Category: കവിതകൾ

താരകങ്ങൾ ….. Prakash Polassery

കൊച്ചു പേനയും പിടിച്ചിട്ടു ഞാനീകൊച്ചു കസേരയിലിരിപ്പുറപ്പിച്ചപ്പോൾഇത്ര നാൾ നിന്നെ കൊണ്ടു നടന്നനെഞ്ചകം ഇപ്പോൾ വിങ്ങിയതെന്താവാം ഒട്ടെഴുതുവാൻ വിതുമ്പിയീപേനയിപ്പോഒട്ടിപ്പിടിച്ചിരിക്കുന്നു കടലാസിൽപെട്ടെപെട്ടന്നു വാക്കുകൾ മനസ്സിൽതട്ടി വരുന്നുണ്ടെന്നതു സത്യവും ഓമനിച്ചു തഴുകിയ കൈകളിൽഓമനയോടെ കൊരുത്ത പേനയുംഓച്ചാനിച്ച് നിൽപ്പതുണ്ട് എൻ്റെവാക്കുകൾ പകർന്നു കിട്ടീടുവാൻ അന്നു കേട്ട വാക്കുകളെൻ്റെ…

ആ നിമിഷം….. Binu R

മറന്നൂ മനതാരിൽ മനിതൻരാഗദ്വേഷങ്ങളാം മഹാവിപത്തിനെ,മഴയായ് പേമാരിയായ് ഹൃത്തിനെ തന്നെവേട്ടയാടിയ പ്രളയമഹാമാരിയെ…! ദിനങ്ങൾ വെള്ളത്താൽ മൂടപ്പെട്ടപകലുകളും രാത്രികളുംവെറുക്കപ്പെട്ട ദിനങ്ങൾകൊഴിഞ്ഞു പോയതും,ആരാനും വന്നൊരാ ജീവിതങ്ങൾകടലിൻ മക്കളാൽ , ആട്ടിത്തെളിക്കാൻവിരുന്നുവന്നതും, മറന്നുപോയോ.. ! കോരിനിറച്ച രാപ്പകലുകളിൽഅംബരചുംബികളാം ദേവാലയങ്ങളിൽമനസ്സുകൾ ഒളിപ്പിച്ചതുംനമ്മൾ മറന്നിരിക്കുന്നൂ….! ഇനിയും വരാനിരിക്കുന്ന പകലുകളിൽവിപത്തായ് പിറക്കാനിരിക്കുംമഴയാം…

തിരിച്ചറിവ്…..Letha Anil

അരുമയായ് പോറ്റിയഅരിയ സ്വപ്നങ്ങളേമരുപ്പച്ച തേടി,മരുഭൂവിലലയാതെ ,എന്റെയരികിൽ ,വറ്റിവരണ്ടൊരീയരുവി,തന്നോരത്തിരിക്കുമോ അലിവിൻ നനവില്ലാ_ക്കരയിതിൽ കാൺമൂആർക്കോ വേണ്ടി പൂക്കുംകാട്ടുചെടികളെ. ഒരിക്കലീ പാരിൽഗരിമയാർന്നു നിന്നവർ.പ്രൗഢി തന്നുത്തുംഗ_ശൃംഗം കടന്നവർ.സാളഗ്രാമങ്ങളിൽ ,പൂജാമലരായവർ. ഉള്ളിലൊരു ചിതയാളുമ്പൊഴുംപുറമേ മൃദുസ്മേരംപുതച്ചിരിയ്ക്കുന്നവർ. ചൂടാത്ത പൂവെന്ന പരിഭവമില്ല.നേരമായ് പോകാനെന്നാധിയില്ല.വാടാതെയാടാതെ ,കുമ്പിട്ടു നിൽക്കാതെമരുവുമവരുടെ കരളറിഞ്ഞീടുക. അരുമയായ് പോറ്റിയഅരിയ സ്വപ്നങ്ങളേ..നിഴലനക്കങ്ങളിൽനിറം…

