Category: കവിതകൾ

വറുതിയുടെ കാലം

രചന : സുരേഷ് പൊൻകുന്നം✍ ഒരു കാറ്റടർന്ന് താഴേക്ക് വീഴുന്നുഒരോരോ ശിഖരങ്ങൾ ഒടിഞ്ഞുതൂങ്ങിആത്മഹത്യ ചെയ്യുന്നത്മരമറിയുന്നെങ്കിലുംനിർവികാരയാണവൾഒരു കിളിക്കൂട് അലങ്കോലമായികാറ്റിൽ പറന്നു നടക്കുന്നുരണ്ട് കിളിമുട്ടകൾ നിലത്ത് വീണ്പൊട്ടിച്ചിതറി മരിച്ചു പോകുന്നുകൂടുകൾ തകർന്ന നീറുകൾവീടിനായ് പരക്കം പായുന്നുവേടൻ രുചിച്ച് തിന്നുന്നതള്ളക്കിളിയുടെ തൂവലുകൾകരയുന്നത് നോക്കിതന്തക്കിളി പറക്കുന്നുഒഴിഞ്ഞുപോയ തണല്…

ഹൃദയ തംബുരു

രചന : മംഗളൻ എസ്✍ ഈ ഹൃദയവീണതൻ തന്ത്രികളിൽഈണമായ് താളമായ് മാറിയോളേ..ഈ പാട്ടുകരന്റെ ഹൃദയത്തുടിപ്പിൻഈരടികൾക്കുള്ളിൽ നിറഞ്ഞവളേ എൻപ്രേമഗാനങ്ങളുള്ളിൽ നിറച്ചുനീഎന്നെവിട്ടിന്നെവിടേക്കുപോയ്മറഞ്ഞുഎൻവീണതന്ത്രിതൻ രാഗവും നീയല്ലേഎന്നിൽത്തുടിക്കുന്ന ജീവനും നീയല്ലേ കവിതയായിന്നെന്റെ മുന്നിൽ തെളിയൂകനകം തോൽക്കും കമല പുഷ്പമേ നീഈണവും ശ്രുതിയുമായ് കർണ്ണങ്ങളിൽച്ചേരൂഈ രാഗസാഗരം നിത്യം നിറക്കു…

വാൻഗോഗ്

രചന : ബിജുകുമാർ മിതൃമ്മല ✍ പ്രിയ വാൻഗോഗ്നിന്റെ മഞ്ഞ വീടിന്എന്റെ മുഖമായിരുന്നോനീ അറുത്തെടുത്തചെവിയിലൂടെ ഇനി ലോകത്തിന്റെരോധനം കേൾക്കരുതെന്ന്നീ കരുതിയിരുന്നോനീയത് ഏല്പിച്ച വേശ്യയോട്ഇനി ഈ കാതിൽ നിന്റെ കിന്നാരംപതിയരുതെന്ന് പറഞ്ഞിരുന്നോആരാണ് നിനക്ക് എല്ലാ കഴിവുകളുടെയുംഅംശങ്ങൾ പകർന്നുനൽകിയത്എല്ലാറ്റിൽ നിന്നും വ്യതിചലിപ്പിച്ചത്എല്ലാമാകണമെന്ന മോഹം നിന്നിലുദിപ്പിച്ചത്പിന്നെ…

എന്റെ പേന

രചന : സുരേഷ് പൊൻകുന്നം✍ ഞാനെന്റെ മുറിവിൽ കുത്തുമ്പോൾശത്രൂ നീയെന്തിനാണ് പുളയുന്നത്?ഞാനെന്റെ മുത്തച്ഛന്മാരുടെദണ്ഡങ്ങളെക്കുറിച്ചോർക്കുമ്പോൾനീയെന്തിനാണ് ശത്രൂ..പല്ലിറുമ്മുരുന്നത്?ഞാനെന്റെ മുത്തശ്ശിമാരുടെമാർച്ചട്ടയഴിഞ്ഞു വീണപാടത്തിനോരത്തെ മാടത്തെക്കുറിച്ച്പാടുമ്പോൾ നീയെന്തിനാണ് വിയർക്കുന്നത്?ഞാനെന്റെ ചരിത്രത്തെക്കുറിച്ച്കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരിക്കും,എനിക്കറിയാം ശത്രു മേലാളാ..നീയൊരധമചരിത്രം പേറുന്നവനാണ്ഒരിക്കലും കുലീനമായൊരു സംസ്കാരംനിനക്കുണ്ടായിരുന്നില്ലഉവ്വ്,അകക്കണ്ണാലേഞങ്ങളെല്ലാം കാണുന്നുണ്ട്നായ്ക്കും നരിക്കുംനടക്കാൻ കഴിയുന്ന വഴിയിലൂടെനടക്കാൻ കഴിയാതെഭീതിയിൽ ജീവിച്ച…

