Category: കവിതകൾ

പടിയിറക്കം … ശ്രീരേഖ എസ്

കടമെടുത്ത വാക്കുകളില്‍നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട്ബാധ്യതയാകുന്ന ചിലസന്തോഷങ്ങള്‍…എത്ര വേണ്ടെന്നു വെച്ചാലുംതൊട്ടുതലോടി മനസ്സാഴങ്ങളില്‍പറ്റിപിടിച്ചു കിടക്കും..എറിഞ്ഞു പോയ കല്ലുപോലെനഷ്ടപ്പെടുമെന്നറിയാമെങ്കിലുംകൈവിടാതങ്ങനെഒക്കത്തു ചേര്‍ത്തുപിടിക്കും..നിലാപെയ്ത്തില്‍ സ്വപ്നംകാണാന്‍ പഠിപ്പിക്കുംകിനാവില്‍ കുളിര്‍മഴപെയ്യിച്ച് കണ്ണുനീരാക്കും.എന്നിട്ട്… ബാധ്യതകള്‍ മാത്രംബാക്കിയാക്കി മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോകും..ആരോടും പറയാനാവാതെനെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നുശ്വാസംമുട്ടി മരിക്കാന്‍വിധിക്കപ്പെട്ട ആ ആമോദങ്ങള്‍കൂട്ടുകാരന്‍ ചമഞ്ഞു വന്നഒറ്റുകാരനെപ്പോലെ പടിയിറങ്ങും.

നവീകരണം ….ജോർജ് കക്കാട്ട്

ഒരു ചിന്തയിൽ അമ്മ വിഷമിച്ചുഅവൾ പഴയ ക്ലോസറ്റിൽ അലറുന്നുഹ്രസ്വവും നീളവുമുള്ള, തിരക്കുണ്ടെങ്കിലും,എന്നാൽ സമാധാനപരമായി ഒരുമിച്ച് തൂങ്ങിക്കിടക്കുന്നു.പെട്ടെന്ന് അവൾ വിളിച്ചുപറയുന്നു: ഓ, അവിടെ നോക്കൂ,വാക്കുകൾ വിഴുങ്ങുന്നു , അവിടെയുണ്ട്!നീല ഒന്ന്, അത് ഇനി ഉപയോഗിക്കില്ല,രണ്ട് പോയിന്റുകൾ പിന്നിലേക്ക്,തിളങ്ങുന്ന ബട്ടണുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു,ഒരിക്കൽ…

അമർഷം പുകയുന്ന സ്മൃതികുടീരങ്ങൾ…… Raghunathan Kandoth

ചാവേറുകളുറങ്ങുന്നില്ലസ്മൃതികുടീരങ്ങളിൽ !വെടിയുണ്ടകളെ നേരിട്ടവാരിക്കുന്തപാണികൾ !!കല്ലറകളിൽ പല്ലിറുമ്മുന്നുണ്ടവർമൃത്യുഞ്ജയർ രക്തസാക്ഷികൾ!!അസന്തുലിതംനീതിതൻ ത്രാസുകൾ!കാണ്മതെങ്ങിനെകരിന്തുണി കെട്ടിയ കണ്ണുകൾ!നരമേധർക്കു മനുഷ്യാവകാശംസംശയാനുകൂല്ല്യംകൊലമരക്കടമ്പയനായാസം താണ്ടികൊടും കൊലയാളികൾ!കല്ലറകളിലിരകൾതൻപല്ലിറുമ്മൽ ഞരക്കം!ജടായുക്കൾതൻ ചിറകരിഞ്ഞയന്ത്രപുഷ്പകങ്ങളെ വീഴ്ത്തിമിസ്സൈലുകൾ!വെടിയൊടുക്കിവടിവാളുകൾ!തോക്കുകൾ തോറ്റമ്പിബോംബുമഴയിലും!!വൃദ്ധനാമേകാന്തപഥികനെയന്തകനെന്നോർത്തുകാലപുരിക്കയച്ചകരിമുരടൻ ധീരനോ?അതിവേഗമൃത്യുവിതപ്പവൻശക്തനോ?ശത്രുഭീതിപൂണ്ട ഭീരുവോ?വ്യർത്ഥമായിതോകുരുതിപ്പൂപരവതാനികൾ?ചരിത്രനിയോഗമെന്നോർത്തുചരിച്ച ചരമപാതകൾ?

