല ഓർമ്മകൾ

രചന : ശ്രീനിവാസൻ വിതുര✍ നസ്സിൽനിറഞ്ഞൊരായീണമെല്ലാംവരികളായിന്നു കുറിച്ചുവച്ചുജീവിത വീഥിയിൽ പെയ്തൊഴിഞ്ഞആമഴക്കാലവുമോർത്തെടുത്തുവാഴയിലയിൻ മറപിടിച്ച്വിദ്യാലയത്തിലായ് പോയനേരംപാതിനനഞ്ഞൊരാ വസ്ത്രവുമായികുളിരേറ്റിരുന്നു പഠിച്ചകാലംപുത്തനുടുപ്പും ഒരുകുടയുംകിട്ടുവാനായി കൊതിച്ചകാലംപാഠം പകർത്താൻ കഴിഞ്ഞിടാതെതല്ലേറെവാങ്ങിയിരുന്നകാലംചൂരൽവടിയുടെ ചൂടതോർത്ത്പിന്നിലെ ബെഞ്ചിലിരുന്ന നാളുംപെരുമഴ പെയ്യുന്നനേരമെല്ലാംചിത്തത്തിലോർമ്മകൾ പെയ്തിറങ്ങും.

പതിതൻ്റെ കുമ്പസാരം

രചന : മംഗളൻ എസ് ✍️ പ്രണയ സംഗീതത്തിൻ സപ്തസ്വരങ്ങളാൽപ്രണയ ശ്രുതിചേർത്തെൻഹൃദയ വീണയിൽപ്രണയ മഴപ്പെയ്ത്തിൻ പല്ലവി പാടി നീപ്രണയാനുപല്ലവി ഞാൻ മറന്നൊരുവേള! കണ്ണുകൾ രണ്ടെണ്ണമെന്തിനെനിക്കിനിയുംകണ്ണിനു കണ്ണായ നിൻ മനമറിയാത്തകണ്ടു മോഹംപൂണ്ടു നിൻമേനിയഴകെന്നാൽകണ്ടില്ല നിന്നിലെ നിന്നെ ഞാനൊരു മാത്ര! അസ്ഥി തുളച്ചെന്റെ മജ്ജയിലേറിപ്പോയ്അജ്ഞാതമാമേതോ…

ഒ ടി പി

രചന : ജോയ് നെടിയാലിമോളേൽ ✍ ഡിജിറ്റലായാലെല്ലാമായി,വീട്ടിലിരുന്നാൽ കാര്യം നേടാം!ഒടിപിയൊന്നടിച്ചുവിട്ടാൽ,വീട്ടിലിരുന്നും കാര്യം നേടാം!നെറ്റ് ബങ്കിങ്ങിൽ ഒടിപി,ബിവറേജാപ്പിൽ ഒടിപി,റേഷൻ വാങ്ങാനോടിപി-സർവ്വം മയമായ് ഒടിപി!വീട്ടുകവർച്ചകൾ കുറഞ്ഞുവന്നു-ഓൺലൈൻ മോഷണമേറിയതോടെ!പലവിധമെന്യെ കൈക്കലതാക്കിയ ഒടിപിയാൽ-ബാങ്കിലെ ബാലൻസില്ലാതാവും!സർക്കാർ ചിലവിൽ ഫോണും തോണ്ടി,മാസംന്തോറും വേതനമേറ്റിട്ടു-പഭോക്താവിനെ അക്ഷയിൽ വിട്ടി-ട്ടാശ്വാസത്തൊടു സമയംകൊല്ലും-സർക്കാർ ജോലികളഭികാമ്യം!സർട്ടിഫിക്കറ്റുകളക്ഷയവഴിയായ്-സ്പെല്ലിംങ് മിസ്റ്റേക്കനവധിയായി!ഡിജിറ്റലായി…

അറിവകറ്റുന്നവർ!

രചന : രഘുകല്ലറയ്ക്കൽ..✍ എഴുതാനക്ഷര മേറെ പ്രിയമോടെ മനസ്സിൽഎരിയുന്നാശയം പെരുകുമക്ഷര പദങ്ങളാലെഎഴുതുവാനേറെയുണ്ടെൻ മനസ്സിലെന്നാകിലുംഎത്തുന്നില്ല ഒരിറ്റും,ആർദ്രമാം പദാവലികളൊന്നുമേതൂലികത്തുമ്പിലായ് ചിന്തകളസ്ഥമിച്ചുവോ,തരളിതമോർമ്മയിലാർജ്ജമാം വീര്യമകന്നുവോആവും വിധമെത്രയാലോചിച്ചെന്നാലുമൊന്നുമേആവതില്ലെൻ മനമതിൽ തളിരിടാതകലുന്നു സന്തതം.ആശയാൽ ആശയം ആഘോഷങ്ങളൊന്നായിആവർത്തനമാകാതെ കാത്തിരിക്കുന്നു മനതാരിൽ ശൂന്യത!അതൃപ്തമല്ലാതക്ഷര ക്ഷീരപദത്തിൽ അലിഞ്ഞുഅക്ഷീണമേറെ ശ്രമിച്ചീടുകിലുമില്ല മനസ്സിൽആശയമറ്റാശ്രയമറിയാതെ ആകുമോർത്താൽആധിയാൽ മനം അസഹ്ഷ്ണുതയേറിടുന്നാകുലാൽ!അരക്ഷിതത്വം,…