കവിതയുടെ പുളിനത്തിൽ

രചന : കൃഷ്ണമോഹൻ കെ പി ✍ കവനഭംഗി ശാസ്ത്രമൊന്നും അരികിലെത്താത്തകുപിതനെഴുതും വരികളൊന്നും കവിതയാകില്ലാ…..കവിതയൊരു വഴിയേ, ഹൃദയ, വ്യഥകളൊരുവഴിയേകലകൾ തന്നുടെ മാസ്മരമാം വേദിയൊരു വഴിയേ…കഥകൾ ചൊല്ലാനിരിയ്ക്കുമ്പോൾ നിമിഷ പാത്രത്തിൻകവിളിലൊന്നു മുത്തമേകാൻ, നാഴിക മാത്രംകരളിലുള്ള വികാരസാഗര തിരകളെപ്പകർത്താൻകഴിയുന്നില്ലീ വിരലുകൾക്കുമെന്നുമോർക്കുമ്പോൾ…കരുണയോടീ ജന്മമാകെ സഫലമാക്കീടുംകവന സുഭഗതയെ,…

വിപര്യയം

രചന : ജനാർദ്ദനൻ കേളത്ത് ✍ ആർത്തി മൂത്ത സ്വാർത്ഥതകൾകാടുകയറുന്ന നാട്ടുവഴികളിൽകാടിറങ്ങുന്ന മൃഗീയതകളുടെവിശപ്പടക്കാനുള്ള വ്യാപൃതികൾ! ഉപജീവനത്തിൻ്റെ പങ്കപ്പാടുകളിൽപോരാട്ടത്തിൻ്റെ ചിന്നം വിളികൾക്ക്വിലക്കുകളെ ഉടച്ചെറിയാനുയർത്തിയമേയ്ദിന മുദ്രാവാക്യങ്ങളുടെ പ്രതിധ്വനി! സംസ്കൃതിയുടെ സാമന്തരേഖകളിൽസഹജീവനസാരൂപ്യനിഷ്ക്രിയത്വംനവമാധ്യമങ്ങളുടെ തീൻമേശകളിൾവിഭവസമൃദ്ധം കുന്നുകൂടി കിടന്നു! ചക്കയും, കപ്പയും, തേങ്ങയും കട്ട്പട്ടിണി തീർത്ത കാലത്തുപോലുംപൂട്ടിക്കിടന്ന പലചരക്കു…

ചുവടു തെറ്റിയ നർത്തകി

രചന : പട്ടം ശ്രീദേവിനായർ ✍ പൊട്ടിയ കുമിളകൾ പോലെന്റെ ഗാനങ്ങൾപൊങ്ങിയും താണും ശ്രുതിമുറിഞ്ഞുആദിമഗാനങ്ങൾ എന്നു‍ള്ളിലന്നൊരുഅന്തിമഗാനമായ്‌ ചമഞ്ഞു മീട്ടിയ വീണതൻ നാദമെനിക്കപ്പോൾഘോരകഠോരമാം നാദങ്ങളായ്‌മിന്നുന്ന ദീപങ്ങൾ എന്നുള്ളിൽ വീണ്ടുംമിന്നലേകും ഭയം കാട്ടിയപ്പോൾ നാദധ്വനികളാം പക്കമേളങ്ങൾഘോരതപം ചെയ്യും തപസ്വിനിയായ്‌നീളുന്ന കൺകളിൽ കണ്ടു ഞാനാദ്യമായ്‌മാലയാം സദസ്സിൻ…

മനോരോഗാശുപത്രിയിലെ പൂച്ച!

