നിനക്കുവേണ്ടിയൊരു ‘കവിത’
പള്ളിയിൽ മണികണ്ഠൻ* വിലകുറഞ്ഞതാണെങ്കിലുംഒരു പൂച്ചെണ്ട്നീ എനിയ്ക്കായി കരുതിവയ്ക്കുക.നിനക്കിഷ്ടപ്പെട്ട,നീയാഗ്രഹിക്കുന്ന,നിനക്കുവേണ്ടിയെഴുതുന്നഎന്റെ ഏറ്റവും നല്ല ‘കവിത’വരാനിരിക്കുന്നതേയുള്ളൂ.!!!!ഒറ്റവരിയിൽതീർത്തആ ‘കവിത’അന്ന് നീഒന്നിലേറെത്തവണവായിച്ചുറപ്പിക്കണം.പിന്നെയാ പൂച്ചെണ്ട്ഈ കവിതയിൽ വയ്ക്കുക.!പുറത്തുകാണിയ്ക്കാൻമാത്രമായി കരഞ്ഞ്,പിരിഞ്ഞുപോകുംമുമ്പ്ചിരി മറച്ചുവച്ചുകൊണ്ട്ആ ‘കവിതയ്ക്ക്’ നീ‘മറവി’യെന്നൊരുശീർഷകം കൂടിയെഴുതണം.!അവസാനത്തെ ആണികൂടിഎന്നിൽ തറച്ചുകയറിക്കഴിഞ്ഞാൽ‘പുത്തൻ മേച്ചിൽപ്പുറ’ങ്ങളിലേക്ക്കുതിച്ചുപായാൻപിന്നെ നീ സ്വതന്ത്ര.!!!