Category: കവിതകൾ

ⓞ︎ നീ പതുക്കെപ്പതുക്കെ മരിക്കാൻതുടങ്ങുന്നു ⓞ︎

രചന : നടരാജൻ ബോണക്കാട്✍️ നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നുനീ യാത്ര ചെയ്യുന്നില്ലെങ്കിൽ,നീ വായിക്കുന്നില്ലെങ്കിൽ.നീ ജീവിതത്തിന്റെ ശബ്ദങ്ങൾ ശ്രവിക്കുന്നില്ലെങ്കിൽ,നീ നിന്നെത്തന്നെ വിലമതിക്കുന്നില്ലെങ്കിൽ.നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നുനീ നിന്റെ ആത്മാഭിമാനത്തെ കൊല്ലുമ്പോൾ;നിന്നെ സഹായിക്കാൻ നീ മറ്റുള്ളവരെ അനുവദിക്കാതിരിക്കുമ്പോൾ.നീ പതുക്കെപ്പതുക്കെ മരിക്കാൻ തുടങ്ങുന്നുനീ നിന്റെ…

വിലയില്ലാതായ മനുഷ്യർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ വിസ്മയമായ സൃഷ്ടിയതൊന്നേവകതിരിവുള്ളൊരുമനുജരല്ലോവിരുതോടെന്നുമുയരെയുയരെവൃദ്ധിയിലെന്നുംമുന്നം വച്ചവർ. വേടനായിയിടമായുധമേന്തിവിഹാരിയായിവനഭൂമികയിൽവൃന്ദമോടവർയാഘോഷത്താൽവേട്ടയാടിയയിരയേയുമേന്തി. വിഷമതയെല്ലാമതിജീവിച്ചവർവീക്ഷണമോടെ മുന്നേറുമ്പോൾവ്യഥയോർക്കാതെയദ്വാനിച്ചാൽവിധിയെങ്ങോയോടിയോളിക്കും വേഗതയേറിയ മുന്നേറ്റത്തിൽവൈരമോടവരടരാടാനായിവാഗ്ധോരണിയോടെന്നുമന്ത്യംവെല്ലുവിളിച്ചോരെല്ലാമൊടുങ്ങും. വീണതൊന്നും വകവെയ്ക്കാതെവീര്യമോടെയെഴുന്നേറ്റങ്ങനെവീരന്മാരായവരെന്നുമുലകിൽവീറോടെയുറച്ചൊരുച്ചുവടും. വകവെയ്ക്കാതഹന്തയോടെവ്രതമെടുത്തൊരുക്രിയയോടെവിശിഷ്ടമായൊരുവംശമതല്ലോവാഴാനായിയൊരു മർത്യക്കുലം. വളരും തോറും വേണ്ടാതനമതുവിനകളായിട്ടാവർത്തനമായിവേപഥു പൂണ്ടുപരിശ്രമിച്ചവർവിക്രമനായിയുട്ടലകിലെന്നും. വേഴ്ചകളാൽവർദ്ധനയുണ്ടായിവരിസംഖ്യകളനേകമനേകമായിവരിവരിയായിയണിയണിയായിവലുതായൊരുമാനവലോകം. വംശീയതയുടെ കൊടിയും പേറിവീര്യമോടവർ ആയുധമേന്തിവിസ്ഫോടമായൊരാധിപത്യംവരുവാനായിതെരുവാടികളായി. വളരാനായിവേദവുമവർക്കായിവേദത്തിനായിയൊരുയധിപതിയുംവർഗ്ഗീയതയുടെയധികാരത്തിന്വെറിയോടോടിയോരെന്ത് നേടി? വർഗ്ഗീയതയുടെ വിഷവും…

മേഘമണൽപ്പരപ്പിലും പ്രണയമുണ്ടല്ലോ”

