Category: കവിതകൾ

പ്രാണസ്പന്ദനങ്ങൾ.

രചന : മനോജ്‌.കെ.സി✍ കാണാദൃഷ്ടിയിലെവിടെയോ കിനാവല്ലരിയ്ക്കു ചാരേഒരോ അക്ഷയമോഹന നികുഞ്ജത്തിനുള്ളിൽകുഞ്ഞിളം കാറ്റ് മാറോടു ചേർക്കും സുഗന്ധമായ്കാതിന് ചുംബനലേപനം നൽകിടും സംഗീതമായ്കണ്ണിമയ്ക്ക് നറുചൂടേകിടും മൃദുചുണ്ടിണപോലെവെമ്പൽ ചിറകേറി അരികിലെത്തിയാൽ നൽകാൻ മണിച്ചെപ്പിൽഒളിപ്പിച്ച തൂമുത്തുപോൽഅടർന്നു മാറാൻ കഴിയാ പ്രാണസ്പന്ദനം പോലെവാക്കുകൾ ശബ്ദമാകാതെ കണ്ഠനാള ബാഷ്പമായ്കൺമുനകളിൽ ഒളിമിന്നും…

🌹 കോലോത്തെ തമ്പ്രാട്ടീം കൂരേലെ കോരനും 🌹

രചന : ബേബി മാത്യു അടിമാലി ✍ കോലോത്തെ തമ്പ്രാട്ടീം കൂരേലെ കോരനുംപണ്ടൊരു നാളിൽ പ്രണയമായിജാതിമതത്തിെന്റെ വേലികൾ നോക്കതെഹൃദയങ്ങൾതമ്മിലടുത്തുപോയീഒത്തിരി മോഹങ്ങളൊത്തിരിസ്വപ്നങ്ങൾകണ്ടവർ ആനന്ദതേരിലേറിഎന്തുവന്നാലും പിരിയുകയില്ലന്നനിശ്ചയമുള്ളിലെടുത്തവര്പാത്തും പതുങ്ങിയും പ്രണയങ്ങൾ കൈമാറികാലം പതുക്കെ കടന്നുപോയിഒരുദിനം തമ്പ്രാന്റെ ചെവിയിലതാരോആ പ്രണയത്തിൻ കഥ പറഞ്ഞുപൊട്ടിത്തെറിച്ചൊരാ തമ്പ്രാൻതന്നുടെഅനുചരേയെല്ലാം വിളിച്ചുചേർത്തുരാത്രിതൻ മറവിൽ…

കിളിയുടെദു:ഖം

രചന : ബാബുഡാനിയല്‍ ✍ കാത്തിരിക്കുന്നു പ്രിയതേ നിനക്കായികൂടൊരുക്കിഞാന്‍ കാതങ്ങള്‍ക്കിപ്പുറം.വരിക മല്‍സഖീ ഒരുനോക്കുകാണുവാന്‍അരികെ, മുഗ്ദ്ധഹാസം പൊഴിച്ചുനീ. കോര്‍ത്തുപോയില്ലെ മാനസം നമ്മളെവേര്‍പെടുത്തുവാനാകാത്തൊരീവിധം.പാര്‍ത്തിരുന്നെന്‍റെ കണ്‍കള്‍തുടിക്കുന്നുപച്ചിലച്ചാര്‍ത്ത് മേഞ്ഞൊരീകൂട്ടിലും. നീലവാനിലും കാനനം തന്നിലുംനീലസാഗരമേലാപ്പുതന്നിലും,നിന്നൊടൊത്തൊന്നു പാറിപ്പറക്കുവാ-നെന്‍മനമെത്ര നാളായ് കൊതിക്കുന്നു. തുള്ളിത്തുളുമ്പുന്നുമാനസം മേല്‍ക്കുമേല്‍.!തുടിതുടിക്കുന്നു നിന്‍ സവിധേയണയുവാന്‍.!.നിന്നെയോര്‍ത്തെന്‍റെ മാനസവീണയില്‍നേര്‍ത്തരാഗമുതിരുന്നു മല്‍സഖീ.!

