Category: കവിതകൾ

നിമിഷങ്ങൾ പിന്നിടുമ്പോൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നിന്നെക്കുറിച്ചുഞാൻ പാടിയതൊക്കെയു-മെന്നിലെ പ്രേമാർദ്ര ഭാവമല്ലോ!പൊന്നേ,യതോർക്കാൻ നിനക്കായിടില്ലെങ്കിൽപിന്നെയെന്തർത്ഥമീ,വാഴ്‌വിനുള്ളൂ!ഓരോ നിമിഷവും പിന്നിടുമ്പോൾ സ്വയംനേരിനുനേരേ തിരിഞ്ഞിടാതെ,പാരിന്നനന്തമാം സർഗസമസ്യകൾപാരമറിയാൻ മുതിരുകാർദ്രംഎത്ര മറക്കാൻ ശ്രമിക്കിലുമെന്നിൽ നിൻചിത്രമൊന്നല്ലീ തെളിഞ്ഞുനിൽപ്പൂ!അത്രയ്ക്കു നിന്നിലലിഞ്ഞുപോയന്നുഞാ-നത്രയതിപ്പൊഴു,മങ്ങനെതാൻഎല്ലാം ക്ഷണികമാണെങ്കിലും ഞാനിന്നുവല്ലാത്ത വേദനയോടെ ചൊൽവൂകല്ലാക്കി മാറ്റുവാനായെങ്കിലേമന-മുല്ലാസപൂർണമായ് മാറിടുള്ളു!കേവല ചിന്തകൾ കൊണ്ടറിഞ്ഞീടുവാ-നാവില്ലൊരിക്കലും ജീവിതത്തെആവണ,മീനമുക്കേതൊരു…