ഹൃദയം കൊണ്ടൊരു യാത്ര …. Muraly Raghavan

ഹൃദയം യാത്ര ചെയ്തു എന്നിൽ നിന്നുംനിന്നിലേക്കുള്ള ദൂരം കുറയ്ക്കുമ്പോൾഎന്റെ ഹൃദയം മിടിക്കുന്നത് കാണുന്നുണ്ട്ആകാശത്തിന്റെ അതിവിശാലതയിൽഞാനിരിപ്പുണ്ട് ഒരു നക്ഷത്രത്തിളക്കമായ്. ഇനിയും പറക്കുവാൻ ഭൂതലങ്ങൾ ബാക്കിനന്മയുടെ ഹൃദയങ്ങൾ ആകാശത്തേക്ക്പുഷ്പവൃഷ്ടി നടത്തുമ്പോൾ ഭൂമിയിൽസന്മനസ്സുള്ളവർക്കു സമാധാനവുംഅല്ലാത്തവർക്ക് യുദ്ധകാഹളവും. സ്നേഹത്തിന്റെ ചിറകുകൾക്ക് വേഗതയുംസ്വപ്നങ്ങളും, പിന്നെ ഹൃദയമിടിപ്പും.നിനക്കെത്ര ഹൃദയമുണ്ട് എന്ന്…

അമ്മ. …. Hari Kumar

അമ്മയെത്തല്ലി –പുറപ്പെട്ടതാണിന്ന്കുപ്പിക്കുതന്നില്ല കാശ് ! പൊട്ടിച്ചെടുത്തുള്ളമാലകൊണ്ടിത്ര നാൾകഷ്ടിച്ചുനാവിലിറ്റിച്ചു.! സർക്കാരൊരുക്കി –വെയ്ക്കുന്നുണ്ടു ബാറുകൾവർഷങ്ങൾ നാലഞ്ചു വീതം ! പൊട്ടിച്ചിരുന്നുകഴിക്കുവാനീവിധംസ്വർഗം ചമച്ചു വെയ്ക്കുമ്പോൾകുത്തിയിരുന്നുചടയ്ക്കുന്നതെങ്ങനെചെപ്പ പൊളിഞ്ഞുപൊയ്ക്കോട്ടെ…. മോതിരം കിട്ടുകിൽകത്തിക്കറുക്കണംഒട്ടൊന്നു രാത്രിയായ്ക്കോട്ടെ…. (അമ്മയ്ക്കു വേണ്ടിയാ –ണീദിനം; മക്കൾക്കുവേണ്ടിയാണമ്മയും പാരിൽ )….. ഹരികുങ്കുമത്ത്.

മതിലുകൾ ഭേദിച്ച്….. Kerstin Paul

പ്രപഞ്ചമീ മനോ വേദനകൾക്കൊടുവിലായ്പൊട്ടിത്തെറിക്കുന്നഗ്നി വിസ്‌ഫോടനം പോലെ.എന്തു ചൊൽവാനായി കൊതിക്കുന്നിതെൻ തൂലിക ..എന്തു വാദിക്കാനായ്‌ ചോദ്യങ്ങൾ ഉയർത്തിടുന്നു.ഉത്തരമില്ല ചോദ്യങ്ങൾക്ക് നടുവിലായ് ഉത്തരം മുട്ടി നിൽക്കുന്നു മനുജർ. കോപനീരസ വൈരാഗ്യങ്ങൾക്ക് നടുവിലായ്‌,തീർത്തിടുന്നവനൊരു നവ്യമാം ജന്മത്തെ.ദിവ്യമാമൊരുപാട് നിയോഗങ്ങളുംപേറി,പിറന്നിടുന്നതേ മാനവൻ ഭൂവിലായ്…പിറവി തൻ ഉദ്ദേശ ശുദ്ധി മറന്നവൻ…

നന്ദ്യാർവട്ടം ———- Anupriya Kunji

എന്റെ നിലാവ് ചുരത്തുന്ന നന്ദ്യാർവട്ടപ്പൂക്കളെല്ലാംഇന്ന് നിന്റെ ചുംബനങ്ങളിൽ പൊള്ളി മരിക്കുന്നു. ഹിമപാതങ്ങളിൽ നമ്മൾ കൊരുത്ത പുഷ്പങ്ങൾമഴയുടെ സ്വപ്നാടനങ്ങൾക്ക് വഴി കാട്ടുന്നു. രക്തം വരണ്ട് നീലിച്ച ചില്ലുജാലകങ്ങളിൽപക്ഷികൾ നിഴലുകൾ കോറി വരയ്ക്കുന്നു. മുറ്റത്ത് കുഞ്ഞുങ്ങൾ ചരൽക്കല്ലുകളെവെയിൽ ചാറിനാൽ നനയ്ക്കുന്നു. ചില്ലുമഴയുടെ വിരൽത്തുമ്പിനാൽഎന്റെ പാരിജാതപ്പൂക്കൾക്ക്…

