Category: കവിതകൾ

ആത്മരോദനം

സുദർശൻ കാർത്തികപ്പറമ്പിൽ* ആരറിയുന്നീ മന്നിൽ മാമക-ഹൃദയവിശാലതയെ,നേരുതിരും തൂമിഴികൾ നീട്ടി,നേരിലണഞ്ഞരികെ!ഒരു ചെറു പുഞ്ചിരിയെങ്കിലുമച്ചൊടി-യിണയിൽ വിടർത്തീടാൻ;കഴിഞ്ഞിടാത്തോർക്കെങ്ങനെയായിടു-മായതറിഞ്ഞീടാൻ!ഒരമ്മതന്നുദരത്തിൽ ജനിച്ചോ-രാണെങ്കിൽപോലും,പരസ്പരം പടവെട്ടിമരിപ്പതു-കാണുകയല്ലീനാം!ചിടയും നീട്ടിവളർത്തി കുടുംബം;പാടെയുപേഷിപ്പോർ,പടുതയൊടെത്തുന്നൂ, തറവാട്ടിൻഭാഗംവച്ചീടാൻ!ജൻമം നൽകിയൊരച്ഛനെ,യമ്മയെ,മറന്നിതെന്നെന്നുംകൻമഷമൊരു തെല്ലില്ലാതിന്നവർനേടുകയാണു ധനം!ഭോഗികളല്ലോ,ധനമാർഗങ്ങൾതേടി നടക്കുന്നു!യോഗികളായതറിഞ്ഞീടാനാ-യെന്തിനമാന്തിപ്പൂ!വേണം വിഡ്ഢികൾ ചുറ്റിനുമൊത്തിരി;ഖ്യാതി പുലർന്നീടാൻനാണമവർക്കില്ലാരുടെ മുന്നിലു-മൊരു ചെറുതരിപോലും!കഴലിണ കുമ്പിട്ടീടാനാളുകൾ,നിരവധിയുണ്ടാകാംഅതുകണ്ടൊട്ടു മദിച്ചീടുകിലോ;നിജ ജന്മം വിഫലം!സമസ്ത ജീവനുമൊരുപോലാത്മ-ശാന്തി പൊഴിക്കേണ്ടോർ;ഗുരുത്വദോഷം…

ഹിമവാൻ

രചന : രഘുനാഥൻ കണ്ടോത്തു കാലത്തിനൊപ്പം പിറന്നവൻകാലരഥചക്രമുരുട്ടിയ സാരഥിഗംഗോത്രിയിൽ നിന്ന് കിനിഞ്ഞിറങ്ങിഗംഗാബ്രഹ്മപുത്രിമാരായ് പരന്നൊഴുകിഗൗരീചന്ദ്രചൂഡ കേളീനിലയമായ്കൈലാസശൃംഗമൊരുക്കിയോൻകാലസാക്ഷിയായവൻ ഹിമവാൻ!ജലധിയിൽ മത്സ്യകൂർമ്മമായ് ജീവൻ തുടിച്ചതുംവരാഹങ്ങളെ കന്മഴുവേന്തി വിശപ്പാക്രമിച്ചതുംനരവംശകേന്ദ്രങ്ങളായ് കിഷ്ക്കിന്ധകൾ പരിണമിച്ചതുംത്രേതദ്വാപരയുഗക്കളരികളായ് ഭാരതംവീരചരിതവേദിയായതുംനിർന്നിമേഷനായ്ക്കണ്ടറിഞ്ഞ നിഷ്ക്ക്രിയനാംകാലസാക്ഷിയും ഹിമവാൻ!!നിഷാദത്ത്വം മാറ്റിയ വാല്മീകങ്ങളുംവിഹഗനിഗ്രഹശോകം രോഷാഗ്നിയായ്ശ്ലോകമായാദികാവ്യപ്രചോദിതമായതുംസാമോദം കണ്ടു പുളകിതനായതും ഹിമവാൻ!മഞ്ഞിൻ കമ്പിളിരോമത്തൊപ്പിയിൽമനോജ്ഞമാം ചന്ദ്രക്കലയും…