പടച്ചട്ടയണിഞ്ഞവർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പണ്ടുണ്ടായൊരപമാനങ്ങളെല്ലാംപരന്നതുപറയാതുള്ളിലായുറച്ച്പകയോടെരിഞ്ഞുനീറുന്നധികംപിടയുന്നോരെരിത്തീയായിയന്ത്യം.പറഞ്ഞില്ലാദ്യമാരോടുമുള്ളത്പ്രായമാകാത്തമാനസമെന്നാൽപതുക്കെപതുക്കെവളരുമ്പോൾപരിഹസിച്ചതൊരുചിത്രമാകുന്നു.പാടുപ്പെട്ടതുമറന്നീടാനായെന്നാൽപകയുള്ളവരയൽവാസികളായാൽപുലമ്പുന്നതെല്ലാം പരിഹാസമെന്ന്പർവ്വതീകരിച്ചൊരുതോന്നലുമായി.പ്രേരിതമായൊരയവസ്ഥയെല്ലാംപ്രേരണയായതുയുറയ്ക്കുമ്പോൾപോത്തുപോലുറച്ചോരകതാരകംപ്രാപിക്കുന്നതുലഹരിയാലുല്ലാസം.പുലരിമുതലാവർത്തിച്ചായിരവിലുംപൂരപ്പാട്ടുപ്പാടിയാർത്തുച്ചിരിക്കുന്നുപേക്കൂത്തും പിന്നെ പിത്തലാട്ടങ്ങളുംപൊട്ടിത്തെറിച്ചൊരടിപ്പിടികളുമായി.പിഴച്ചോരുലകമാവർത്തനമാമുരുപഴുതുണ്ടെന്തിനുമുത്തരമേകുവാൻപോക്രിത്തരത്തിനൊരതിരില്ലെന്നാൽപറയുന്നതെല്ലാംപൊങ്ങച്ചങ്ങളാകുന്നു.പരസ്പരമേഷണിയും ചതിയുമായിപേരുദോഷത്തിനായുള്ളൊരുപ്പോക്കുംപേരുകേട്ടൊരുകെട്ടവരായിയീടുന്നുപൊറുതിമുട്ടുന്നോരിന്നിടനിലക്കാർ.പകയേറിയിരുപക്ഷമായെതിർത്ത്പടരുന്നധികമായതാം വൈരികൾപരസ്പരമടിച്ചടിച്ചീമണ്ണിലായാലുംപലരുമോർക്കില്ല; പരമാർഥങ്ങൾ.പടയോട്ടങ്ങളൊക്കെ ചരിത്രങ്ങൾപാണത്തുടികൊട്ടിപ്പാടിയാലുമതിലുൾപ്പെട്ടുകാണുന്നില്ല; ശാന്തിമന്ത്രങ്ങളുൾപ്പെട്ടതൊക്കെയെന്നുമേസർവ്വനാശം.പെരുമയേറിയ വീരഗാഥകളേറെപെരുമ്പറകൊട്ടിപ്പറയൻപ്പാടിയാലുംപേരെടുത്താഘോഷിച്ചാലുമോർക്കുകപടവെട്ടിയോരെതിരുള്ളയടവുകൾ.പണ്ടേപേരുള്ളകുരുക്ഷേത്രത്തിൽപടവെട്ടിതോറ്റൊരായഭിമന്യുവുംപടയാലജയ്യനായൊരർജ്ജനനുംപോരിനന്ത്യമെന്നെങ്കിലുമൊടുങ്ങും.പുലരിയുമിരവുമന്ത്യമകലും പോൽപുലുരുന്നവർക്കെല്ലാമന്ത്യമുണ്ടറ്റത്ത്പട്ടടയിലൊന്നുമേയാരുംവീരരായില്ലപൊലിപ്പിച്ചതൊക്കെപ്പാഴായിടാൻ.പടച്ചട്ടയണിഞ്ഞാലുമായുധത്താൽപടയോട്ടമേറുമ്പോൾ മുറിഞ്ഞിടുംപടവെട്ടുന്നതിനിടെ മൃതരായിടുംപലവഴിചിതറിപ്പാഞ്ഞോരോടീടും.പെടാപാടെല്ലാമന്ത്യംവ്യർഥമായിപൊണ്ണക്കാര്യമില്ലതില്ലൊന്നിലുംപൊള്ളയായൊരുചിന്തയെല്ലാമേപൊളിച്ചെഴുതേണമുന്നതിക്കായി.പൊന്നുപോരായ്മകളനേകമുണ്ട്പണ്ട്മുതലിന്നേക്കുംകമ്മിയായിപെട്ടുപോയൊരു ചെയ്‌ വിനയിനിപുലരുന്നേരമാവർത്തനമാകല്ലേ !

പണം..

രചന : രാജു വിജയൻ✍️ ചന്ദനതൈലം തേച്ചു മിനുക്കിയചന്ദ്രികപ്പെണ്ണിനെ കാണുവാനും…ചാമരം വീശി എതിരേൽക്കും വേദിയിൽചക്രവർത്തി പോൽ അമരുവാനും…കണ്ടാൽ ചിരിച്ച് കുശലം പറയാനുംകൈകളിൽ സ്നേഹം പകുക്കുവാനും…ഈശ്വര സന്നിധി പോലുമെതിരേറ്റ്ഈശന്റെ ഒപ്പമിരുത്തുവാനും…പാതയോരത്തെ അഴുക്കു ചാൽ തിട്ടമേൽതട്ടിയൊരുക്കിയ പീടികയിൽപത്തു രൂപാ കടി, കട്ടൻ വെള്ളം, ചായവാങ്ങി…

