പകരമാവാത്തത്.
രചന : ബിനു.ആര്‍✍ പച്ചപ്പനംകിളിതത്ത പറഞ്ഞുപയ്യെത്തിന്നാൽ പനയും തിന്നാം.രാക്കോലങ്ങൾ കെട്ടിയാടിയവർരാഗിണിമാരെതേടി കാലം കഴിച്ചു.അമ്പലമുറ്റത്തും അരായാൽത്തറയിലുംഅമ്പലവാസികളെ കാണാതെപോയവർഅകത്തളങ്ങളിലെല്ലാം ചുവപ്പിൻമുറുക്കാൻതുപ്പുംഅവശിഷ്ടങ്ങളുമിട്ടു.മദ്യവും മത്സ്യവും എല്ലിൻകൂട്ടവുംമദിരാക്ഷികളുടെ നൃത്തവും കഞ്ചാവിൻ-പുകയുടെ കൊഞ്ചിക്കുഴയലുകളുംഅപരാഹ്നങ്ങളിൽ കണ്ടു നടുങ്ങി.ചൊല്ലിപ്പഠിപ്പിച്ച വാർത്തകൾ വായിച്ചുപൊല്ലാതവർക്കെല്ലാം തോന്ന്യാസം വന്നുപച്ചപ്പനംകിളിതത്ത മൊഴിഞ്ഞുപതിരെല്ലാം കേറിമേഞ്ഞുതുടങ്ങി.പറയിപെറ്റവരെല്ലാം വായ്ക്കുന്നില്ല-പ്പന്മാരായ്, കണ്ണുമടച്ചിരുട്ടാക്കിയിരുന്നുമുകളിലിരിക്കും അസൂയപണിത കാരണവരെല്ലാംതാഴെയിരിക്കും…