രചന : സുരേഷ് പൊൻകുന്നം ✍️ പടിയ്ക്കലെത്തിയ ചാവാലിപ്പട്ടികുരച്ചു തുള്ളുന്നു…ബൗ ബൗ , കുരച്ചു തുള്ളുന്നു,പടിയ്ക്കലുണ്ടൊരു വല്യമ്മകുനിഞ്ഞിരിക്കുന്നു ചുമ്മാകുനിഞ്ഞിരിക്കുന്നു,വളയമില്ലാ കാതിൽവലുപ്പമേറും തുളകൾ ഇളകിയാടുന്നുകാറ്റിൽ ഇളകിയാടുന്നു,മരത്തിലുള്ളോരണ്ണാൻ ചിരിച്ചു മായുന്നുചിൽ ചിൽ ചൊല്ലിചിരിച്ചു മായുന്നു,അതിനെ നോക്കി നായഇതെന്ത് മായ, എന്നോർത്ത്കുരച്ചു ചാടുന്നു, ബൗ.. ബൗ..കുരച്ചു…

നിള

രചന : കെ.ആർ.സുരേന്ദ്രൻ✍️ അവരെ കേട്ടും,അവരെ വായിച്ചും,നിന്നെ ഞാൻകാണാതെ കണ്ടു.അവരുടെപ്രകീർത്തനങ്ങളിൽഞാൻ പുളകിതനായി.നിന്റെമനോഹര തീരങ്ങളിൽഞാനൊരുസങ്കല്പസൗധം തീർത്തു.സങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന എന്നെനിന്നിൽ നിന്ന്കാറ്റിന്റെവാത്സല്യച്ചിറകുകൾഒഴുകിയെത്തിതഴുകിത്തലോടി.ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെകടന്നു പോയമഹത്തുക്കളുടെകാല്പാടുകൾ കണ്ട്ഹർഷപുളകിതനായി.നിന്റെപുണ്യതീർത്ഥങ്ങളിൽ,ഞാൻ പലവട്ടംമുങ്ങി നിവർന്നു.നിന്റെ കുളിരോളങ്ങളിൽമുഗ്ദ്ധനായി ഞാൻ.രാവിന്റെനിശ്ശബ്ദയാമങ്ങളിൽ,നീ നിലാപ്പുഴയായൊഴുകി.ചന്ദ്രനും,നക്ഷത്രദീപങ്ങളുംനിന്നിൽനീന്തിത്തുടിക്കുന്നത്ദർശിച്ച്ഞാൻ കൃതാർത്ഥനായി.നിന്റെഇരുകരകളിലുംശ്യാമനിബിഡതആഭരണങ്ങളായിപരിലസിച്ചു.നിന്നിൽസായൂജ്യം തേടിയഎത്രയെത്രപുണ്യജന്മങ്ങളെ,ഞാൻ എന്റെസങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന് കണ്ടു!എത്രയെത്ര രാവുകൾ,ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെമതിവരാതെനടന്നുനീങ്ങി?അന്നൊന്നുംഞാനറിഞ്ഞതില്ലല്ലോനിന്റെസൗമ്യശാന്തതയിൽഹുങ്കാരത്തോടെപാഞ്ഞെത്തിയന്ത്രഭീമന്മാർകോമ്പല്ലുകളാഴ്ത്തിനിന്റെ ചാരിത്ര്യംകവർന്നെടുത്ത്അഹന്തയുടെ ചക്രങ്ങളുരുട്ടിനിന്നെവന്ധ്യയാക്കുമെന്ന്?സീതയെപ്പോലെനീ ഭൂമാതാവിന്റെമടിത്തട്ടിലേക്ക്മടങ്ങുമെന്ന്?ആ…

