എനിക്കു പൊള്ളുമ്പോൾ …..
രചന : പ്രവീൺ സുപ്രഭ✍ ചിറകുകൾ മുറിഞ്ഞു ഞാൻ പെറ്റുവീണത്മതവിഷം കൂർപ്പിച്ച വാളുവീശിപരസ്പരംവെട്ടിമുറിഞ്ഞുനീറിഅലർച്ചകൾകൊണ്ട് കാതുപൊള്ളുന്ന,ഒന്നെന്ന സ്നേഹം ഞരമ്പുകളിൽഇന്നലെവരെ ഒഴുകിയവരുടെചിതറിവീണചോരകൊണ്ട്ചുടലപോലും തണുക്കുന്ന ,ഉയിരോടെതീയിട്ടപച്ചമാംസം കരിഞ്ഞപുകശ്വാസനാളിയിൽകൂടിക്കടന്നുശ്വാസകോശത്തെ ഞെരുക്കുന്നകറുത്തിരുണ്ടൊരു രാവിലായിരുന്നു.ശുഷ്കശൽക്കംപൊടിഞ്ഞുഅതിലേറേ ദ്രവിച്ചുഅര്ദ്ധ മൃതമായോരെന്നെദുരിതകാലത്തിൻറെബാലകാണ്ഡം കടത്തിയോർ ,പട്ടിണിക്കനലുകൾ പാകിയവിഭജനമുറിവുകളിൽപുതുവെളിച്ചത്തിന്റെതീ വിത്തുപാകിയോർ ,ബഹുവിശ്വാസത്തിൽവികർഷിച്ചു പോകുമ്പോഴുംഒന്നെന്നസ്വത്വബോധത്തിൽഒന്നായിഇറുകിപ്പുണർന്നിരുന്നവർ നമ്മൾ,ബഹുശതവർഷങ്ങൾക്കുശേഷംഎനിക്കിതാപിന്നെയും ശ്വാസം മുടങ്ങുന്നു…