ആത്മഹത്യയിൽ നിന്നുതൽസമയം ഞാൻ

രചന : ഷിബിത എടയൂർ✍ കുശലമന്വേഷിച്ചാകണംനിരന്തരമീ കാറ്റ്എന്റെ ഇടനാഴിയിൽമുട്ടിയിട്ടു മടങ്ങുന്നത്.പരിഭവിച്ചിരിക്കെഞാനെന്റെഇരട്ടപ്പൊളിക്കതകിന്റെഓടാമ്പലില്ല തെല്ലുംഅയയ്ക്കില്ല നേര്എത്രവട്ടമാണു –നിന്റെ വിളിക്കുത്തരമാകാൻആത്മഹത്യയുടെപഴഞ്ചൻ കസേരയിൽ –നിന്നു ഞാൻചാടിയിറങ്ങി വന്നത്.തെല്ലും ക്ഷമയില്ലാത്തനിന്റെചെവിയ്ക്കു പിടിക്കാനാണുഞാനെന്റെമരണത്തിൽ –നിന്നിറങ്ങിയതെന്നറിയിക്കാംനിന്നെ ഞാൻ .മണ്ടയിൽ കിഴുക്കവേകരഞ്ഞുകൊണ്ടു നീയെന്റെഅരക്കെട്ടിൽചുറ്റിവരിഞ്ഞതാൽനിന്റെ ദുഃഖത്തിലേക്കുകൂട്ടിരിയ്ക്കാൻഞാനിനിയെന്റെനാളെയെചാലുകീറിതിരിച്ചുവിട്ടിടാം.ജീവിക്കുവാൻകാരണമായെത്രകാറ്റിവിടെവീശിടുന്നെന്നറിയുന്നുവോനിങ്ങളും ?

ഗംഗ

രചന : റോയ് കെ ഗോപാൽ ✍ ഗംഗയെക്കുറിച്ച്..പലകാലങ്ങളിലായി കുറിച്ചിട്ടവരികൾ കോർത്തെടുത്ത കവിതയാണ് ഗംഗ. 12 വർഷങ്ങൾക്കുമുന്പാണ് ഗംഗയിലെ ആദ്യവരികൾ പിറക്കുന്നത്. തുടർന്ന് വർഷങ്ങളോളം ഗംഗ അപൂർണ്ണത്വം പ്രാപിച്ച് ഒഴുക്കുനിലച്ച് കിടന്നു. എന്തുകൊണ്ട് ഗംഗയെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയുന്നില്ല എന്നചിന്ത പലപ്പോഴും…

ഒരു മിണ്ടലിലേക്കുള്ള പ്രയാണം.

രചന : സുവർണ്ണ നിഷാന്ത് ✍️ വേനൽ മുടിയഴിച്ചിട്ടൊരുപകൽകൂടെ കൊഴിയുന്നതിനിടെഒരു മിണ്ടലിലേക്കുള്ള പ്രയാണംതുടരുന്ന മൗനത്തിന്റെചക്രവാളകവാടത്തിൽ കിതച്ചു-നിൽക്കുന്ന സൂര്യനെന്ന വാക്ക്.അത്രയേറെ ഇരുട്ടിനെവാരിവലിച്ചുടുത്തതിനാലാവണംഎന്നുമുറങ്ങാതെ കൂട്ടിരുന്നരാത്രിയോടു മാത്രം പറഞ്ഞിരുന്നില്ലനമ്മുടെ മിണ്ടായ്മകളാൽ,ഒരിക്കലും എത്തിച്ചേരാത്തൊരുതീവണ്ടി കാത്തിരിക്കുന്നറയിൽവേ സ്റ്റേഷനോഎഴുതാത്തൊരു കത്തിനെവിഴുങ്ങാൻവാ പൊളിച്ചിരിക്കുന്നതപാൽപ്പെട്ടിയോ ആയിപ്പോയേക്കാംഅടുത്തപകലുമെന്ന രഹസ്യം.മഴയെപ്പറ്റി പറഞ്ഞു പറഞ്ഞ്നുണകളിൽക്കുളിച്ചൊരു മേഘത്തെഒളിച്ചു താമസിപ്പിച്ചിരുന്നുകുറച്ചു…

