Category: കവിതകൾ

അമ്മമനസ്സ്.

ദീപക് രാമൻ. അത്തം പിറന്നോണമെത്തിടുമ്പോൾമക്കളീഅമ്മയെ ഓർത്തീടുമോ?ഒപ്പം ഇരുന്നോണസദ്യയുണ്ണാൻഇക്കുറിയെങ്കിലും വന്നീടുമോ…? ഒറ്റക്കിരിക്കുന്ന നേരം, എന്റെമക്കളെ കാണാൻ മനംകൊതിക്കും.നോവിൻ സുഖമുള്ളൊരോർമ്മയായ്ഓമൽ കിടാങ്ങൾ അരികിലെത്തും പാലൊളി പുഞ്ചിരിതൂകി ,അവ-രോർമ്മയിൽ ഊഞ്ഞാലുകെട്ടിയാടും.കാലേതൊടിയിലെ പൂ പറിക്കും,അങ്കണം നീളേകളമൊരുക്കും കുരവയിട്ടോണ-തുമ്പി തുള്ളുംപുത്തനുടുത്തോണസദ്യയുണ്ണും.അമ്മ കൊടുക്കും ഉരുളയുണ്ണാൻഉൽസാഹമോടവർ മൽസരിക്കും ഒക്കെയും ഇന്നിൻ്റെ തോന്നലാണ്,പോയ…

പെട്ടിമുടി.

സുനു വിജയൻ* പെട്ടിമുടി ദുരന്തത്തിൽ മരിച്ച നിസ്സഹായരുടെ ആത്മാവുകൾക്കായി സമർപ്പിക്കിന്നു പൊട്ടിയൊഴുകി മലവെള്ളപ്പാച്ചിലാ പെട്ടിമുടിയിലാ രാത്രിനേരംപൊട്ടിത്തകർന്നുറക്കത്തിൽ ജീവന്റെയാ സ്വപ്ന സൗധങ്ങൾ അരക്ഷണത്തിൽആർത്തലക്കാൻ മനം വെമ്പി അതിൻമുൻപു ആരാച്ചാരായി മരണമെത്തികണ്ണൊന്നു ചിമ്മിതുറക്കുന്നതിൻ മുൻപ്‌ കണ്ണീർക്കടൽ ജീവൻ കൊണ്ടുപോയി.അമ്മയും, അച്ഛനും, ഭാര്യയും, ഭർത്തവും, കുഞ്ഞുങ്ങളും…

പിതൃതർപ്പണം ചെയ്യുമ്പോൾ!

രഘുനാഥൻ‍ കണ്ടോത്ത്* സ്വയംഭൂവല്ലസ്വയാർജ്ജിത സൗഭാഗ്യമല്ലസിദ്ധാർത്ഥവടിവമായെത്തിയസാത്വിക തഥാഗതനുമല്ലപിത്യക്കൾതൻ സൃഷ്ട്യുന്മുഖമാംഹോമാഗ്നിയിൽച്ചിതറിയകനൽത്തരിതാൻ താനെന്നോർക്കഅത്യപൂർവ്വ വിസ്മയമാംനിൻ ജീവന്റെപ്രഭവകേന്ദ്രമാം പിതാവിനെധ്യാനിച്ച് സമർപ്പണം ചെയ്കമകനേ! പിതൃതർപ്പണം!പിതൃക്കളേ!നിങ്ങൾതൻപ്രണയവിജൃംഭിത‐ചടുലവിസ്ഫോടനങ്ങളിൽചിതറിയ മുത്തുമണികൾസൂര്യപ്രണയസ്മിതങ്ങളിൽവിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾപ്രകോപിച്ചിട്ടുണ്ടെത്രയോപഞ്ചഭൂതങ്ങളെ,പ്രകൃതിയെപ്രപഞ്ചമനോഹാരിതകളെ!അരുതായ്കകളത്രയുംപൊറുത്ത് വരമരുളീടുകഎന്നർത്ഥിക്ക മനമുരുകിമകനേ! സമർപ്പിക്ക!പിതൃതർപ്പണം!!അരൂപിയാമാത്മാവിന്ശരീരരൂപഭാവങ്ങളേകിയോൻഎൻ വികാസപരിണാമങ്ങളെജന്മസായൂജ്യമായ്ക്കണ്ടുജീവിതം വളമാക്കിയോൻ!പുഴുവായ് പിടഞ്ഞുപിന്നെ‐യിഴജന്തുവായ് നിരങ്ങി ശൈശവംഅഴകെഴുമകളങ്കസ്മിതം കണ്ട്മിഴികളിൽ പുളകാശ്രു ചൂടിയോൻരജനികൾ പലതു…

നരനായി മാറാം.