സ്ത്രീപർവ്വം …….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം … അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള് പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്.. ‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് …. സ്നേഹാക്ഷരങ്ങളാം…

പ്രവാസിയുടെ ഗദ്ഗദം … Varadeswari K

ഉറ്റുനോക്കി ഞാനാ ഒറ്റനാണയത്തില്‍ വിഷുക്കൈനീട്ടം മിഴിഞ്ഞെന്‍റെയുളളില്‍. ഓര്‍മ്മകളോടിക്കിതച്ചെത്തിയന്നേരം എന്നോ മറന്ന ശീലുകളാടി ചുണ്ടില്‍. അച്ഛനായമ്മയായ് നില്ക്കുന്നു മുന്നില്‍ നീയൊറ്റനാണയമേ, ഓതുന്നു സ്വസ്തി. ആ നാണയത്തിന്‍ തിളങ്ങും മുഖത്തിലായ് മിന്നുന്നു നൂറു നൂറു വദനാംബുജങ്ങള്‍! കൊറോണയെപേടിച്ചു കഴിയുന്നു ഞാന്‍ ചില്ലുകൂട്ടിലെ പിടയും മത്സ്യമായി.!…

സ്വപ്നലോലം …. Ganga Anil

യുഗസഹസ്രങ്ങൾക്കുമപ്പുറംസൂര്യചന്ദ്രർതോളുരുമും വെളിച്ചത്തിൽനീഹാരപ്പൊയ്കാതടത്തിൽഅപ്സരസവൾ പ്രാവൃട്നീരാടിയുല്ലസിക്കവേപ്രാചീനതിലകനവൻതൻമിഴിയാലായുടൽതഴുകിയനവധി കാതംചരിച്ചനുരാഗവിവശനായിപൊയ്കാതടത്തിൻ പുളിന-മൊന്നതിൽ ചാരെചമച്ചൊരുവാസന്തഗേഹമതിവേഗനേപിന്നെത്തൻ മത്തദാഹത്താൽതഴുകിയുണർത്തിയായപ്സരസിനെതൻഗാഢാലിംഗനത്തിനാൽനെല്ലിടയകലമേതുമില്ലാതെരതികാമ മൻമഥലീലകൾആടിയുല്ലസിക്കവേതൻ ദിവ്യമാംമിഴിപോലുമടഞ്ഞവേളയിൽസ്വപത്നി രോഹിണിയവൾതൻസുനേത്രത്താൽ ദർശിച്ചിതേഇഹലോകമെങ്ങുമേകാണതൊരീ കാമരൂപങ്ങളെപിന്നപ്പറവവാനുണ്ടോ,അസൂയയ്ക്കുണ്ടോവേർതിരിവെങ്ങുമേരോഹിണിതൻ മനമിരുണ്ട-തുപോലാനനവുംദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽശാപവചസിങ്ങനെ‘പ്രവൃട് നീ ഭൂമിയിൽ പിറക്കട്ടെമനുയോനിയതിൽ തീരട്ടയീകളങ്കം’ നീഹാര വീഥിയിലതിസുന്ദരിയീമഹീതലത്തിലിങ്ങ്സ്വർലോക സമമാം കൈരളിയിൽപൈതലില്ലാക്കൈതവത്താൽആകുലനൃപനായൊരാഇരവികേരളവർമ്മൻബഹുഭാര്യമാരിലതി സുന്ദരിനടന രംഭ ചെറുകര കുട്ടത്തി-യുമായി രമിച്ചുകഴിയവേശാപഫലമത് വന്നുനിറഞ്ഞങ്ങ്കുട്ടത്തിയവൾ ഭാഗ്യവതിശാപത്താൽ മനഷ്യോദര-ത്തിലാകിലും…