ആത്മബന്ധം.*

രചന : മംഗളാനന്ദൻ✍ രാധയ്ക്കു കണ്ണനോടാത്മബന്ധ,മനു-രാഗത്തെ വെല്ലുന്ന ദിവ്യബന്ധം.രാമനും സീതയും തമ്മിൽ പരിണയ-കാമനയ്ക്കപ്പുറമെന്തു ബന്ധം?കർണ്ണനു ദുര്യോധനനുമായുള്ളതുവർണ്ണിക്കാനാകാത്തയാത്മബന്ധം.അന്തികത്തെത്തിയൊടുവിൽ വിലപിച്ചകുന്തിയ്ക്ക് കർണ്ണനൊടെന്തുബന്ധം?രാധേയനെന്നും മനസ്സിൽ നിറഞ്ഞു, തൻആരാദ്ധ്യയായ പോറ്റമ്മ മാത്രം.തമ്മിലകറ്റാൻ മനുഷ്യൻ പണിയുന്നവന്മതിൽക്കെട്ടുകളുണ്ടെങ്കിലും,വന്യശിഖരത്തിൽ നിന്നുമൊഴുകുന്നപുണ്യനദിയ്ക്കു പ്രിയമീക്കടൽ.മൂക്കും മുലയും മുറിഞ്ഞു വിലപിച്ചശൂർപ്പണഖയ്ക്കു തിരിച്ചറിവിൽനോവും മനസ്സിനകത്തു വിരിഞ്ഞതുരാവണനോടുള്ളയാത്മബന്ധം.മാവേലിയിന്നുമീ നാടിന്റെയാത്മാവിൽആവേശമായി…

എന്റെ പ്രണയമേ…

രചന : ശാന്തി സുന്ദർ .✍ എന്റെ പ്രണയമേ…ഇനിയുമെന്തിനാണ്വെറുതെ വെറുതെകരയുന്നതെന്ന്നിലക്കണ്ണാടിക്ക്മുന്നിൽനിൽക്കുമ്പോൾകണ്ണുകൾ ചോദിച്ചു.നിന്നെ നോവിച്ചപ്രണയത്തെകടലിലേക്ക്വലിച്ചെറിയണമെന്ന്ഹൃദയം പറഞ്ഞു.നോവ് മാത്രംബാക്കിവെച്ചു പോയപ്രണയമേ…ചിന്തകൾക്കൊട്ടുംസമയം കൊടുത്തില്ലഞാനും!എന്റെ തലച്ചോറിനുള്ളിൽനിന്നുംനീ പറഞ്ഞചെളിപുരണ്ടവാക്കുകളെഅധരങ്ങളിൽനീ പകർന്നവിഷംപുരട്ടിയചുംബനത്തെചിതലുകയറുന്നനിന്റെ ഓർമ്മകളെനീറുന്ന വേദനയോടെപിഴുതെടുത്ത്മൺകുടത്തിലാക്കിചുവപ്പ് പട്ടുതൂവാലയാൽചുറ്റിക്കെട്ടിആളൊഴിഞ്ഞകടലിലേക്ക്പൊട്ടികരഞ്ഞുഒഴുക്കിവിടുമ്പോൾകരയിലേക്ക്കയറിവന്നൊരുഞണ്ട് ചോദിച്ചുനീ ഭൂതത്തെയാണോപ്രണയിച്ചതെന്ന്.

അയാൾ

രചന : വിനോദ്.വി.ദേവ്✍ അയാളുടെ പേരു ഞാൻനിശ്ശേഷം മറന്നുപോയിരിക്കുന്നു.അങ്കവാലുപോലെ നീണ്ടവീട്ടുപേരുംഓർമ്മയുടെ ചളിക്കുളത്തിലെവിടെയോ,പുതഞ്ഞുകിടക്കുകയാണു്.പണ്ടൊക്കെ, അയാളാണുമനുഷ്യനെന്നുംസ്നേഹസമ്പന്നമായഇത്തരം ഹൃദയമുള്ളവർഭൂമിയിൽ കുറവാണെന്നുംഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും.,വായിച്ചിട്ടുള്ള പൈങ്കിളിക്കഥകളിലെകഥാപാത്രങ്ങൾമറവിയിലടിയുന്നതുപോലെ….!അല്ലെങ്കിൽപഴയകുപ്പായത്തിൽകയറാൻ കഴിയാത്തവിധംഞാൻ വല്ലാതെ മാറിയിരിക്കുന്നു.അയാളുടെ പേര്ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും,വർഷങ്ങൾക്കപ്പുറംകൊടുന്തമിഴുപേശുന്നതെരുവുകളിലൂടെഞങ്ങൾ മഞ്ഞവെയിലത്തുനടന്നിട്ടുണ്ടു്.തേയിലത്തോട്ടങ്ങളിലെകൂടാരങ്ങളിൽവെപ്പും തീനുമായി അന്തിയുറങ്ങിയിട്ടുണ്ടു്.ഉപ്പുകുറുക്കുന്നപാടങ്ങൾക്കരുകിൽവിയർത്തൊലിച്ചുനിന്നിട്ടുണ്ടു,കാളവണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ടു്.ഹൃദയത്തിൽ പച്ചകുത്തിയപ്പോലെ,കുടിയ്ക്കുന്ന വെള്ളംപോലെഅയാളുടെ പേരും വീടുംചിരിയുടെ മണവുംഎന്റേതുകൂടിയായിരുന്നു.ആണ്ടുകളെത്ര കടന്നുപോയി..!കാറ്റുപോലും കല്ലിച്ചുപോകുന്നവേനൽക്കാലത്തൊരിക്കൽ,അയാളുംഞാനുംഒരുമ്മിച്ചുനരച്ചിട്ടുണ്ടാകണം.ഞങ്ങൾക്കുഓർമ്മകൾ…