മൃദുസ്മിതം

രചന : കല്ലിയൂർ വിശ്വംഭരൻ✍️ ഹൃദയത്തിലെപ്പോഴും മറക്കാതെയോർക്കുവാൻചിറകടിച്ചുയരുമെൻപ്രണയം.ഹൃദയത്തിൽ മാത്രമല്ലമലർമഞ്ഞു പൊഴിയുമ്പോഴുംപ്രണയാർദ്രമാണാസൗഹൃദങ്ങൾ.ഒരു കൈയിൽ കുടമുല്ലപ്പൂക്കളുമായി അവൾമറുകരയിൽ നിൽക്കുന്നു പ്രണയംകതിർമണിപ്പാടങ്ങൾചേർന്നൊരാ ഭൂമിയിൽനിർവൃതികൊണ്ടവർ നടന്നുപോയിഅവിടെയ ജനലിലൂടെ നോക്കുമ്പോളോക്കെയുംതിരയടിച്ചാർത്തുന്നുമനസ്സിനുള്ളിൽ.പുതുമഴ നനഞ്ഞൊരുപുറംകടലോരത്ത്കൈകോർത്തു പിടിക്കുന്നുവസന്തകാലംഅനുദിനമെന്നൂടെസഹജന്റെ ജീവിതംഇളവെയിൽ കാത്തങ്ങ് നില്പതെന്നും.അനുസൃുത മൊഴുകുന്നപുഴയോരത്തു നിൽക്കുമ്പോൾമരത്തണൽ കണ്ടവർ മതി മറന്നു.മുഖത്തോടുമുഖംനോക്കി,മാറോടു പുണരുമ്പോൾമൃദുസ്മിതം പെയ്തെൻ ഹൃദയത്തിൽ.പരസ്പര…

ജ്യാമ്യം💥

രചന : കമാൽ കണ്ണിമറ്റം✍️ എന്തും പറയുവാൻ,എവിടെയുമെത്തുവാൻ,തോന്നുന്നതൊക്കെയുംചെയ്തു കൂട്ടാൻ,എഴുതുവാനെഴുതാതിരിക്കുവാൻ,വാക്കുകൾ മൗനമായുള്ളിലമർത്തി നിൽക്കാൻ,പ്രിയങ്ങളിലന്യോന്യം കലഹ കോലഹലം,കലപിലാഹ്ലാദവും ആട്ടവും കേളിയും .തിമിർത്തു തീർക്കാൻ !ഒന്നിനും ബന്ധനക്കെട്ടുകളില്ലാതെ,മണ്ണിലെ ജീവിത വിഹാര നേരങ്ങളെ ഉൾഫുല്ലമാക്കുവാൻ,ദൈവജാമ്യത്തിനാലരുളുന്നഭാഗ്യം!ഈ ഭൂമിയിൽ നമ്മൾ രുചിക്കുന്നസ്വാതന്ത്ര്യ ജീവിതം!നയനനോട്ടങ്ങളിൽതെളിയുന്ന ഭാവനാ ദൃശ്യവും,നേർക്കാഴ്ച്ച യോഗ്യമാംബോധ ബോധ്യങ്ങളും,കർണ്ണ സാക്ഷ്യങ്ങളാംശബ്ദ…

മനുഷ്യൻ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ മനുഷ്യൻ ഒരുപാടു മാറിപ്പോയിമനസ്സോ അതിലേറെമലിനമായിമയങ്ങിനടക്കുന്ന മന്ദബുദ്ധിയായിതീരാത്ത മടിയുടെ മടിയിലായിപണത്തോടു തീരാത്ത ആർത്തിയായിപദവിക്കുവേണ്ടി കിടമത്സരമായിമനസുമരവിച്ചീട്ടും ആസക്തിയായിമരണത്തെ വെല്ലുന്ന വാശിയായിപകൽരാത്രികൾ ഭേദമില്ലാതെയായിപകുതിമരിച്ചപോലെ പാപിയായിപലകുറി തോറ്റീട്ടും ജേതാവായിജയിച്ചവനെവെച്ചു ചൂതാട്ടമായിഎടുത്തതുംകൊടുത്തതും മറവിയായിതിരിച്ചതും, മറിച്ചതും തിരിയാതെയായിഒരുനാലുപേരുടെ നിഴൽനാടകംഒരുപാടുപേരെ വെറും വിഡ്ഢികളാക്കിമനുഷ്യൻ ഒരുപാടുമാറിപ്പോയിമതിൽക്കെട്ടുകൾക്കുള്ളിൽ…

