പുഴയും തീരവും
രചന : ശ്രീകുമാർ പെരിങ്ങാല✍ നദികൾ, പുഴകൾ, സാഗരതീരംകഥപറയുന്നാക്കടവുകളുംകളകളമൊഴിയിൽ കളിവാക്കോതിചുംബനമേകുന്നോളങ്ങൾ. അരയിൽച്ചുറ്റിപ്പുളകംകൊള്ളു-ന്നരഞ്ഞാണച്ചരടെന്നതുപോൽവെള്ളിക്കൊലുസുകളിട്ടവളൊപ്പംനൃത്തംചെയ്തു രമിക്കുന്നു. പരിരക്ഷണമതുതുടരുംതീരംവഴിവിട്ടവളൊന്നൊഴുകാതെപരിമിതിയുണ്ടവനെങ്കിലുമിവിടെ-പ്പരിചരണത്തുണയായീടും. എന്തൊരു രസമായുണ്ണികൾവന്നുകളിച്ചു കുളിച്ചു കഴിഞ്ഞൊരുകാലംഎന്നാലിന്നതു മാറിയ ചിത്രംകോലംകെട്ടൊരുപുഴയുടെ ചരിതം. തസ്ക്കരമാനസർ വന്നുകുഴിച്ചി-ന്നവളുടെ മാറുപിളർക്കുമ്പോൾവന്നുകനത്തിലു മാന്തിയമണ്ണുംകൊട്ടകണക്കിനു പോകുന്നു. വണ്ടികൾ പലവഴിയെത്തുംകരയിൽമാന്തിയെടുക്കാൻ തടിനിതലംഈവിധമൊടുവിൽ പൊലിയുംജീവൻചെറിയൊരുകാലം കഴിയുമ്പോൾ. ദുർവിധിയല്ലിതു ക്രൂരതയല്ലോദുരമൂത്തലയും…