ഏച്ചുകെട്ടുമ്പോൾ മുഴച്ചു നിൽക്കുന്നത്.
രചന : സൂര്യഗായത്രി.പി.വി ✍ മറ്റൊരാളുടെ കടം കൊണ്ടകുപ്പായത്തിനുള്ളിൽനമ്മുടെ ജീവിതംകൂടുതൽ മുഴച്ചു നിൽക്കും.കാരണം,അവരുടെ ജീവിതം നമുക്ക്പാകമേയല്ലല്ലോ.ചിലപ്പോൾ ഇറുകെപ്പിടിച്ച്ഉടുപ്പ് ശ്വാസം മുട്ടിക്കും.ദരിദ്രർ വസിക്കുന്നഅവികസിത രാജ്യത്തിന്റെഎല്ലുന്തിയ ഭൂപടംഅയൽക്കാർ കാണും വിധംവെളിയിൽ വരയ്ക്കും.മറ്റുചിലപ്പോൾ അയഞ്ഞു തൂങ്ങിആത്മാവ് നഷ്ടപ്പെടുംഅലഞ്ഞു തിരിഞ്ഞു നടക്കും.നിറയെ കൂട്ടിത്തുന്നിപിന്നുകുത്തിപ്പിഞ്ഞിയകുപ്പായത്തിന്റെ മുറിവിനുതുരുമ്പിന്റെ നിറം.കറപറ്റി കരിമ്പനടിച്ച്നരച്ച്…