Category: കവിതകൾ

ഓർമ്മയിൽ ഓർത്തെടുക്കാൻ.

മാധവ് കെ വാസുദേവ്* രണ്ടുകാതം നടക്കാം നമുക്കിനികുളിരു ചൂഴുമി സന്ധ്യയിൽ നിത്യവുംപങ്കുവെച്ചീടാം നമ്മൾക്കു വീണ്ടുമാപോയകാലത്തിൻ മധുരമാമോർമ്മകൾപണ്ടു നമ്മൾ പഠിച്ച പള്ളിക്കൂട മുറ്റമീവഴി പോയാൽ കടന്നിടാംകൊച്ചുതോർത്തുമായി മഴയിടവേളയിൽതാണ്ടിടാമെന്നുംപരൽമീൻ പിടിച്ച കൈ തോടുകൾ.കൽവിളക്കുകൾ തെളിയുന്നയമ്പലമുറ്റവും കടന്നു പാതയോരത്തിലെ നാട്ടുമാവിൻ നിഴലിൽപട്ടണവണ്ടിയെ കാത്തുനിൽക്കുന്നോരോർമ്മഓർത്തെടുക്കാം നമുക്കിന്നീ യാത്രയിൽ.ഇപ്പോഴും…

കാഴ്ചകൾ.

രചന : ശ്രീകുമാർ എം പി* “രാവിലെ തന്നെ മഴ വന്നുവൊഎന്തൊരു ശല്യംപിടിച്ച മഴ”“അല്ലെ, മഴയുടെ കാലമല്ലെനല്ല വിളവു കിട്ടിടേണ്ടെപൂമഴത്തുള്ളികളെന്തു ചേലിൽഭൂമിയ്ക്കു വെള്ളം പകർന്നിടുന്നു!”“ഒന്നുകിടക്കുവാൻ വയ്യായല്ലൊജോലിയ്ക്കു പോകണ്ടെ കാലത്തിന് ““ജോലിയ്ക്കു പോകുന്നെ നല്ലതല്ലെലോകത്തിനൊപ്പം നാം നീങ്ങിടേണ്ടെരാത്രി കിടന്നെന്നാൽപോരെ ദേഹംവീർത്തിടും വീണ്ടും കിടന്നെന്നാല്””…

പ്രണയനിലാവ് .

സുദർശൻ കാർത്തികപ്പറമ്പിൽ* നിന്നെയോർക്കാതില്ല പെണ്ണേ,യിന്നെനിക്കോണംഎന്നെയോർക്കാതില്ലയല്ലോ,നിനക്കുമോണം!അത്തമിങ്ങു വന്നിടുമ്പോൾ തന്നെപുന്നാരേ,അത്തലേതും മറന്നുഞാൻ കാത്തിരിക്കില്ലേ!ചെത്തിമന്ദാരങ്ങൾ നുള്ളാനക്കരെത്തോപ്പിൽ,മുത്തുമാല ചൂടിയാനൽകോടിയും ചുറ്റി,ചിത്തിരപ്പൂന്തോണിയേറി നീതുഴഞ്ഞെത്തേ,മുത്തമന്നു നൽകിയതുമോർപ്പുഞാൻ മുത്തേ!ആ മിഴിക്കോണൊന്നിളകെ,കോമളാംഗീ ഞാൻതൂമയാർന്നോരെത്രപൊൻ കിനാക്കൾ കണ്ടാവോ!പൂക്കളൊന്നായ് നുള്ളിനീയത്തോണിയിലേറെ,നോക്കിയീഞാനന്നിരുന്നതൊക്കെയോർക്കുന്നേൻ!പേടമാൻകണ്ണാളെ നിന്നെക്കൊണ്ടുപോയീടാൻചോടുവച്ചാ,കാടുമേടുതാണ്ടിഞാനെത്തേ,ഓടിവന്നെൻ മാറിലായ് നീചേർന്നുനിന്നീലേ,ആടിമാസക്കാറ്റുമേറ്റു നമ്മൾ നിന്നീലേ!ഇന്നുവേണ്ടെന്നിന്നുവേണ്ടന്നന്നുനീ ചൊല്ലേ,എന്നിലെപ്പൂവാടികയ്ക്കെന്തെന്തു നൊന്തെന്നോ!കാലമെത്ര പോയ്മറഞ്ഞെന്നാലുമാലോലം,ചേലിൽ നീവന്നെത്തിടുന്നെന്നുള്ളിലാമോദം!നീലവാനിലങ്ങുനോക്കി ഞാനിരിക്കുമ്പോൾ,താലവുമായെന്തുനീയെൻ മുന്നിൽനിൽക്കുന്നോ!കാണ്മു,ഞാനിന്നാവസന്ത…