പെൻ ഡൗൺ സമരം സിന്ദാബാദ്.

രചന : സതീഷ് വെളുന്തറ. ✍ അഴിമതിക്കാരെന്ന് മുദ്രകുത്തി നിങ്ങളെന്തിനു കുരിശിലേറ്റീടുന്നു ഞങ്ങളെകുറ്റമാണോ ഞങ്ങളൊന്നോ രണ്ടോ ബഹുനില മന്ദിരമുണ്ടാക്കാനാഗ്രഹിച്ചാൽഒന്നോ രണ്ടോ ലക്ഷം രൂപ മാത്രം വെറുംശമ്പളമായ് ഞങ്ങൾ പറ്റിടുമ്പോൾരണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഞങ്ങൾപാടും പെടാപ്പാട് നിങ്ങളിലാർക്കറിയാംസ്കൂൾ തുറക്കുമ്പോൾ വേണമായിരങ്ങൾഓണം വരും പിന്നെ ക്രിസ്മസും…

ഭാര്യയും കാമുകിയും

രചന : ജിസ ജോസ്✍ ഭാര്യ മരിച്ച ദിവസംപുലർച്ചെഅവൾ വിളിച്ചു.എപ്പോഴാണെത്തുക?രാവിലെയെന്നയാൾഅലക്ഷ്യനായി.അതിനുമുന്നേമുഖം കഴുകിഇസ്തിരിയിടാത്തകുപ്പായമിടൂ .ഷേവു ചെയ്യരുത്പിന്നാമ്പുറത്തുകട്ടൻ കാപ്പിയനത്തുന്നുണ്ടാവുംഒരു കപ്പു കാപ്പിവാങ്ങിക്കുടിച്ച്ഉമ്മറത്തു പോയിമരിച്ചവളെത്തുന്നതുകാത്തിരിക്കൂ.അവളോർമ്മിപ്പിച്ചു.എനിക്കു കട്ടനിഷ്ടമില്ലെന്നുംമരണവീട്ടിൽപാൽക്കാപ്പിക്ക്അയിത്തമെന്തിനെന്നുംഅയാൾ ക്ഷുഭിതനായി.ഇന്നൊരു ദിവസത്തേക്ക്..അവൾ യാചിച്ചപ്പോൾഅയാൾ നിശ്ശബ്ദനായി.“സങ്കടമുണ്ടോ? “അവൾ ചോദിച്ചു.അറിയില്ലെന്നയാൾ പതറി.ഇന്നൊരു ദിവസംകരയാതിരിക്കരുത്,ആളുകൾ ശ്രദ്ധിക്കുമെന്നവൾഓർമ്മിപ്പിച്ചു .കരച്ചിൽ വരാതെങ്ങനെയെന്ന്അയാളമ്പരന്നു.പഴയതെന്തെങ്കിലുമോർമ്മിക്കൂവേനലിലെ കിണറു പോലെ,വാക്കും നോക്കും…

ഒരു പ്രണയം ജനിക്കുന്നു.

രചന : വൈഗ ക്രിസ്റ്റി✍ രണ്ടു പേരടങ്ങിയഒരാൾക്കൂട്ടം ,അവർക്കിടയിലെ അടക്കംപറച്ചിലിനുള്ളിൽഒരു പ്രണയം ജനിക്കുന്നു എനിക്കായി കാത്തിരിക്കുമോ ?കാത്തിരിപ്പാണ്ലോകത്തിലെ ഏറ്റവും വലിയ വിരസത …നീയെനിക്ക് ,അത്രയ്ക്കൊന്നും രുചിയില്ലാത്തഏതോ ഒരുപഴം നീട്ടിഎന്നാലും ഞാൻ കാത്തിരിക്കുംനിൻ്റെ മോതിരവിരലിനഗ്രംഅല്പമൊന്ന് ചതഞ്ഞ്ചെറിയൊരു സർപ്പാകൃതിയിലുണ്ടായിരുന്നത്ഞാനപ്പോഴാണ് ശ്രദ്ധിച്ചത് ഒരു ഉപഗ്രഹവുംഒന്നിനുമായല്ലാതെ വലം…