Category: കവിതകൾ

സുഹൃത്ത് ആന്റുവിന്റെ
മരണനിഴലിൽ.

രചന : ജയരാജ്‌ പുതുമഠം.✍ മുറിവുകളേൽക്കാത്ത നിന്റെകരുത്തുറ്റ ആൾത്താരയിൽഇടിമിന്നലിന്റെ തീക്കാറ്റേറ്റത്ഏത് വിഷാദപർവ്വത്തിന്റെനിഗൂഢ പാഠങ്ങൾനിറഞ്ഞുകവിഞ്ഞായിരുന്നു?ചിറകുകൾക്ക് കരുത്തറ്റ നിന്റെമൗനതടാകങ്ങളിൽവേലിയേറ്റങ്ങളുടെകരിനാഗങ്ങൾ വിഷപ്പുകതുപ്പിയെറിഞ്ഞത്ഏത് കരിമ്പനയാട്ടത്തിന്റെഅകമ്പടി നാദത്തിലായിരുന്നു?മഴയും മലരുമില്ലാതെനിന്റെ ഹൃദയപ്പൂങ്കാവനംഎരിഞ്ഞു കരിഞ്ഞ കഠിന-ദിനങ്ങൾക്ക് പീഡന ജപങ്ങൾവികലതാളത്തിൽപദങ്ങൾ മീട്ടിയത്ഏത് കപട രാഗത്തിലായിരുന്നു?മലകളും കടലലകളുംകരിമേഘങ്ങളും ഭയന്നു നിന്നിരുന്നനിന്റെ അരികുചാരി മരണംഭയരഹിതമായി ഭരണം…

കാന്താരി

രചന : എൻ.കെ.അജിത്ത് ✍ ഒറ്റയിഞ്ചേവലിപ്പമുള്ളെങ്കിലുംഒത്തൊരാനയേം വട്ടംകറക്കിടുംഅത്രമേൽ തീക്ഷ്ണമാകുന്നെരിവിൻ്റെസൂക്ഷ്മരൂപമീ കാന്താരിയോർക്കുക രക്തസമ്മർദ്ദമേറും മനുഷ്യർക്ക്ചീത്ത മേദസ്തുടിക്കുന്ന രോഗിക്ക്തീർത്ഥമെന്നപോലെന്നും കഴിച്ചിടാൻകുഞ്ഞനാകുന്ന കാന്താരി പഥ്യമേ കഷ്ടകാലം മദിച്ചുപൂളച്ചതാംപൂർവ്വകാലത്തു പട്ടിണിപോക്കുവാൻകപ്പയുണ്ടെങ്കിലുണ്ടതിൻകൂടെയാ-കൊച്ചുകാന്താരി മൃഷ്ടാന്നമാകുവാൻ കൊച്ചുകൊച്ചു പിഴവുകൾ കാട്ടുവോർ-ക്കുണ്ടു കാന്താരിയെന്ന വിശേഷണംഅത്രമേല്ക്കുമെരിപ്പിച്ചുപോകുന്നകുഞ്ഞനല്ലേ നമുക്കുമീക്കാന്താരി മഞ്ഞ, പച്ചയും, വെളള നിറത്തിലുംമൂത്തു നന്നായ്…

മൃഗശാല

രചന : പാപ്പച്ചൻ കടമക്കുടി ✍ ഇന്നലെ കണ്ടപ്പോള്‍ നീയൊരു കുഞ്ഞാട്തുള്ളിച്ചാടിക്കളിച്ചങ്ങനെ.ഇണങ്ങിക്കുണുങ്ങിയെത്തുന്നമാന്‍കിടാവായി പിന്നീട് .കണ്ണില്‍ക്കണ്ണില്‍ കൊമ്പുരസവേപഞ്ഞിത്തുണ്ടായി ,മുയല്‍ക്കുഞ്ഞായി .മൂക്കും ചുണ്ടുംകൗതുകത്തോടെ വിറപ്പിച്ച്മടിയിലെ സ്വപ്നവെണ്മകളില്‍പൂച്ചക്കുട്ടിയായ് കുറുകി .ആകാംക്ഷകളുടെ തളിരൊടിക്കാന്‍കഴുത്തു നീട്ടിനീട്ടി ജിറാഫായി .രഹസ്യങ്ങള്‍ ചവച്ചരച്ചുസകലതും അയവെട്ടിക്കൊണ്ട്പശുവിനെപ്പോലെപാലും സമൃദ്ധിയുമായി .തീമണല്‍ക്കാടുകളെല്ലാംഅലസം അനായാസം പിന്‍തള്ളി ഒട്ടകത്തെപ്പോലെ…