🌹അമ്മ, ഒരു ഭ്രാന്തൻ്റെ ചിന്തകളിലൂടെ🌹

രചന : കൃഷ്ണമോഹൻ കെപി ✍ ആർത്തവരക്തത്തിലൂടെയൊഴുക്കിക്കളയാതെഅണ്ഡത്തെയന്തർഗൃഹം തന്നിലായ് സൂക്ഷിച്ചവൾ,പുംബീജസംയോഗത്താൽ,കരുവായ്ത്തീർത്തൂ, പിന്നെപുത്രനായ് പിറക്കുവാൻ പ്രാർത്ഥനയുരുവിട്ടുഉടലിന്നുയിരിനെ പകുത്തു നല്കീട്ടെന്നെഉത്തമമാകും, ഗർഭപാത്രത്തിൽ വളർത്തിയോൾഉത്തമനായിത്തീരുമെന്നുടെ കുഞ്ഞെന്നുള്ളഉത്കർഷം മനതാരിലെന്നെന്നും, സൂക്ഷിച്ചവൾഊഷരഭൂവിൽ വീണ വിത്തുണ്ടോ മുളയ്ക്കുന്നൂഉർവരതയെന്ന വാത്സല്യപൂരം നല്കീപഞ്ചഭൂതങ്ങളെയും മനസ്സിൽ ധ്യാനിച്ചവൾപഞ്ചാക്ഷരീമന്ത്രമെന്നുമേജപിച്ചവൾഅന്തരംഗത്തിൽവാഴും ദൈവത്തിൻ മഹത്വത്തെഅന്തമില്ലാതെയങ്ങോതിത്തനുദിനംജ്ഞാനവുമജ്ഞാനവും, രാഗവും താളങ്ങളുംജ്ഞാനസ്ഥയുരുവിട്ടു സത്സന്താനത്തിന്നായിഎങ്കിലുമെന്താണമ്മേ,…

” നിർവ്വചനം “

രചന : ഷാജു കെ കടമേരി ✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ്നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയഉൾക്കയങ്ങളിൽ വിരിഞ്ഞനെഞ്ചിടിപ്പുകൾ.പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെസ്മാരകശിലകൾ.അധികാര ഹുങ്കിന്വഴങ്ങിക്കൊടുക്കാത്ത.ഓരോ ചുവട് വയ്പ്പിലുംപുതുവസന്തത്തിന് പകിട്ടേകിയനക്ഷത്രവെളിച്ചം.ഒറ്റുകാരുടെ അന്തപുരങ്ങളിൽഉയർത്തെഴുന്നേൽക്കുന്നകഴുക ജന്മങ്ങൾക്ക് നേരെനീട്ടിപ്പിടിച്ച ചൂണ്ടുവിരൽ.സ്വപ്‌നങ്ങൾ വരഞ്ഞഹൃദയപുസ്തകതാളുകൾക്കിടയിൽകെട്ടിപ്പുണർന്ന്പ്രണയതാഴ്‌വരയിലേക്ക്ചിറകടിച്ചുയരും…

അമ്മ മലയാളം.

രചന : സതീഷ് വെളുന്തറ✍ ലോക മാതൃഭാഷാ ദിനമായ ഇന്ന് ഭാഷാ സ്നേഹികളായ, അക്ഷര സ്നേഹികളായ ഏവർക്കും സമർപ്പിക്കുന്നു. അമ്മയെന്നുള്ള രണ്ടക്ഷരമാദ്യമായ്അമ്മ ചൊല്ലി പഠിപ്പിച്ച ഭാഷമാമുണ്ണാൻ മടിക്കുമ്പോളൊക്കത്തെടുത്തമ്മപാട്ടു പാടി തന്ന ഭാഷതാരാട്ടിന്നീണമായ് തൊട്ടിൽ തലയ്ക്കൽഞാൻ കേട്ടു മയങ്ങിയ ഭാഷപള്ളിക്കൂടത്തിൻ പടവുകളേറുമ്പോൾപാടിപ്പതിഞ്ഞൊരു ഭാഷയക്ഷി…