സ്വർഗ്ഗം നാണിക്കുംനരകത്തിലെ പ്രണയവീടുകൾ`*

അശോകൻ പുത്തൂർ* ജീവിതമൊരുവെള്ളവിരിപ്പിൽ ഇറക്കിക്കിടത്തിനടകൊള്ളുമ്പോൾനരകത്തിലെ അഞ്ചാംവളവിൽകാണാമെന്ന് പറഞ്ഞവളെസ്വർഗ്ഗത്തിലേക്കുള്ളഅവസാനവണ്ടിയിലെ പിൻസീറ്റിൽനിന്നെയും ധ്യാനിച്ചിരിപ്പാണ് ഞാൻകാത്തിരിപ്പിൻ അടയാളമായിനരകത്തിലെ നാരകക്കാടിനോരംകനവിൻ ഇല്ലിപ്പടികെട്ടിഓർമ്മകളുടെ ഓലപ്പുരമേഞ്ഞ്മുറ്റത്തൊരു നെല്ലിച്ചെടി നട്ടുനനച്ചിട്ടുണ്ട്.നരകത്തിലെങ്കിൽഎഴുതിയേക്കണേമറുകുറിയായി പിറ്റേന്ന്നെല്ലിമരച്ചോട്ടിൽ ഞാനെത്തും.നീയില്ലാസ്വർഗ്ഗം എനിക്കെന്തിനാണ് പെണ്ണേ.നരകത്തിൽ നമുക്ക്പണിയണമൊരു സ്വർഗ്ഗംപ്രണയികൾക്ക്നരകവും സ്വർഗ്ഗമെന്നറിയാത്തവിഡ്ഢിയാണ് ദൈവം.നീ വരുംകാലമൊരുനാൾനരകവീട്ടിൽ നമുക്ക്ദൈവത്തെ അതിഥിയായി ക്ഷണിക്കണം.ദൈവത്തെ ഊട്ടിയതിനുശേഷംമുഖത്തുനോക്കി പറയണംദൈവമേ…. താങ്കൾ…

അവസരവാദികൾ

രഘുനാഥൻ കണ്ടോത്ത്* വിഹഗവീക്ഷണംചെയ്തു റോന്തുചുറ്റുന്നുണ്ടവർവിഹായസ്സിൽ പരുന്തിൻ കണ്ണുമായ്മണ്ണിൽവിരിഞ്ഞിറങ്ങുമവസരക്കുഞ്ഞുങ്ങളെ,കാണുമവർ ഭൂതക്കണ്ണാടിയിലെന്നപോൽ!അമ്പുപോൽ നിപതിച്ച് കാൽനഖങ്ങളാഴ്ത്തുംഅംബരേചെന്ന് വൻമരേ തമ്പടിക്കുംമരണനിലവിളി സംഗിതമായാസ്വദിക്കുംഇരയെയുണ്ണും ഉയിരുടൻ അതീവദാരുണംഅർഹരുടെയന്നം കവർന്നുണ്ണുമവർവക്രമാർഗ്ഗേ ലക്ഷ്യത്തിലെത്തുവോർഅവസരങ്ങൾക്കൊത്ത് ആൾമാറാട്ടവുംഅവർക്കുപഥ്യം കുതികാൽവെട്ടലും!അവസരവാദികൾക്ക് ദക്ഷിണവെച്ചു ശിഷ്യപ്പെടണംഅനർഹപദവികളനായാസമാസ്വദിച്ചീടുവാൻഅതിസമർത്ഥം സ്വായത്തമാക്കണം കള്ളച്ചൂതാട്ടംഅനായാസകാര്യസാധ്യത്തിനതേ കരണീയം!ദാശനികസ്ഥിരതയറ്റ,അപ്പൂപ്പൻതാടികൾസ്വാർത്ഥമോഹങ്ങളിൽ കോട്ടകെട്ടുവോർനെറികേടിന് ദാർശനികക്കുപ്പായമണിയിക്കുംഅയോഗ്യപ്പരിഷകൾ,അവസരവാദികൾ!അധികാരം പച്ചമീനായ്ക്കാണ്മൂ മാർജ്ജാരങ്ങൾഅതിൻ രുചിയറിഞ്ഞാൽ വിടുമോ പണ്ടാരങ്ങൾ?കാലുമാറികൾക്കൊരുക്കുന്നു…