കണ്ണീരുണ്ണി …. Bindhu Vijayan

കണ്ടുഞാൻ ദേവാലയങ്കണത്തിൽഅശരണയായോരമ്മയിരിക്കുന്നു.ഭക്തജനം നൽകും ഭിക്ഷകൊണ്ടുംപൂജാരി നീട്ടും പടച്ചോറ് കൊണ്ടുംഒട്ടിയ വയറിൻ വിശപ്പകറ്റീടുവാൻകഷ്ട്ടപ്പെടുന്നോരീ വൃദ്ധ മാതാവിനെ.കണ്ണീരുണങ്ങി വറ്റിവരണ്ടുകുഴിഞ്ഞ മിഴികളിലിനിയുംഅസ്‌തമിക്കാത്ത പ്രതീക്ഷയുടെമങ്ങിയ വെട്ടം എനിക്ക് കാണാം.നീര് കെട്ടി വ്രണപ്പെട്ട പാദങ്ങളിൽനിന്നുംഈച്ചയാട്ടുന്ന വിറയാർന്ന കൈകളിൽഉണ്ണിയെ പോറ്റിയ, താലോലമാട്ടിയസ്നേഹത്തഴമ്പുണ്ട്.തിരയുന്നു ഓരോ മുഖങ്ങളിലുംദീനതയോടെയാ വൃദ്ധമാതാപൊന്മകനെ തേടി അലയുന്നു കണ്ണുകൾനൈരാശ്യമോടെയടച്ചിടുന്നു.ആറ്റുനോറ്റുണ്ടായൊരുണ്ണിയെഏൽപ്പിച്ചുമൃതിയെ…

ദാഹജലം ——– Swapna Anil

കാലമേറെയായ് കിടക്കുന്നു ശരശയ്യയിൽ.മരണം വാതിക്കലെത്തിനിൽക്കുമ്പോൾഓർത്തുപോയെൻ മകനേഒരുനോക്കുകാണ്മതിനായെൻമനം കൊതിച്ചുപോയി.നിൻ പദനിസ്വനം കേൾക്കുവാൻകാതോർത്തുകിടക്കവേദിക്കായദിക്കെല്ലാമെൻന്നരുമക്കിടാവിനേഈറനണിഞ്ഞ മിഴികളോടെ തിരയുന്നുമോഹങ്ങളും മോഹഭംഗങ്ങളും ഒഴികിടുന്നുനീർച്ചാലുകളായ് കൺകോണുകളിൽസമയരഥങ്ങൾ പായുന്ന നിമിഷങ്ങളിൽസായൂജ്യമണയുവാൻ നേരമായ് മകനേദാഹനീരിനായ് കേഴുന്നു ഞാൻഒരുതുള്ളിയെൻ നാവിൽ നീയിറ്റിച്ചീടുക.സ്വപ്നങ്ങളും ജീവിതഭാണ്ഡവുംഇറക്കിവച്ചുകൊണ്ടിനിഏകയായ് ഞാൻ യാത്രചൊല്ലിടട്ടെ. (സ്വപ്ന അനിൽ )

നിൻരൂപം കണ്ണാ….. ശ്രീരേഖ എസ്

ഉരുകുന്നമാനസത്തേങ്ങലിനപ്പുറംവിടരുന്നകദനപൂവിതളിലായ്തെളിയുന്നുണ്ടെപ്പോഴുംനിൻരൂപം കണ്ണാ…കര്‍പ്പൂരധൂമങ്ങള്‍കണ്ണുകൾ ചുംബിയ്‌ക്കെനിറയുന്ന മിഴികളാൽകാണുന്നു ഞാനെപ്പോഴുംനിൻ മോഹനരൂപം കണ്ണാ…വിളിക്കാതെയെത്തുന്നഅഴലിൻ നടുവിലായ്വിളിപ്പാടകലെനീയുണ്ടെന്നറിയുമ്പോൾഞാൻ നീട്ടി വിളിപ്പൂ ….നിൻ നാമം കൃഷ്ണാ..പാണികള്‍ കൂപ്പിഞാൻ തൊഴുതു നിൽക്കെ ,പാഴ്ചിന്തകള്‍ഉള്ളില്‍ നിറയാതെകാക്കണേ…എന്നെ നീയെന്നെന്നും കണ്ണാ..

പ്രണയപ്പ്യൂപ്പകൾ …. സജി കല്യാണി

കാലത്തിന്റെകുത്തൊഴുക്കിൽ പിഴുതുപോയപ്രണയകാലത്തിലെവിടെയോകളഭമണമുള്ളഅവളുടെ ചുണ്ടുകളെതൊട്ടുനോക്കിയിട്ടുണ്ട്.തിടുക്കമില്ലാതെ വാക്കുകളിൽഇഷ്ടം പെരുപ്പിച്ച്ഒപ്പം ചേർത്തുനിർത്തിയിട്ടുണ്ട്.സ്വപ്നം പോലെഒന്നിച്ചു പറന്നുയർന്ന്ആകാശനീലിമയിൽ ചിറകടിച്ച്കൗതുകം പൂണ്ട്വെളുത്ത ആമ്പൽപ്പൂക്കളുടെകഥപറഞ്ഞിട്ടുണ്ട്.വിഷാദത്തിന്റെ തീമുനകളിൽതനിച്ചിരുന്ന് വിലപിച്ചിട്ടുണ്ട്.പൗർണ്ണമിചിതറിവിണമണ്ണിതളുകളിൽവിരലുകൾകോർത്ത്പ്രഭാതത്തെ വെറുത്തുപോയിട്ടുണ്ട്.അപ്പോഴൊക്കെപ്രണയത്തണുപ്പുള്ള കാറ്റിറങ്ങിഉള്ളിൽ അനന്തമായമൗനം നിറച്ചിട്ടുണ്ട്.കത്തുന്ന സൂര്യനെപ്പോലെനിന്നെ വാരിച്ചൂടിയവിശാലതയെപ്രണയമെന്നോ പ്രളയമെന്നോ വിളിക്കാംനീതൊട്ടാവാടിയും താമരയുംഒരുമിച്ചു പൂത്ത ചതുരത്തടാകംകടലുചൂടിയ ആകാശത്തിലെ നക്ഷത്രം.കൈക്കുമ്പിളിലെ നീലജലത്തിൽ വീണ നിലാവ്.വെയിലുപൂത്ത മൺപാതയിലെ…

