കൂട്
രചന : ഷാജി നായരമ്പലം ✍ ചെറു മുളം തുണ്ടുകൾ കരിയിലപ്പൊട്ടുകൾചകിരിനാരിൽക്കോർത്തു കൂടൊരുക്കി, ഇണ-ക്കുരുവികൾ രണ്ടു പേർ പണിയുന്നു ജീവിത-ക്കരുതലും, കാതലും ചേർത്തുരുക്കീ!ഇണയൊരാൾ കാവലായ് അകലെനിൽക്കും, മറു-കുരുവിയാൾ തൂവൽമേലാപ്പു കെട്ടും,നെടിയകൊമ്പിൻ കൊച്ചു ശാഖയിൽ പൂത്തപോൽകമനീയമായ് കൂടു തൂങ്ങി നില്പൂ….കിളിയിണ കുട്ടിൽപ്പൊരുന്നിരിക്കേഒഴിയാതിണക്കിളികാവൽ നിന്നൂപുളകമായ്…