🎴മൾബെറിത്തോട്ടത്തിലെ ലൈബ്രറി🎴

Zehraan Marcelo* ഇന്നലെയായിരുന്നു ഡയാലിസിസ്!ഭിഷഗ്വരൻമാർ എന്റെസിരകളിലൂടൊഴുകിയിരുന്നമിലൻ കുന്ദേരയുടെ രക്തംഊറ്റിക്കളഞ്ഞ് പകരം കാഫ്കയുടെരക്തം നിറയ്ക്കയുണ്ടായി.മൾബെറിത്തോട്ടത്തിലെ ലൈബ്രറിയുടെഅകത്തളത്തിൽ ഒരുപട്ടുനൂൽപ്പുഴുവായ് ഇഴയുകയും,അലമാരകളിൽ കാഫ്കയുടെ‘രൂപാന്തരം’ എന്ന കഥയടങ്ങിയപുസ്തകം തിരയുകയുമാണ് ഞാൻ.ലൈബ്രറിക്കെട്ടിടത്തിലെപഴകിയ നിശബ്ദതയെയും,ലൈബ്രേറിയൻ മൂങ്ങയുടെ തുളയ്ക്കുന്നനോട്ടത്തെയും നിസ്സാരമവഗണിച്ച്രണ്ട് പരുന്തുകൾ ഹിറ്റ്ലറുടെആത്മകഥാപുസ്തകം നിവർത്തിവെച്ച്അന്നേരമൊരു വാഗ്വാദമാരംഭിക്കുന്നു.ഹോ! എന്തൊരു ബഹളം. അസഹനീയം!ലൈബ്രറിക്ക് പുറത്തേക്കിഴയവേതർക്കം…

വെട്ടം.

രചന :- ബിനു. ആർ* കൈക്കുമ്പിളിൽ ഒതുങ്ങി-യിരിക്കുന്നൂ ഒരു കാഴ്ച്ച തൻവെട്ടംപോൽ, തെളിഞ്ഞിരിക്കുന്നൂഒരു നറുപൊൻവെട്ടംഒരു മിന്നാമിനുങ്ങിന്റെനുറുങ്ങുവെട്ടം…ജീവിതത്തിന്റെ ഉണർവെട്ടവു –മാകാമിത്,ചിലപ്പോൾ മഹാമാരിയിൽനിന്നുംരക്ഷപ്പെടാൻ മാനവന്റെമറുവെളിച്ചവുമാകാം…ചിലപ്പോൾ നൊന്തുപിടഞ്ഞമനസ്സിന്റെ ഉണർവുമാകാം,ചിലപ്പോൾ സ്വപ്‌നങ്ങൾനെയ്തുകൂട്ടും ചെറുപ്പത്തിന്റെമിന്നലൊളിയുമാകാം..ചിലപ്പോൾ പച്ചപിടിപ്പിക്കാംജീവിതത്തിനെയെന്നവീണ്ടുവിചാരത്തിന്റെ വെറുമൊരുതരിപൊൻവെട്ടവുമാകാം..ചിലപ്പോൾ, പിറകേ അടിവച്ചടിവച്ചുപോകുന്നേരം, ജീവിതം വീണ്ടുമൊരു പച്ചത്തുരുത്തായ്മാറിയെങ്കിൽ ! പിന്നിൽവരുന്നവർക്കെല്ലാംകച്ചിത്തുരുമ്പായി മാറിയേനേ……

ഓണസ്മരണ.

