ജൈവം
രചന : ബിജു കാരമൂട് ✍ പിഴച്ചുപെറ്റ പൂക്കൾനിറഞ്ഞു നിന്ന തോട്ടംഅഴുക്കുപൂണ്ടൊരോടനനച്ചു പോന്നു നിത്യംവിരിഞ്ഞ പൂക്കളോട്അഴുക്ക് ചാല് ചൊല്ലീനിനക്കു വേണ്ടതെല്ലാംതരുന്നൊരെന്നെ നോക്കൂഅസഹ്യമായ ഗന്ധംഅലേയമായ ദൈന്യംനിനക്കു മാത്രമെന്തേതുടുത്ത വർണ്ണ ബന്ധംചിരിച്ചുപൂവൊരെണ്ണം“തിരിഞ്ഞു നിന്നിൽ നോക്കൂകൊഴിഞ്ഞഴുക്കടിഞ്ഞ്കിടക്കുമെ൯െറ ദേഹംവിരിഞ്ഞുപൂക്കളായിമണക്കയാണ് നീയുംഅളിഞ്ഞണുക്കളായിനുരയ്ക്കയാണ് ഞാനും”.