നിമിഷങ്ങൾ പിന്നിടുമ്പോൾ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നിന്നെക്കുറിച്ചുഞാൻ പാടിയതൊക്കെയു-മെന്നിലെ പ്രേമാർദ്ര ഭാവമല്ലോ!പൊന്നേ,യതോർക്കാൻ നിനക്കായിടില്ലെങ്കിൽപിന്നെയെന്തർത്ഥമീ,വാഴ്വിനുള്ളൂ!ഓരോ നിമിഷവും പിന്നിടുമ്പോൾ സ്വയംനേരിനുനേരേ തിരിഞ്ഞിടാതെ,പാരിന്നനന്തമാം സർഗസമസ്യകൾപാരമറിയാൻ മുതിരുകാർദ്രംഎത്ര മറക്കാൻ ശ്രമിക്കിലുമെന്നിൽ നിൻചിത്രമൊന്നല്ലീ തെളിഞ്ഞുനിൽപ്പൂ!അത്രയ്ക്കു നിന്നിലലിഞ്ഞുപോയന്നുഞാ-നത്രയതിപ്പൊഴു,മങ്ങനെതാൻഎല്ലാം ക്ഷണികമാണെങ്കിലും ഞാനിന്നുവല്ലാത്ത വേദനയോടെ ചൊൽവൂകല്ലാക്കി മാറ്റുവാനായെങ്കിലേമന-മുല്ലാസപൂർണമായ് മാറിടുള്ളു!കേവല ചിന്തകൾ കൊണ്ടറിഞ്ഞീടുവാ-നാവില്ലൊരിക്കലും ജീവിതത്തെആവണ,മീനമുക്കേതൊരു…