രചന : സെഹ്റാൻ✍ ഒടുവിൽ വ്യർത്ഥതയുടെനെടുവീർപ്പുകൾ ബദ്ധപ്പെട്ട്നിയന്ത്രണത്തിലാക്കി അവൾപറഞ്ഞുതുടങ്ങുന്നു;ഏകാന്തതയുടെ ഈർപ്പംതങ്ങിനിൽക്കുന്ന ഭിത്തികളിൽപടർന്നുകയറുന്ന പച്ചനിറപ്പായലുകൾ…കാലുകൾ കുഴഞ്ഞുപോകുന്നവിഷാദത്തിന്റെ ചതുപ്പുനിലങ്ങളിലെഏകാന്തനടത്തങ്ങൾ…വിളറിയ പകലുകളുടെ ഉഷ്ണപ്പെരുക്കത്തിലേക്ക്ഊളിയിട്ടാണ്ടു പോകുന്നഓർമ്മകളുടെ പരൽമീനുകൾ…തലകീഴായ മരവേരുകളിൽഊഞ്ഞാലാടുന്ന മതിഭ്രമക്കാഴ്ച്ചകളുടെസൂചിമുഖിപ്പക്ഷികൾ…ഇരുൾക്കോട്ടകൾ ചവിട്ടിമെതിക്കുന്നഉറക്കില്ലാക്കണ്ണുകളുള്ളകറുത്ത കുതിരക്കുളമ്പടികൾ…അവൾ പറഞ്ഞുകൊണ്ടേ…മനോരോഗ ചികിത്സകന്റെ കോട്ടുവാ.അസഹനീയ വായ്നാറ്റം.അവളുടെ വാക്കുകൾക്ക് നേരെ തുറന്നുപിടിച്ചഅയാളുടെ കാതുകൾ.അവൾ പറഞ്ഞുകൊണ്ടേ…ആശുപത്രിയുടെ ജാലകത്തിലിരുന്നപൂച്ച…

എനിക്കു പൊള്ളുമ്പോൾ …..

രചന : പ്രവീൺ സുപ്രഭ✍ ചിറകുകൾ മുറിഞ്ഞു ഞാൻ പെറ്റുവീണത്മതവിഷം കൂർപ്പിച്ച വാളുവീശിപരസ്പരംവെട്ടിമുറിഞ്ഞുനീറിഅലർച്ചകൾകൊണ്ട് കാതുപൊള്ളുന്ന,ഒന്നെന്ന സ്നേഹം ഞരമ്പുകളിൽഇന്നലെവരെ ഒഴുകിയവരുടെചിതറിവീണചോരകൊണ്ട്ചുടലപോലും തണുക്കുന്ന ,ഉയിരോടെതീയിട്ടപച്ചമാംസം കരിഞ്ഞപുകശ്വാസനാളിയിൽകൂടിക്കടന്നുശ്വാസകോശത്തെ ഞെരുക്കുന്നകറുത്തിരുണ്ടൊരു രാവിലായിരുന്നു.ശുഷ്കശൽക്കംപൊടിഞ്ഞുഅതിലേറേ ദ്രവിച്ചുഅര്ദ്ധ മൃതമായോരെന്നെദുരിതകാലത്തിൻറെബാലകാണ്ഡം കടത്തിയോർ ,പട്ടിണിക്കനലുകൾ പാകിയവിഭജനമുറിവുകളിൽപുതുവെളിച്ചത്തിന്റെതീ വിത്തുപാകിയോർ ,ബഹുവിശ്വാസത്തിൽവികർഷിച്ചു പോകുമ്പോഴുംഒന്നെന്നസ്വത്വബോധത്തിൽഒന്നായിഇറുകിപ്പുണർന്നിരുന്നവർ നമ്മൾ,ബഹുശതവർഷങ്ങൾക്കുശേഷംഎനിക്കിതാപിന്നെയും ശ്വാസം മുടങ്ങുന്നു…

മകനേ മറക്കുക’

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ അരികത്തണഞ്ഞു നിന്‍, ശിരസില്‍ തലോടവേനീയെന്റെ കൈകളില്‍ മുറുകെപ്പിടിക്കുകകനലുചിന്തുന്നൊരാ കനവിന്റെയോര്‍മ്മകള്‍മറവികൾക്കേകി നീ മകനേ മയങ്ങുക. ഇരുള്‍വീണ വീഥിയില്‍ പാഥേയമില്ലാതെജഠരാഗ്നി നിദ്രയെയാട്ടിയോടിച്ചതുംനോവിന്‍കരിമുകില്‍ മിഴികള്‍ക്കുഭാരമാ-യടരാതെനിന്നതും മകനേ മറക്കുക. കാലങ്ങളശ്രുകൊണ്ടെഴുതേണ്ട നിൻകഥഅരുതിന്‍ചിതയ്ക്കുള്ളിലുരുകേണ്ട മനസ്സ്രുധിരം തിളപ്പിച്ച രുദ്രതാളങ്ങളാല്‍തമസ്സിന്‍കരിമ്പായ ചേര്‍ത്തുവയ്ക്കേണ്ട നീ മൌനപാത്രങ്ങളിലെരിയുന്ന…