പള്ളിയിൽ മണികണ്ഠൻ* മുമ്പൊക്കെ മുത്തശ്ശി പാടിത്തരാറുണ്ട്‘കർക്കടം ദുർക്കട’മാണുകുഞ്ഞേ…കഞ്ഞിമുട്ടിക്കുന്ന കർക്കടം നീങ്ങിയാൽവർണ്ണക്കുടചൂടി ചിങ്ങമെത്തും.മാമലനാട്ടിലലങ്കാരദീപമായ്ചാലവേ പൂക്കൾ വിരിഞ്ഞുനിൽക്കും.ചിങ്ങത്തിലാനന്ദമോരോ ദിനങ്ങളുംതുള്ളിക്കളിച്ചു കടന്നുപോകേകുഞ്ഞിളംപുഞ്ചിരി ചുണ്ടിൽനിറച്ചുകൊ‐ണ്ടത്തം പടികടന്നെത്തുമല്ലോ.അത്തത്തിലാമോദചിത്തരായ് കുഞ്ഞുങ്ങൾതെക്കേതൊടിയിൽ നിറയുമല്ലോ.പൂവേ പൊലിപൊലിയെന്നു പാടികൊണ്ട്പൂക്കളോരോന്നായിറുക്കുമല്ലോ.പൂക്കളിറുത്തു കിടാങ്ങൾ കഴുത്തിലായ്തൂങ്ങും പൂവട്ടിയിൽ ചേർക്കുമല്ലോ.ചാണകം തേച്ചുമിനുക്കും കളത്തിലാ‐പൂക്കളാൽ ചിത്രം വരയ്ക്കുമല്ലോ.തൂവർണ്ണഭംഗിയിൽ നാളുകൾ നീങ്ങവേപൊൻതിരുവോണ ദിനമടുക്കും.പുത്തനുടുത്തുകൊണ്ടെല്ലാരുമൊന്നിച്ച്തൂശനിലയ്ക്കുചാരേയിരിക്കും.കുത്തരിചോറിനോടൊപ്പമൊരഞ്ചെട്ടു-തൊട്ടുകറികളും…

കാട്ടാളരോ?

മാധവ്.കെ.വാസുദേവ്. ഹരിതാഭമാർന്ന ഭൂമിതൻ മാറിൽമഴുവിൻ മുറിപ്പാടു വീഴ്ത്തി…ആകാശമേൽക്കൂര താങ്ങിനിർത്തുന്നവൻ മരക്കാലുകൾ വെട്ടിവീഴ്ത്തി.പച്ചക്കുടപ്പീലി നിവർത്തിപിടിക്കുന്നചോലമരങ്ങളെ പിഴുതെടുത്തു.കൊല്ലുന്നു നമ്മൾ നദികളെ പിന്നെയോപിഞ്ചിലെ നുള്ളുന്നു ജീവിതങ്ങൾ …നമ്മൾ മനുഷ്യരോ കാട്ടാള ജന്മമോസ്വാർത്ഥത തീണ്ടും കിരാതവർഗ്ഗം.കാടു നമുക്കെന്നും ജന്മഗൃഹമെന്നസത്യം മറന്നു വളർന്നവർ നമ്മൾ.ഭൂമി നമ്മൾക്കു പോറ്റമ്മയാണെന്നസത്വം മറന്നു…

ഉമ്മകളുടെ പാലാഴി.