നാലുകെട്ടിലെ അപ്പുണ്ണിക്ക് സ്നേഹപൂർവ്വംവെള്ളിയാംകല്ലിലെ ദാസനും ചന്ദ്രികയും

അശോകൻ പുത്തൂർ* നരകത്തിലെകയറ്റിറക്കു തൊഴിലാളികൾസമരത്തിലായതിനാൽഇവിടെ ഇപ്പോൾ ഭക്ഷ്യക്ഷാമമാണ്……..അടുത്ത് ആരെങ്കിലും വരുന്നുണ്ടെങ്കിൽനല്ല വരിക്കച്ചക്ക ഉണ്ടെങ്കിൽകൊടുത്തയക്കുക…………അരവിന്ദന്റെ തമ്പിൽരണ്ടുദിവസം മുന്നെകാവാലത്തിന്റെഅവനവൻ കടമ്പയുണ്ടായിരുന്നു.ഗോപിയും നെടുമുടിയും കലാനാഥനുംഅരങ്ങിൽ പൂണ്ടുവിളയാടിഇന്നലെസ്വർഗ്ഗത്തിലെ ഉത്സവനാളിൽപൊറാട്ട് നാടകം കണ്ടുമടങ്ങുമ്പോഴാണ്ഉത്സവപ്പറമ്പിൽഓടക്കുഴൽ വിറ്റുനടക്കുന്നചങ്ങമ്പുഴയെ കണ്ടത്.നന്നായി മെലിഞ്ഞ്ഊശാന്താടി നീട്ടിവളർത്തിയിട്ടുണ്ട്.പ്രേമനൈരാശ്യത്തിൽ സങ്കടപ്പെടുന്നോർക്ക്തൂങ്ങിമരിക്കാൻതാടിരോമം പിഴുതുവിറ്റ് സമ്പന്നനായത്രേ!തകഴിച്ചേട്ടന്റെചെമ്മീൻ കമ്പനിയിൽഅരിവെപ്പുകാരിയാണ് കറുത്തമ്മ.പരീക്കുട്ടി ചെറിയൊരുചായക്കട നടത്തുന്നു.കറുത്തമ്മയും…

രണ്ടു കണ്ണുകൾ

വൈഗ ക്രിസ്റ്റി* ആത്മാവിൻ്റെആഴമുള്ള രണ്ടു കണ്ണുകൾ കൊണ്ടാണവരെഞാൻ കണ്ടത്പുലരുന്ന ആകാശത്തിൻ്റെനിഴൽ പോലൊരുവൾനഗരത്തിലെമാലിന്യം നീക്കുന്ന സ്ത്രീയായിരുന്നുഅവർആരും നോക്കിനിന്നുപോകുന്നത്രസുന്ദരിയായിരുന്നില്ല അവർഉപേക്ഷിച്ചു പോയതോ ,രോഗിയോ,മറ്റൊരുവളുടെ കാമുകനോആയ ഭർത്താവുള്ളഏതൊരുവളുടെയുമെന്ന പോലെഅവളുടെ കണ്ണുകളിൽഒഴുകിത്തളർന്നൊരു പുഴയുണ്ടായിരുന്നുഅവളുടെ നോട്ടത്തിൽ നിന്നുംരണ്ടു സൂചികൾ നീണ്ടു വന്നിരുന്നുഒരു പൊതിച്ചോറിനോവിലകുറഞ്ഞ ഒരു മിഠായിക്കോഒരു കീറയുടുപ്പിനോ വേണ്ടിനാണമില്ലാതെവഴക്കടിക്കുകയുംകാറിക്കരയുകയുംപരസ്പരം…

ആത്മദുന്ദുഭി.

