മാർഗ്ഗദീപം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ജീവനെയാകെ വരിഞ്ഞുമുറുക്കുന്നൊ-രാവിലചിന്തയെ മാറ്റിനിർത്തി,ഏകാഗ്രചിത്തനായ് പാടുന്നേൻ ഹൃത്തട-മാകാശത്തോളം വിശാലമാക്കി ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണെൻ്റെ,മസ്തകംതന്നിൽ നിറഞ്ഞുനിൽപ്പൂ!എത്രവിചിത്രം വിചിത്രമീലോകവു-മത്രകണ്ടീസൃഷ്ടിജാലങ്ങളും! ആയിരംസംവൽസരങ്ങൾ താണ്ടീടിലു-മായതിൻസാരമൊരൽപ്പമോരാൻ,ആവില്ല,തത്രേനിയതിതൻ പാടവം!കേവലമീനമ്മളെത്ര ശുഷ്കം! കണ്ണടച്ചെല്ലാം മറന്നൊന്നിരിക്കുകിൽമണ്ണില്ല,വിണ്ണില്ലേതൊന്നുമില്ല!ബോധമേ,നിൻ നിഴലാട്ടമാണിക്കണ്ട-തേതുമെന്നേവ,മറിഞ്ഞിടുന്നേൻ ഏകാഗ്രചിത്തനായ് പാടുന്നതൊക്കെയുംശോകാർദ്രമാവതിനെന്തുഞായം!ശോകത്തിൽനിന്നേ കവിതമുളച്ചിടൂ,ശോകമാണേതിനും മാർഗ്ഗദീപം ഇന്നലെ നിദ്രയിൽ മിന്നിവന്നെത്തിയ,പൊന്നണിപ്പൂങ്കിനാവെങ്ങുപോയി!എന്നപോലീ,നമ്മളേവരുമങ്ങനെ;മന്നിലായ് വിസ്മൃതിപൂകുകില്ലേ! നല്ലവാക്കോതുവാനാവണമീനമു-ക്കെല്ലാർക്കുമെപ്പൊഴുമാത്തമോദംഇല്ലാത്ത…