കാത്തിരിപ്പ് തീരുമ്പോൾ
ജോളി ഷാജി… അന്നും ആ മൺകുടിലിൻഉമ്മറത്ത് കത്തിയെരിയുന്നമണ്ണെണ്ണ വിളക്കുമായി അമ്മവഴിക്കണ്ണുമായി കാത്തിരുന്നു..കാലം ഏറെയായ് തുടങ്ങിയആ കാത്തിരുപ്പ് ജീവിതസായന്തനത്തിലും തുടരുന്നു..ദൂരെ നിന്നും കാണുന്നചൂട്ടുകറ്റ വെളിച്ചം അടുത്തുവരുമ്പോൾ ഉച്ചത്തിൽ മുഴങ്ങികേൾക്കുന്നു തൊണ്ടകുത്തിപുറത്തുവരുന്ന ചുമയുടെ ശബ്ദം..ആറു പെറ്റു മക്കളെയെങ്കിലുംആറും അവരെ തനിച്ചാക്കിപോയി..പകലന്തിയോളം പാടത്തുംപറമ്പിലും മാട്പോൽ പണിതിട്ടുകിട്ടുന്ന…