സുദർശൻ കാർത്തികപറമ്പിൽ* ഇരുൾമൂടി,രാക്ഷസതാണ്ഡവമാടുന്നൊ-രീയുലകിലിത്തിരി വെളിച്ചം പകർന്നിടാൻ ,ഇനിഞാ,നുറങ്ങാതുണർന്നിരുന്നോമലേ-യൊരുകവിതകൂടിക്കുറിക്കട്ടെയാർദ്രമായ്..പകലിരവുകൾ വന്നുപോയതറിയാതെയെൻഹൃദയഘടികാരത്തുടിപ്പിലെഴുമതിതപ്ത-ഭാവനകൾ കോർത്തുഞാനെഴുതുന്നിതൊരുനവ്യ-ഗീതാമൃതം സുകൃതമന്ത്രാക്ഷരങ്ങളാൽഇവിടെ ഞാനാരു,നീയാരെന്നചോദ്യശര-മേതേതുമില്ലാതെയാദർശധീരനാ,യദ്വൈതചിത്തനാ-യാഗോളചിന്താശതങ്ങൾപുലർത്തി,യു-ജ്ജീവന കേളികളാടും മനുഷ്യന്റെദൈന്യനിശ്വാസങ്ങൾ കണ്ടുകണ്ണീർതൂകി-യൊരുമാത്രവീണ്ടുമൊരുമാത്രഞാൻ പാടട്ടെ –യെല്ലാം മറന്നാത്മതന്തിയിൽ വിരൽതൊട്ടു,നല്ലൊരുനാളെയ്ക്കുവേണ്ടി സുസ്‌നിഗ്‌ദ്ധമായ്.ഹേ,ജഗദംബ,നിൻമുന്നിൽ ശിരസ്സുനമിച്ചു,നിരാലംബചിത്തനായ്,നിസ്തുലഭാവനായ്നിർമ്മമത്വംപൂണ്ടു,സത്യവും ധർമ്മവും നീതിയു-മൊന്നുപോലാരിലും പുലരുവാൻ,താമസഭാവങ്ങളുള്ളിൽനിന്നകലുവാൻ,ശതകോടിയർച്ചനാമന്ത്രങ്ങളുരുവിട്ടു,തിരു-രൂപമുള്ളിൽപ്രതിഷ്ഠിച്ചുനിൽപ്പുഞാ-നൊരുകെടാദീപംകണക്കെത്തെളിഞ്ഞുകത്തി,സ്മൃതിസാന്ത്വനഭാവസൗന്ദര്യമാർന്നങ്ങനെ.വേദാന്തികൾ,ധർമ്മമീമാംസകർ,കർമ്മപാതകൾ സംശുദ്ധമാക്കിമാറ്റേണ്ടുവോർഇപ്രപഞ്ചത്തിന്റെ നാടിയിടിപ്പുകൾനിത്യവും കാതോർത്തുകേൾക്കേണ്ടുവോർവൃഥാ-യെന്തിനിന്നൂതിക്കെടുത്തുന്നുസംസ്കൃതി?പ്രാണന്റെവേദനയൊരിറ്റു മറിയാത്തവർ-ക്കാവുമോ,വാഴ് വിൻ സമസ്യരചിക്കുവാൻആഴിയുമൂഴിയുമാകാശവുംകട-ന്നാരമ്യഭാവസൗരഭ്യം പൊഴിക്കുവാൻ?ഒന്നല്ലി,നമ്മളൊരേവായുശ്വസിച്ചു,വിണ്ണിലെ സൂര്യാംശുധാരനുകരുവോർ.അറിയുന്നുഞാൻ,സ്വാർഥ…

