രചന : ചാക്കോ ഡി അന്തിക്കാട്* നദികളായിരം…പേറുംചെറിയ-വലിയ ഓളങ്ങൾ ഓർമ്മകളുമായുള്ള ചങ്ങാത്തം!…ബാല്യത്തി,ലൂളയിടുമ്പോൾപൊടിമീൻ വായിൽ‘ഒളിത്താവളം’കണ്ടെത്തിയതും,ശ്വാസംമുട്ടി ചുമച്ചതും…ഛർദ്ദിച്ചതു വിഴുങ്ങാൻപാഞ്ഞു വരുംകരിമീനുകളുംവയമ്പുകളുംവരാലുകളും…തവളകളുമെല്ലാം…മഹാമാരികാലത്ത്പനിക്കിടക്കയിൽപ്രാണൻ നീട്ടി വലിക്കുമ്പോൾ,മങ്ങിയ ഓർമ്മകൾ മാത്രം!നദികളിൽവെയിൽ ലയിക്കുംനേരംഗ്രാമത്തിൻ സൗഹൃദത്തി,ന്നിളം ചൂട്…മെല്ലെ പരന്ന്…പുഴയോരത്തുനിന്നുംഇടവഴികളിലൂടെനിഴലുകളായ്…പൂവായ്…കായയായ്പൂമ്പാറ്റകളായ്…കാൽപ്പാടുകളായ്…കവിഹൃദയത്തെകൈമാടി വിളിക്കും!നദികളി,ലാമ്പൽവിരിയുംനേരംക്ലാസ്സ് മുറികളി,ലാദ്യ പ്രണയംഒളിക്കടാക്ഷങ്ങളിൽ…കനവിൻ നനവു തേടികൂടുവിട്ടു കൂടുമാറി,വീണ്ടുംനദികളിൽമുങ്ങിക്കുളിക്കും…ലയിച്ചു ചേരും!അപ്പോൾനദിക്കരയിൽചൂണ്ടയുമായി വരുന്നവർമണ്ണിരകളെയാദ്യം തലോടും…പിന്നീട്ചൂണ്ടക്കൊളുത്തിനുസമർപ്പിക്കും…കാത്തിരിക്കും!അപ്പോളൊരു…