അങ്കണവാടികൾ

രചന : മനോജ്‌ കാലടി✍ നാടിന്റെ മതേതരമൂല്യങ്ങളുടെ അടിസ്ഥാന ശിലകളാണ് ഓരോ അങ്കണവാടികളും.. അത് നാളെയുടെ സൗഹാർദത്തിന്റെ ഈറ്റില്ലമാണ്.. സമത്വചിന്തതൻ വിത്തുമുളയ്ക്കുന്നഅങ്കണവാടിതന്നങ്കണത്തിൽചിറകുകൾ വീശിപ്പറക്കുന്ന ശലഭമായ്‌പലവർണ്ണ പൈതങ്ങൾ പാറിടുന്നു. കൊന്തയും കുറിയും തൊപ്പിയുമൊന്നായികുശലം പറയുന്ന കൊച്ചുമുറിഅവരുടെ കുഞ്ഞിളം ഹൃദയത്തിൽപാകിടുംമാനവസ്നേഹത്തിൻ വിത്തുകളും. അക്ഷരമുള്ളിലുറയ്ക്കുന്നതോടൊപ്പംഅവരിലും നിറയുന്നു…

ഇവിടാരുമില്ലേ?

രചന : സുരേഷ് പൊൻകുന്നം✍ ഇല കൊഴിഞ്ഞു പോയൊരുചെറുമരം ഞാൻതളിരിടുമോ പുതു തളിരില?ശിഖര ഞരമ്പുകളിൽതെളിയുമോ പുതു ധമനികൾ?പടിയിറങ്ങി പൊയ്പ്പോയസ്വപ്നനിദ്രകൾ ഇനി വരുമോകനവുകളിൽ ഇനി വരുമോനവ നവരസങ്ങൾ?ചിരിയൊഴിഞ്ഞ ചുണ്ടുകളിൽമധു നിറയുമോ?മധു നിറഞ്ഞ മാറിടങ്ങളിൽമുഖമമർത്തിയൊളിക്കാൻമധുരമായ് പാടാൻപരിഭവക്കച്ചയഴിച്ചവൾ വരുമോ?തിരയൊഴിഞ്ഞ മാനസംതിരികെയെത്തുമോ?ചടുലനടന വേഗങ്ങളിൽനയനകാന്തി നിറഞ്ഞനടനമെന്നാണിനി?കുളിരൊളിപ്പിച്ച മെയ്യാൽപുണരലെന്നാണിനിപുലരിയെന്നാണിനി?പുതുപത്രങ്ങൾ പുതു…

🌹 മഹാശിവരാത്രി 🌹

രചന : ബേബി മാത്യു അടിമാലി✍ ശിവരാത്രി , ഇന്നു മഹാശിവരാത്രിനാഗരാജനെ കയറാക്കിമന്ദാരപർവ്വതംകടയാക്കിപാലാഴി മഥനം നടത്തിയപ്പോൾലഭിച്ചൊരു കാളകൂടം കൊക്കിലൊതുക്കിപാരിനെ രക്ഷിച്ച പരമേശ്വരൻഅണ്ഡകടാഹത്തിൻ രക്ഷകനായ് അർദ്ധനാരീശ്വരന് കൂട്ടായിയന്ന്ഹൈമവതിയും സഖിമാരുംമഹാദേവൻ സഹിച്ച ത്യാഗവുംപാർവ്വതിതന്നുടെ പരിശുദ്ധിയുംമാറ്റുരച്ച രാത്രി ശിവരാത്രി സംഹാര രുദ്രൻ കൈലാസനാഥൻതാണ്ടവമാടിയ ശിവരാത്രിജഗത്തിന്റെ പാലകൻഉലകത്തെ…

ചില മനുഷ്യരുണ്ട്

രചന : ബിനു ആനമങ്ങാട് ✍ ചില മനുഷ്യരുണ്ട്നമ്മൾ എത്രയാഴത്തിൽ സ്നേഹം വിളമ്പിയാലും തൊട്ടുപോലും നോക്കാത്തവർ…കുമ്പിളിൽ കോരിയാലും കുടത്തിൽ നിറച്ചാലുംവറ്റാത്ത കിണറോ പുഴയോ തന്നെ ആയാലും കാര്യമില്ല.എന്തെന്നാൽ,അവർക്ക് സ്നേഹം ആവശ്യമേയില്ല!നിങ്ങളുടെ സ്നേഹത്തിന്പ്രത്യേകിച്ചൊരു മൂല്യവും കാണാൻഅവർക്കു കഴിയുകയുമില്ല.അവരിൽ നിന്ന്തിരികെ സ്നേഹം പ്രതീക്ഷിക്കരുത്‌എന്നു മാത്രമല്ല,അങ്ങനെയുള്ളവരെ…