കവിത :-സുദർശൻ കാർത്തികപ്പറമ്പിൽ* മരണം മുട്ടിവിളിച്ചാലതിനെ-ത്തരണം ചെയ്യാനാർക്കാവും?ആവില്ലെന്നതറിഞ്ഞിട്ടും നാംപോവുന്നപഥപഥംതേടി!നറുമണമുതിരും പൂവുകൾപോലെ;നിറഹൃദയത്തോടീമണ്ണിൽ,തിറമൊടു പാടിനടക്കേണ്ടോരഥ-വീറുകൾ കാട്ടിമദിക്കുമ്പോൾ,ജീവിതമെന്നതിനെന്തർത്ഥം പുന-രാവോ,തെല്ലുനിനച്ചീടിൽ?വ്യാധികൾ പൂണ്ടഴൽമൂടീ,വാഴ് വി-ന്നാധിമുഴുത്തുഴലുമ്പോഴും,നാഴികതോറും മർത്യമനസ്സുകൾപാഴിരുളല്ലോപാകുന്നു!അകളങ്കിതഹൃദയങ്ങളിൽ നിന്നേ,സുകൃതത്തെളിമഴപെയ്തീടൂ!അമൃതാ,യഴകായാരിലുമതുപൂ-ങ്കനവുകൾ ചൊരിവൂ,ചിരകാലം!വേദം ചൊല്ലിനടന്നീടും ചിലർവേദനകണ്ടാൽ കാണാതെ;ഏതും തന്മയമോടവർകപട-സ്നേഹത്താലേ,നേടീടും!നവമാധ്യമ വായാടികളിൽ,കവി-കോവിദരിൽ,സന്യാസികളിൽ,ളോഹയണിഞ്ഞ വികാരികളിൽ,മത-കാഹളമോതും മുക്രികളിൽ,ജാതിപ്പേക്കൂത്തുകളിഹകാട്ടി,ഖ്യാതികൾ പൂണ്ടുനടപ്പോരിൽ,രാഷ്ട്രീയക്കോമാളികളിൽ,മുതു-സാംസ്കാരിക വൈതാളികരിൽഒക്കെയുമുണ്ടാ,മിത്തരമാളുക-ളോർക്കുക നന്നായെപ്പോഴും.കേവലമൊരുചെറു പുഞ്ചിരിപോലുംതൂകാൻ മടികാട്ടീടുന്നോർ,ഭാവിയിലെങ്ങനെയീലോകത്തിൻജീവിതരഥ്യ തെളിപ്പൂഹാ?കണ്ണുകളില്ലാതേതും കാണ്മൂ;കണ്ണിനുകണ്ണാമൊരു…

അപവർഗ്ഗം.

കവിത : ഹരിദാസ് കൊടകര* അരിവയ്പ്പുമടകളിൽആരിതോ കാസം പിടക്കുന്നുവല്ലോ വീടു വിട്ടു പാളയം വിട്ടു-അയഞ്ഞുചിതറിയ-തണൽബിംബ സത്രക്കെണികളിൽനിഴൽപ്പറ്റം ഘനിക്കുന്നുവല്ലോ മനോവേഗമായ് പവർഗ്ഗ-പരിണയം ചിന്തകൾപിൻവാക്കുമായ് ഹിതം ഗണിക്കുന്നുവല്ലോ ഇരുപത്തിനാലംഗുലം കാലിടരാജഭോഗത്തിനായ് കപ്പംകൈ കൊട്ടുന്നുവല്ലോ വീഴ്ചയറിഞ്ഞ ആമുഖത്തെപൂമുഖത്തൂണുകൾനിഴൽബലത്തിനായ് കേഴുന്നുവല്ലോ സർവ്വംദ്രവമായ് പവർഗ്ഗസൗമ്യംഅപവർഗ്ഗസാമരായ്പുലകൊള്ളുന്നുവല്ലോ ഏകീഭവിക്കുവാനായോരല്പനേരം വിട…ശാലകോ ബുദ്ധിദായക:(കോമാളിമാർ…

ഹരിതസങ്കീർത്തനം….!!!