വിശുദ്ധമാനസം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ വന്യതയേറുന്ന മാനസങ്ങൾവ്യാജമായൊരുകൃതിയുമായിവേഗതയേറുമീയുലകത്തിലായിവിലയില്ലാത്തോരേറെയിന്ന്. വകതിരിവില്ലാവിധങ്ങളെങ്ങുംവട്ടത്തിലാക്കുന്ന കാഴ്ച്ചകാണാംവഞ്ചനയേറിയിരുട്ടിലായിന്ന്വക്കത്തെത്തുന്നപ്പതനങ്ങളിൽ. വായുവേഗത്തിൽധനികരാകാൻവേണ്ടാതങ്ങൾ ചെയ് വിനയായിവട്ടം ചുറ്റിച്ച ചതിയുമായിയെങ്ങുംവാഴുന്നോരധപതിപ്പിക്കുവാനായി. വിഷം വമിക്കുന്ന വാക്കുമായിവായാടിയായോരനേകമുണ്ടേവലയിലായോരെന്നുമെന്നുംവഞ്ചിതരായോരടിമകളായി. വേറിട്ട ചിന്തയ്ക്കു ചന്തമില്ലെന്നുംവേണ്ടാതനമാണുവേണ്ടതെന്നുംവസുധയേപ്പോലും കളങ്കമാക്കാൻവാണിടമെല്ലാമവരശുദ്ധമാക്കി. വക്രതയല്ലാതെയിന്നൊന്നുമില്ലവിഘ്നങ്ങളാണിന്നെങ്ങുമെങ്ങുംവിസ്മയമില്ലാതെയെന്തുമിന്ന്വൈര്യനിര്യാതനകേന്ദ്രമായി. വാദവിഷയങ്ങളനേകമുണ്ടേവേദനിപ്പിക്കന്നതു ക്രൂരമായിവരിവിലേവരുമഹന്തയോടെവീഴുമ്പോഴെല്ലാമുത്താപരായി. വിലയുള്ളോർക്കിന്നധികാരമില്ലവിലയാർക്കേകണമെന്നേയറിയില്ലവീക്ഷണത്തിലെല്ലാംകപടതകൾവേറിട്ടോരെല്ലാം ഭ്രാന്തരെന്നായി. വഴിയറിയാതിതാപുഴയൊഴുകുന്നുവഴ തെറ്റിവന്നവർഷമയൂഖങ്ങൾവേർതിരിക്കുന്നിന്ന് മണ്ണുപോലുംവേലിക്കെട്ടുന്നിതാവിളനിലങ്ങൾ. വാടയാണിന്നുലകത്തിലെല്ലാംവായുവിലില്ലാസുഗന്ധമെങ്ങുംവംശത്തിനുപ്പോലുമാപത്തായിവരമായിയുള്ളതുമശുദ്ധമാക്കി.…