പ്രണയം
രചന : കല ഭാസ്‌കർ ✍ പ്രണയംചിലപ്പോഴൊക്കെയൊരുതീജ്വാലയാണ്.അപൂർവ്വം ചിലരെയൊക്കെഅതൊരു ജ്വലിക്കുന്ന ആകാശ ഗോളമാക്കും.തുടക്കമെവിടെയാണ്ഒടുക്കമെവിടെയാണ്എന്നറിയാത്ത ആഅകലക്കാഴ്ച്ചയിൽപ്രാണൻ പ്രണയത്താൽചുട്ടുപഴുത്ത്അവരൊരേകാന്തഭ്രമണപഥത്തിൽ നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്നനക്ഷത്രമാണെന്ന്വെറുതെ തോന്നിപ്പിക്കും.അടുത്തെങ്ങുമെത്താനാവാത്തതെളിമയും പൊലിമയുംകണ്ട് ഭ്രമിച്ച് പലരും ,എന്റെ പ്രണയമേ …സൂര്യനേ …എന്ന് അതിനു ചുറ്റും നിലം തൊടാതലയും.എന്നാലും ,ആരുമതിന്റെ തീഷ്ണതയെഅധികനേരം നേരിടുകയില്ല.കപടമായൊരു ഇരുട്ടിന്റെകൂട്ടില്ലാതെ,രാത്രി…