രഘുനാഥൻ കണ്ടോത്* വരികരികിലെൻ പ്രിയേ!വരദേ !വരപ്രസാദമേ!ഇരിക്കാമൊരുമാത്രയീ‐നിലാമഴയിലമ്പിളിച്ചന്തം നുകരാം!ഇരുളിലിപ്പഞ്ചാരത്തരിമണൽ‐ത്തീരങ്ങളിൽ കൂടൊരുക്കാംനവയുവമിഥുനങ്ങളെന്നപോൽ!തീക്കനൽപ്പകലുകൾക്കിടയി‐ലത്യപൂർവ്വമീ ഹൃദ്യരജനികൾ!പ്രണയതരുക്കളിൽപഴുത്തുപോയെത്ര പച്ചപ്പുകൾ!പതനമാസന്നം പ്രിയതേപെയ്തൊഴിഞ്ഞൊരാകാശ‐ക്കുടക്കീഴിലെകൊയ്തൊഴിഞ്ഞ പാടങ്ങളായി നാംഇരുകൈവഴികൾ കരംഗ്രഹിച്ചൊരുമെയ്യായ് നീന്തി സംസാരസാഗരം!ഹരിതകേദാരങ്ങൾക്കുയർന്നുസ്മൃതികുടീരങ്ങൾരമ്യഹർമ്മ്യങ്ങളംബരചുംബികൾ!നഞ്ചപുഞ്ചകൾക്കന്ത്യവിധിനാടുനീങ്ങിയൊരു ജൈവമണ്ഡലം!തട്ടിയുണർത്തുക കല്ലറകൾതൻകെട്ടുതകർക്കുകമൃതസഞ്ജീവിനിയാവുക വേഗംഗതരവരാഗതരായീടട്ടെ!കേരതരുക്കൾ തരുണീമണികൾകാവടിയാടും നദിയോരങ്ങൾഇണയരയന്നപ്പിടകൾ നിരന്നുപ്രണയച്ചാട്ടുളിയെറിയും നേരംതെങ്ങുംചാരിയ പുഞ്ചിരിമുത്തിൻഹൃദയസരസ്സിൽ വള്ളംതുഴയുംവഞ്ചിപ്പാട്ടിനു താളംചേർക്കുംനെഞ്ചും കാറ്റും കായൽത്തിരയുംഞാറിൻമേനി വരിഞ്ഞുമുറുക്കിപുഷ്പിണിയായൊരു കാക്കച്ചെടിയുംകാറ്റിൻപ്രണയം പുൽകും…

പ്രണയപ്പേമഴ.

സുദർശൻ കാർത്തികപ്പറമ്പിൽ* ഇന്നലെനിശയിൽ നിൻനയനങ്ങളിൽ,വാർന്നൊരു പേമഴയോർപ്പൂഞാൻ!പൊന്നൊളി വിതറിയൊരക്കണ്ണുകളിൽനിന്നുമതങ്ങനെ ഞാൻ കാൺകേ;എന്നുടെ ഹൃദയത്തുടിയൊരുമാത്ര;നിന്നതറിഞ്ഞിതു ചോദിപ്പൂ,എന്തിനു വെറുതേ,തേങ്ങിപൊടുന്നനെ;ബന്ധുരമാം മിഴിനനയിക്കാൻ?ഏതൊരു വിരഹപ്രണയത്തിൻ നിഴൽ,പാതിരയിൽ വന്നഴലേകി,മേദുരമാം നിൻ മാനസവനികയി-ലാധിക്യം പൂണ്ടൊരുനിമിഷം!അറിയുന്നേനെന്നകമിഴികളിൽനി-ന്നൂറും ചുടുകണ്ണീരലയാൽ,പറയാനാവാതമലേ,യകതളിർവിറകൊൾവതു സർവവുമേവം!നാളുകൾ പുനരിങ്ങെത്രകടക്കിലു-മാളിടുമ,പ്രണയാഗ്നി ചിരം,കാളിമയാർന്നതി മധുരിമയോടനു-ഭൂതിപകർന്നകതാരിലഹോ!ഹൃദയം ഹൃദയത്തോടിഴചേർന്നതി-മോഹനകാവ്യം നെയ്താവോ,നിരുപമഭാവ വിഭൂതികൾതൂകി,പാരംപനിമതിബിംബം പോൽ;ശൈശവദശയിലുദിച്ചുയരുന്നൊരു,പേശലഭാവമതേ പ്രണയം!ഒന്നിനുമാകില്ലതിനുവിലങ്ങുക-ളൊന്നുമൊരൽപം സൃഷ്ടിക്കാൻ!മനസ്സിന്നാഴങ്ങളിലതനശ്വര-ഗാനശതങ്ങളുതിർത്താർദ്രംകനവുകൾതൻ പൂങ്കുളിർകാറ്റുകളായ്നിനവിലുണർന്നേ,യെത്തീടും!ജീവിതമെന്ന…

