കറുത്ത പെൺകുട്ടീ….. Mohanan Pc Payyappilly
പട്ടsച്ചാരം പറന്നു ചിതറുന്നമൃത്യുനിലയമോ നിൻ ഹൃദയം?കറുത്ത നിറമാർന്ന പെൺകുട്ടീ…..കറുത്ത പെൺകുട്ടീ…. പറയൂവെറുത്തുവെന്നോ നീവെട്ടം?അകലേ , മാമലച്ചെരിവിൽ പുലരിഅകാല ചരമമടഞ്ഞല്ലോ…ക്ഷണഭംഗുരമീ ജീവിതംക്ഷണഭംഗുരമേ യൗവനം…അസ്വസ്ഥമാമെൻ നിദ്രയിലെന്തിന്അണഞ്ഞു തോഴീ നീ കനവായ്…?പറയാനിനി മുതിരേണ്ട,മൊഴികൾവൃഥാവിലാക്കിക്കളയേണ്ട…പരിചിതമാണാ മാനസംപരിചിതമാ ഹൃദ്സ്പന്ദനം….പൊലിഞ്ഞ സൂര്യോദയങ്ങളെന്തിന്,നമുക്കു വെൺമതി മതിയല്ലോ…