വൈകൃതം. —– പള്ളിയിൽ മണികണ്ഠൻ

കേരം നിറഞ്ഞൊരു നാടേ‐ നിന്നെകേരളമെന്നാരു ചൊല്ലിമാമലയാളമെൻ നാടേ-നിന്നെഓർക്കുമ്പോൾ ലജ്ജതോന്നുന്നു.ജാതി,മതങ്ങൾ തിരഞ്ഞും-ചേരി-പോരിന്നശാന്തി വിതച്ചും..ശാന്തിതേടി പറന്നെത്തും-പ്രാവിൻനെഞ്ചകം കീറിമുറിച്ചും..‘ദേവചൈതന്യം’ വിളങ്ങും-മുഗ്ദദേവാലയങ്ങൾ തകർത്തും..ആമയമാക്കി നിൻ ചിത്തം-ക്ഷുദ്രശക്തികൾ ചെയ്യുന്നു നൃത്തം.സംസ്കാര സമ്പന്നയാണോ-നിന്റെസംസ്കാരം മണ്ണടിഞ്ഞില്ലേ…സാക്ഷരമാകുവാൻ വെമ്പും-നീയി-ന്നെങ്ങിനെ സാക്ഷരമാകാൻ.സാക്ഷരമാകുകയില്ല-നീയി-ന്നൂഷരഭൂമിയാണല്ലോ.പൊട്ടിപ്പിളരുന്ന നിന്നെ-കണ്ട്പൊട്ടിക്കരഞ്ഞു ഞാനോർക്കും…കേരളമെന്നത് നാടോ-വിവേ-കാനന്ദൻ ചൊല്ലിയ നേരോ.?? (മണികണ്ഠൻ)

നീലക്കുറിഞ്ഞി …. Baiju Thekkumpurath

(ഋതുഭേദങ്ങളോടൊപ്പമല്ലാതെ ഒരു വ്യാഴവട്ടക്കാലം വസന്തത്തിനായ് കാത്തിരിക്കുന്നവൾ നീലക്കുറിഞ്ഞി.. 12 വർഷത്തിലൊരിക്കൽ ഒരുമിച്ച് പൂക്കുന്ന നീലക്കുറിഞ്ഞിയെ 1838 ലാണ് കണ്ടെത്തിയത് … വരും തലമുറയെ കാണാൻ കാത്തുനിൽക്കാതെപൂക്കൾ വിരിഞ്ഞ് 3 മാസം വരെ ജീവിച്ച് എന്നേക്കുമായ് നീലക്കുറിഞ്ഞി മടങ്ങുന്നു…) പൂക്കാലമേറെ വന്നു പോയെങ്കിലുംവന്നില്ലൊരിക്കലും…

ഗുരുവന്ദനം!…. Kurungattu Vijayan

ആചാര്യ ദേവോ ഭവ:പ്രജ്ഞയിലെന്നും വിദ്യനിറയ്ക്കും ഗുരോ നമസ്കാരംജീവിതവഴികളില് വഴികാട്ടികളാം ഗുരോ നമസ്കാരംഅജ്ഞാനാന്ധതതിമിരം മാറ്റും ഗുരോ നമസ്കാരംആജീവനാന്തമാനന്ദമരുളും ഗുരോ നമസ്കാരം!!*പ്രജ്ഞയിലെന്നും കാറ്റും വെട്ടോം നിറച്ച ഗുരുനാഥന്‍പ്രജ്ഞയിലെന്നും നെയ്ത്തിരിനാളം തെളിച്ച ചൈതന്യം‍പ്രജ്ഞയിലെന്നും മാലേയത്തിന്‍ പരിമളം പാരമ്യംപ്രജ്ഞയിലെന്നും നിറഞ്ഞുനില്‍ക്കും ഗുരുസങ്കല്പത്തെവണങ്ങി നില്‍പ്പൂ ഇരവുംപകലും, ഗുരോ നമസ്കാരം!സമസ്തഗുരുവരഗണമേ,…