കവിത : അശോകൻ പുത്തൂർ* നീഉറങ്ങാതിരിക്കുന്ന രാത്രികളിൽഇരുട്ടിനൊരു മുത്തംകൊടുക്കുക.നിശയിലേക്ക് ഒഴുക്കിവിടുന്നുഞാൻ ഉമ്മകളുടെ പാലാഴിഉമ്മകൾക്ക്ഉണ്ണികളുണ്ടാവുമെങ്കിൽനമ്മുടെ പേരിടണം.ശോകമില്ലാത്തവനെന്നുംഉപമയില്ലാത്തവളെന്നും.കഴിഞ്ഞവാരം നീയെഴുതിയിരുന്നുഉമ്മകളുടെമണം മറന്നുപോയെന്ന്……..കിനാവിന്റെ രവിറമ്പിലിരുന്ന്നീയീ കുറിമാനം വായിക്കുമ്പോൾഓർമ്മയുടെ ഏതോ നോവിറമ്പിലിരുന്ന്നീ നിന്നെക്കുറിച്ചെഴുതിയ കവിതയിലെഅവസാന വരിയിലേക്ക്ഞാൻ സങ്കടങ്ങളുടെ തഴപ്പാ വിരിക്കുമ്പോൾകവിതയിലെ ആദ്യത്തെ വാക്ക്നിന്റെമണമുള്ള ഒരു ഈണംകൊണ്ട്എന്നെ പുതപ്പിക്കുന്നുനിദ്രയിലേക്ക് ചായുംമുന്നേഇന്നുകിട്ടിയ…

കുഞ്ഞന്നവനൊരു വില്ലൻ.

കവിത : മനോജ് KC ✍️ ഇവളെൻ സതീർത്ഥ്യ…ചിരി മാഞ്ഞു പോയൊരാ വദനത്തിലാകെ കരിവാളഭാവം പടർന്നു നിന്നു…വിറയാർന്ന ചുണ്ടിന് പറയുവാനൊന്നും –ബാക്കിയില്ലാത്തൊരു…ഗതകാല ഹുങ്കിന്റെ തടവുപോലെ…കഷ്ടതമൂടിയ നേരമാണെങ്കിലുംവിട ചൊല്ലിടാനായി മടി പോലെ തോന്നിടും പഴയ അഹന്തതത്തിരുശേഷിപ്പുകൾ… മുഖദാവിലാകെത്തുടിച്ചു നിന്നു…ചിലരിങ്ങനെയാണാവോ…കഷ്ടത വന്നാലും മാരി പിടിച്ചാലും…വാശിയേം…

നിറകൺചിരികൾ കരളിൽനട്ട ഓർമ്മകളുടെ ശതാവരികൾ.

അശോകൻ പുത്തൂർ* സ്കൂൾ മുറ്റത്തുനിന്നുംകൗമാര വിസ്മയങ്ങളിൽനിന്നുംപൊതിഞ്ഞു കൊണ്ടുവന്നകളിചിരികളുടെ മണംഇപ്പോഴും ഇടയ്ക്കൊക്കെതുറന്നു മണപ്പിച്ച്വീണ്ടും പൊതിഞ്ഞുവയ്ക്കും…….ഓർമ്മകളിൽചില ചാവേറുകളുണ്ട്.ആൾതിരക്കിലോ നിശബ്ദതയിലോപതിയിരിക്കുന്നവ.രുചിയോ ഗന്ധമോ ആയികൊതിപ്പിക്കുന്നവ മോഹിപ്പിക്കുന്നവതീപോലെ കത്തുന്നവ……..അവസാനബഞ്ചിൽ വാടിത്തളർന്ന്കടുകും മുളകും പൊട്ടിതുടങ്ങുമ്പഴേഉപ്പുമാവിൻ മണത്തിലേക്ക് ഇറങ്ങിയോടുംവിശപ്പോർമ്മകൾ………സ്നേഹം പകുത്തുണ്ണേണ്ട കാലത്ത്കനൽ വാരിത്തന്ന്പുളിവാറൽ ചുഴറ്റിമൗനത്തിലോട്ട് വഴിനടത്തിച്ചഅച്ഛനോർമ്മകൾ.സങ്കടങ്ങളുടെനിറുകയിൽ തിരുമ്മാൻസഹനങ്ങളുടെ രാസനാദി തിരഞ്ഞ്അയൽവീടുകളിൽതെണ്ടിത്തിരിയുന്നുണ്ട്എല്ലുംതോലുമായ ഒരു…