ഭിക്ഷാടകൻ.
കവിത : പള്ളിയിൽ മണികണ്ഠൻ* ഭിക്ഷതന്നാലുമെന്നമ്മേ മനോഹരീഭിക്ഷതന്നാലുമെന്നമ്മേഗതിയറ്റ് വഴിയറ്റ് നിന്നോടിരക്കുന്നുഭിക്ഷതന്നാലുമെന്നമ്മേ. പൊരിവെയിലേറ്റ് തളർന്നുപോകുന്നുഞാൻമിഴിനീരുവറ്റി കുഴഞ്ഞുപോകുന്നുഞാൻഎരിയുന്ന വയറിന് വരതീർത്ഥമാകുവാ-നൊരുതുള്ളി സ്നേഹമേകമ്മേ മണിമേടയാശിപ്പതില്ല, ഞാനുരിയരി-ച്ചോറിനായൂരുതെണ്ടുമ്പോൾമടിപിടിച്ചുമ്മറവാതിലടയ്ക്കുന്നനരജന്മമെന്തിനാണമ്മേ. സമരാണ് നാം ഭൂവിലൊറ്റശ്വാസത്തിന്റെദയവുണ്ടുറങ്ങുന്ന ചെറുജന്മമല്ലയോഒരുനേരമാദാനമകലുന്ന വേളയിൽസമരായ നാം വെറും മൃതദേഹമല്ലയോ. നിറമുള്ള സ്വപ്നം നിനക്ക് സ്വന്തംനീറുന്ന നിമിഷമാണെന്റെ ജന്മംനിറഹർഷഗീതം…