അവതാരങ്ങൾ

രാജശേഖരൻ ഗോപാലകൃഷ്ണൻ* നല്ലവരാക്കുവാനെത്രയോ പേർ വന്നുനമ്മോടരുൾചെയ്തെത്രയോ കാര്യം.നന്മ നിറഞ്ഞവരായ് നമ്മെ കാണുവാൻദൈവാവതാരങ്ങൾ വന്നു മണ്ണിൽ! എന്നിട്ടുമിനിയും നന്നായതില്ല നാംഎന്താണു ഹേതുവെന്നാർക്കറിയാം?അത്യന്തദുർബലമർത്ത്യമനസ്സുമാ-യെന്തിനു ദൈവമവതരിച്ചു! സ്രഷ്ടാവിനില്ലാത്ത വൈശിഷ്ട്യമെങ്ങനെസൃഷ്ടികൾക്കുണ്ടാവും ദൈവങ്ങളേ? നീ തന്നെ കാര്യം, കാരണവും സർവ്വത്രനീചപൂതമായെല്ലാം ഗ്രസിച്ചു! നീ മാത്രമുത്തരവാദി മനുഷ്യൻ്റെനിർമ്മലചിത്തം കറുപ്പിച്ചു നീ!…

ആരുടെ കാശ്മേര൦?

വൃന്ദ മേനോൻ 🌺 ആരുടെ കാശ്മേരമിതു കണ്ണീരിലച്ചാ൪ത്തുകളിൽ രക്തം ചിന്തിയ കാശ്മേര൦.തുഷാരമുതിരു൦ കരളുറയു൦ കാശ്മേര൦.കനകാഭിലാഷങ്ങളിൽ കത്തു൦ കദനങ്ങൾ,ചുടുനെടുവീ൪പ്പുകളിൽ തന്റെ വേരുകൾ മുറിഞ്ഞ വിലാപങ്ങൾ.മാതൃഭൂ വിട്ടോടു൦ മനുജന്റെ മനസിലെ മഞ്ഞുറവകൾ വറ്റിയ കാശ്മേര൦.ആയിരം മുറിപ്പാടുകളിൽ, ഒലിക്കുന്ന ചോരയിൽ ഒരമ്മ നില്പൂ, ഭാരതാ൦ബ നില്പൂ.വിഭജനമന്ത്രങ്ങളാൽ…

നിനക്കുവേണ്ടിയൊരു ‘കവിത’

പള്ളിയിൽ മണികണ്ഠൻ* വിലകുറഞ്ഞതാണെങ്കിലുംഒരു പൂച്ചെണ്ട്നീ എനിയ്ക്കായി കരുതിവയ്ക്കുക.നിനക്കിഷ്ടപ്പെട്ട,നീയാഗ്രഹിക്കുന്ന,നിനക്കുവേണ്ടിയെഴുതുന്നഎന്റെ ഏറ്റവും നല്ല ‘കവിത’വരാനിരിക്കുന്നതേയുള്ളൂ.!!!!ഒറ്റവരിയിൽതീർത്തആ ‘കവിത’അന്ന് നീഒന്നിലേറെത്തവണവായിച്ചുറപ്പിക്കണം.പിന്നെയാ പൂച്ചെണ്ട്ഈ കവിതയിൽ വയ്ക്കുക.!പുറത്തുകാണിയ്ക്കാൻമാത്രമായി കരഞ്ഞ്,പിരിഞ്ഞുപോകുംമുമ്പ്ചിരി മറച്ചുവച്ചുകൊണ്ട്ആ ‘കവിതയ്ക്ക്’ നീ‘മറവി’യെന്നൊരുശീർഷകം കൂടിയെഴുതണം.!അവസാനത്തെ ആണികൂടിഎന്നിൽ തറച്ചുകയറിക്കഴിഞ്ഞാൽ‘പുത്തൻ മേച്ചിൽപ്പുറ’ങ്ങളിലേക്ക്കുതിച്ചുപായാൻപിന്നെ നീ സ്വതന്ത്ര.!!!