ജനനീ ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍️ തിരുവോണപ്പാട്ടുകൾ പാടുന്ന നാട്തിരുവാതിരനൃത്തമാടുന്ന നാട്പൊൻവിഷുക്കണി കണ്ടുണരുന്ന നാട്പൊൻതിങ്കൾക്കല പോലെൻ മലയാളനാട്കണിക്കൊന്നകൾ പൂത്തുലയുന്ന നാട്കതിരണിപ്പാടങ്ങളണിയുന്ന നാട്കൈതപ്പൂ മണം നീളെയൊഴുകുന്ന നാട്കൈതോലപ്പായ മേലുറങ്ങുന്ന നാട്കാവിലെ പാട്ടു കേട്ടുണരുന്ന നാട്കാർമേഘശകലങ്ങൾ പാറുന്ന നാട്കാടും മലകളും കാക്കുന്ന നാട്കടലിന്റെ താരാട്ടു…

പൊന്ന്യത്തങ്കം

രചന : ദിജീഷ് കെ.എസ് പുരം✍️ തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,കുത്തിനിർത്തും പന്തവെളിച്ചത്തിൽപൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.ചമച്ച കോട്ടകവാടംകടക്കുമ്പോൾഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,കളരി മർമ്മ ചികിത്സകൾ,എണ്ണ, തൈല, മരുന്നുശാലകൾ…അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,ഇനിയും തുരുമ്പുപൂക്കാത്ത ഗതകാലചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,അങ്കംകാണാനെത്തിയ താളിവേണ്ടാത്തപുതിയ പൊന്നിയം മങ്കമാർ.പൊന്ന്യത്ത്, ചേകോച്ചോരകൾവീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽഉയർന്ന പുത്തനാമങ്കത്തട്ടിൽ,കളരിവിളക്കൊപ്പം തിളങ്ങിവീറോടെ…

ജയിൽ 💥

രചന : കമാൽ കണ്ണിമറ്റം✍️ ഇരുട്ടായിരുന്നു,വെളിച്ചത്തിനെപ്പൊഴും!പകലിലെ വെളിമ്പുറങ്ങളിലു-മകത്തളം നിറയ്ക്കുന്നരാവെളിച്ചത്തിനും,തമോ നിറത്തിൻ്റെ ഇരുൾജയിൽത്തട്ടിലും!എൻ്റെ സ്വാതന്ത്ര്യവഴികളിലുയർന്നതാമീകാരിരുമ്പഴികളിലുറയുന്നതുമന്ധകാരത്തിൻ്റെ ഇരുൾ വെളിച്ചം മാത്രം!രാത്രിയുറക്കിൽ,കണ്ണിലേക്കൊഴിക്കുന്നജയിൽവെളിച്ചത്തിനു –മെന്തൊരിരുട്ടായിരുന്നു!എന്നിട്ടുമുണ്ടായിസ്വസ്തസ്സുഖമാം സുഷുപ്തി!അസ്വസ്തത നെരിപ്പോടുകൂട്ടിപ്പുകയ്ക്കുന്നമാനസത്തടങ്ങളെപ്പുൽകി –പ്പുണർന്നങ്ങനെ…..!ചലന സ്വാതന്ത്ര്യത്തിൻ്റെ കാലിണപ്പൂട്ടിൽ,കർമ്മ ശൂന്യത തളംകെട്ടി നില്കുന്നു,സമയ ധാരാളിത്ത വിരസ നിർമേഷത നെടുവീർപ്പിലലിയുന്നു !ഹാ! ജയിൽ! നീയെന്നെസമയസമ്പന്നതയുടെകൊടുമുടിപ്പുറമാക്കിയീ നിഷ്കർമ്മ…