📒 ഇന്നത്തെയാത്മാലാപം🪗

രചന : കൃഷ്ണമോഹൻ കെ പി ✍ ഇണ്ടലാർന്നിരിക്കുന്ന ഇന്നിൻ്റെ മനോഭാവംഇന്നുമിന്നലെയുമീ ഭൂലോകം ദർശിച്ചില്ലാ…ഇന്നലേകൾ തൻ്റെ തല്പത്തിൽ മയങ്ങുന്നൂഇന്നുമീ വിഭ്രാന്തി തൻ തീരത്തു വസിക്കുന്നോർഇന്നിൻ്റെയാതങ്കത്തിൽ, നിമിഷമാത്രകളെണ്ണിഇന്നും ഞാൻ വസിക്കുന്നു, ചൊല്ലുന്നു മന:സാക്ഷിഇത്ര നാൾ കണ്ടിട്ടുള്ള കാഴ്ചകളെല്ലാം, തവഇന്ദ്രിയ, ചോദനകൾ കാട്ടിയ മായാ…

മകരം ഇരുപത്തിയഞ്ച്

രചന : സുദേവ് ബാണത്തൂർ✍ നിറപാതിര നേർത്തു, മഞ്ഞു വീണുകുരലാർത്തു വിയർത്തു കാളി വീണുഉടലേറ്റിയകത്തു കൊണ്ടുവന്നുകവിളത്തു കുരിപ്പുപൊന്തി വന്നു.നടവാതിലു തള്ളി നീക്കിയപ്പോ –ളവിടേയ്ക്കു വരുന്ന ദീർഘഗാത്രൻതലമൂടിയിരിന്നു ദീപനാള-ക്കരിമാറ്റി,യടുത്തിരിക്കയായി.ഇളവേറ്റവളേറിപീഠ,മദ്ധ്യേമുടി ചിക്കി,യുടുത്തുകെട്ടി വീണ്ടുംകുരലാർത്തു തിമർത്തു കൂരിരുട്ടായ്ഉടവാളുമെടുത്തു പോയിരിപ്പൂ.നടയിൽ പടിമേലിരിപ്പുകാളികലിയോടെപിതാവു തൻ്റെ മുന്നിൽഅവിടുന്നവളെ പിടിച്ചു വീണ്ടുംതിരികേ,രണഭൂവിലാക്കിടേണംഅവിടേയ്ക്കണയുന്നതാപ്പിതാവാണൊരു…

ശ൪മ്മിഷ്ഠ

രചന : വൃന്ദ മേനോൻ ✍️ പിതാവ് തള്ളിപ്പറഞ്ഞപ്പോഴു൦ ,ദേശവും കൊട്ടാരവു൦ പിന്നിലുപേക്ഷിച്ചു പോന്നപ്പോഴു൦ സ്നേഹിച്ച പുരുഷനിൽ നിന്ന് ഒടുവിൽ അവഗണനകൾ മാത്രം ഏറ്റുവാങ്ങിയപ്പോഴു൦ ,ജീവിതത്തോടുള്ള എല്ലാ അഭിനിവേശങ്ങളു൦ നഷ്ടപ്പെടുത്തിയപ്പോഴു൦ ഒരു കൌതുക൦ മാത്രം, ഏക പ്രണയം ശ൪മ്മിഷ്ഠ ബാക്കി വച്ചു.ഒരു…

ബസ്സ്റ്റാന്റിൽ പെണ്ണുടലിനെ എങ്ങനെയൊക്കെ കണ്ണുകൊണ്ട് ഭോഗിക്കാം.