മൃതിമുഖങ്ങൾ.

ജെസ്റ്റിൻ ജെബിൻ* സിഗരറ്റ് കൂടിൽകിലോമീറ്ററോനോട്ടിക്കൽമൈലോരേഖപ്പെടുത്താറില്ല .എന്തിനാണത്പുകവലിക്കാർക്ക്അതിന്റെയാവശ്യംവരുന്നില്ലല്ലോ .മദ്യശാലയിലുംമദ്യക്കുപ്പിയിലുംഗൃഹാവശ്യങ്ങളോഅരിവിലകളോരേഖപ്പെടുത്തീട്ടില്ല .എന്തിനാണത്മദ്യപന്മാർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ .പുകയിലക്കെട്ടിലുംബീഡിക്കൂടിലുംഹാൻസ്പേക്കറ്റിലുംദിവസങ്ങളേക്കുറിച്ചോ ,മാസങ്ങളേക്കുറിച്ചോവർഷങ്ങളേക്കുറിച്ചോരേഖപ്പെടുത്തീട്ടില്ലഎന്തിനാണത്ചുമച്ചും കിതച്ചുംമരിക്കാൻനടക്കുന്നവർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ

അമ്മ.

കവിത : അശോക് കുമാർ* വരി പൊട്ടി നിലംമുട്ടിയാനര മൂടിയ കട്ടിലിൽപഴങ്കൂറപോലവൾകിടപ്പൂ……. തകര മേലാപ്പിന്റെഉഷ്ണവിരി ചൂടിയവൾവെന്തൊലിക്കുന്നൊരുവിങ്ങുന്ന നോവായികിടപ്പൂ ….. ദീനമോലുമാകണ്ണുകളിലിപ്പൊഴുംകുഞ്ഞു പിച്ചവയ്ക്കുന്നപൂഴി മൺചിത്രവും വിറയാർന്നചുണ്ടിണകളിലിപ്പൊഴുംതത്തിക്കളിക്കുന്നകൊഞ്ചൽ മൊഴികളും കരകവിയുന്നുഹൃദന്തത്തിൽഅമ്മിഞ്ഞപ്പാലിൻഅമൃതനുരകളും …….. കുഞ്ഞു മോനിന്ന്ആനയ്ക്കെടുപ്പതുവളർന്നതും ഇമ വെട്ടിയോർക്കുന്നുഅമ്മഇമയടയും മുമ്പൊന്നുകാണുവാൻ…..

ഓർമ്മയിൽ ഓർത്തെടുക്കാൻ.

മാധവ് കെ വാസുദേവ്* രണ്ടുകാതം നടക്കാം നമുക്കിനികുളിരു ചൂഴുമി സന്ധ്യയിൽ നിത്യവുംപങ്കുവെച്ചീടാം നമ്മൾക്കു വീണ്ടുമാപോയകാലത്തിൻ മധുരമാമോർമ്മകൾപണ്ടു നമ്മൾ പഠിച്ച പള്ളിക്കൂട മുറ്റമീവഴി പോയാൽ കടന്നിടാംകൊച്ചുതോർത്തുമായി മഴയിടവേളയിൽതാണ്ടിടാമെന്നുംപരൽമീൻ പിടിച്ച കൈ തോടുകൾ.കൽവിളക്കുകൾ തെളിയുന്നയമ്പലമുറ്റവും കടന്നു പാതയോരത്തിലെ നാട്ടുമാവിൻ നിഴലിൽപട്ടണവണ്ടിയെ കാത്തുനിൽക്കുന്നോരോർമ്മഓർത്തെടുക്കാം നമുക്കിന്നീ യാത്രയിൽ.ഇപ്പോഴും…