അവൾ ചെന്നെത്തുന്നഇടങ്ങൾ
രചന : ബീഗം✍ അവൾ ചെന്നെത്തുന്നഇടങ്ങൾമഴ കാത്ത വേഴാമ്പലുകൾകൂട്ടം കൂടിയിട്ടുണ്ടാവുംഅകത്തളത്തിൽ നിന്നുംഅത്താഴ പട്ടിണിക്കാരുടെപതിഞ്ഞ ശബ്ദത്തിൻ്റെമൂളൽ കാതിൽമുഴങ്ങുന്നുണ്ടാവുംനിസ്സഹായതയുടെ നീരിറ്റുവീണ കണ്ണുകൾഅവൾക്കു ചുറ്റുംവലയം ചെയ്തിട്ടുണ്ടാവുംകീറി പറിഞ്ഞകുപ്പായത്തിൻ്റെദൈന്യതകൾകണ്ണിലൊരു പുഴഒഴുക്കുന്നുണ്ടാവുംരാവിൻ്റെ പാതി മയക്കത്തിൽ അട്ടഹാസങ്ങളുടെഇടിമിന്നലേറ്റതിനാൽഉറക്കം തൂങ്ങുന്ന പകലുകൾകഥ പറയാൻകാത്തിരിക്കുന്നുണ്ടാവുംകടം പറഞ്ഞ പ്രഭാതങ്ങളിൽവീട്ടാക്കടങ്ങളുടെ ദൈന്യതശിരസ്സ് കുനിച്ച്നില്ക്കുന്നുണ്ടാവുംലഹരിത്തീ പടർന്നു പിടിച്ചുപൊള്ളലേറ്റ…