രചന : അശോകൻ പുത്തൂർ ✍ ഒരു പൂഞ്ചുണങ്ങുംമറുകുംകാക്കപ്പുള്ളിയുംഞങ്ങളിനി ഒളിക്കുന്നില്ലകണ്ട് പൂതിതീർക്ക്.ബസ്സെത്തുംവരെ ഇവിടെത്തന്നെയുണ്ട്.ആകാശപേടകംഭൂമിയിലെ ഖനികൾ പകർത്തുംപോലെ…….ഓന്ത് ഇരയെനോക്കിചോരകുടിക്കുംപോലെഇമവെട്ടാതെ നിങ്ങൾഎത്രനേരമാണിങ്ങനെപെണ്ണുടൽ നോക്കിനിൽക്കുക……………ഉടലിൽ മുക്രയിട്ട് ചുരമാന്തുംനിന്റെ ആകാശപേടകംഞങ്ങടെ ഉൾക്കണ്ണിൽ ചിരി നിറയ്ക്കുന്നുണ്ട്.നിങ്ങൾകാണും ഉടൽമടക്കുകൾക്കപ്പുറംപലതും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ഞങ്ങൾ.പകലിൽസൂര്യനെപ്പോൽ ജ്വലിക്കും അരിമ്പാറകൾ.ഇരവിൽനക്ഷത്രംപോൽ തിളങ്ങും പാലുണ്ണികൾ.വാക്കിൻ വിടർച്ചയിലെ…

ഓണം

രചന : തോമസ് കാവാലം ✍ അരയാൽ ചില്ലയിലാടിയുലയുന്ന –യാടിമാസക്കാറ്റിനെന്തു ചന്തംപാടിയുണർത്തും ചിങ്ങത്വന്നിയോപാദസരമണിഞ്ഞു മണ്ണിൽപാരും പുതച്ചു കൊൾമയിരാൽ അർക്കരശ്മികളായിരം കൈകളാൽആലിംഗനംചെയ്തവനിയെകർക്കിടകത്തിൻ കാർക്കശ്യം വിട്ടവൻപാലോളിയുടുപ്പിച്ചീധരയെലാളിച്ചു പൂക്കളെ നീളെനീളെ. കർപ്പൂര ദീപങ്ങൾ കത്തിച്ചു വെച്ചപോൽമാനത്തുഡുനിര മിന്നി മിന്നികർഷകർ പുഞ്ചപ്പാടം കൊയ്യവേകർഷകമനം കുളിർത്തു ചെമ്മേവർഷത്തിൽ ലതകളെന്നപോലെ.…

ഓണപ്പാട്ട്

രചന : ജോളി ഷാജി✍ ചിങ്ങം പിറന്നിട്ടുംപെയ്തൊഴിയാത്തകുസൃതി മഴകാണുമ്പോൾഓർമ്മയിൽ ഓടിയെത്തുമെൻതിരുവോണമോർമ്മകൾ.. ചിങ്ങ കാറ്റിനൊപ്പംനൃത്തം ചവിട്ടുന്നവയലോലകളുമൊപ്പംചാഞ്ചാടിയാടും കാട്ടരുവിയും… മുല്ലയും പിച്ചിയും തെച്ചിയും ചന്തത്തിൽവിരിയുമ്പോൾ മലയാളിപെണ്ണിന്റെ ചുണ്ടിൽ ചിരി വിടരുന്നു.. മുറ്റത്തെ മുല്ലയിലെ പൂവിറുത്തു കോർക്കാൻധൃതികൂട്ടും ബാലികയുംഓണത്തിമിർപ്പിലായി… മുറ്റത്ത്‌ ചന്തത്തിൽപൂക്കളമൊരുക്കാൻ ചെത്തിമിനുക്കുംമുത്തശ്ശിക്കും തിടുക്കമായി പോന്നോണമെത്തിടാൻ……

ഓണം

രചന : ഹരിദാസ് കൊടകര ✍ ഓണം..പൊയ്പ്പോയ സായം.പച്ച കുമ്മാട്ടിയൊച്ച.മോഹകാന്തം ഭ്രമം.അർത്ഥനാളം.നടവിളക്കൊളി. ഓണം..ഒരഴിഞ്ഞ കാറ്റല.വീട്ടു വെയിൽ.പൂത്തുമ്പി നന്മ.പുകൾ ഋതു. ഓണം..അപ്പമുള്ളൊരു വീട്.ഒപ്പമുള്ളൊരു നാട്.ഞാനും നമ്മളും നീയും-നിവരും കടമ്പകൾ. ഓണം..കണ്ണായ് കാർഷികം കറ്റ.വിണ്ണായ് വർണ്ണ വിസ്മയം.ഉൾപ്പൂ വിരിയുന്നപോലുടൽ-വരിപ്പൂ വാഗ്വിദം സ്മൃതി. ഓണം..പകിട പന്ത്രണ്ട്…