*ഭ്രാന്തൻ*
രചന : ചെറുകൂർ ഗോപി*✍ ആരെന്നു തിരയുന്നുഓരത്തിരുന്നു ഞാൻആരെന്നതറിയാത്തൊരപശകുനമായി …… ആരാണു ജന്മംനൽകിയെന്നറിയില്ലആരൊക്കെയന്നമേകിയെന്നറിയില്ല……. തെരുവിന്റെ ഓരംതേടുന്ന ചിന്തയിൽഅട്ടഹാസം മുഴുക്കുന്നുഞാനെന്തിനോ…… വേരറ്റു പോയ ബന്ധങ്ങളുണ്ടെവിടെയോവേദനിക്കാനെനിക്കറിയില്ലതന്നെ…….. വേർപെട്ട ദൂരത്തിൻഭാണ്ഡമുണ്ടെന്നിൽസത്യം വിഴുപ്പിൻജരാനരപോലവേ……… തെല്ലു മോഹിക്കുവാ,നറിയില്ലെനിക്കുചെന്നു ചോദിക്കുവാനറിയില്ലെനിക്കു……. ചെന്നിടമെല്ലാംചോർന്നു പോകുമ്പോൾവന്നിടം കാണാതെഓരത്തു ഞാനും…….. ആരെന്നു തിരയുവാനാരുമില്ലാതെആരെന്നുമറിയാത്തൊരപശകുനമായി……..!!