ഒളിമങ്ങാത്ത കൗതുകം.
രചന :- ബിനു. ആർ. ഓർമ്മയിൽ ജ്വലിക്കുന്നൂഒളിമങ്ങാത്ത കൗതുകംവിശാലമാം താമരപ്പാടത്തിൻവിസ്തൃതമാം ഇങ്ങേച്ചെരുവിൽതറ്റുടുത്തുനിൽക്കുമാതെങ്ങിൻതോപ്പിനുനടുവിൽമുത്തശ്ശൻതീർത്തൊരാനാലുകെട്ടിൻ പ്രൗഢമാംഎൻതറവാട്ടിൻമൗനചിത്രം.അതിന്നെലുകയിൽകൈയാട്ടിനിന്നാർത്തു-ചിരിക്കുന്നൂ വേലിപ്പരുത്തിയുംകടലാവണക്കും ചേലുള്ളതൂക്കം ചെമ്പരത്തിയുംകൊങ്ങിണിയും നല്ലവടുകപ്പുളിയൻ നരകവും.ഉണ്ടുഞങ്ങളഞ്ചാറുതായ് –വഴിക്കാർ സമാനകളിടതൂർന്നബാല്യത്തിൻതുള്ളൽമനങ്ങൾകളിയാട്ടക്കാർ റബ്ബർപന്തുപോൽതൊത്തിച്ചാടുന്നവർതാമരവിടരുംപാടത്ത്കാത്തിരിക്കുന്നൂ, തെറ്റാലിയിൽഉരുണ്ടകല്ലുമായ്, വന്നിരിക്കുംഇരണ്ടകളെ പിടിക്കാൻ.ചില്ലറവായ്‌നോട്ടക്കാർമുത്തശ്ശൻതൻപിണിയാളുകൾവന്നുനിന്നുകിന്നാരംപറയാറുണ്ടെപ്പോഴുംപാടത്തെവെള്ളത്തിൽമത്സ്യത്തേരോട്ടങ്ങൾനടക്കാറുണ്ടെപ്പോഴുമെന്ന്ചൂണ്ടയിടലിൽ വിദഗ്ദ്ധരാകുംകൊസ്രാക്കൊള്ളികൾചട്ടംകേറ്റും ഞങ്ങൾവാലില്ലാ മരംകേറികളെ.മുത്തശ്ശനെന്നനാമഥേയത്തിൻപരാക്രമശാലിയെ പൂട്ടാൻമത്സ്യങ്ങളെപ്പിടിക്കരുതെന്നകല്പനയെ കല്ലേൽപ്പിളർക്കാൻഞങ്ങൾ വാല്യക്കാരെ-യിളക്കാൻ കച്ചകെട്ടിയിറങ്ങി-യവർ കോലാട്ടക്കാർ.തൊടിയിൽ താഴത്തേതിൻചാരേവിളങ്ങീടും…