ഉറവ
രചന : മംഗളാനന്ദൻ✍ ജീവിതം പോലെയീ മണ്ണിലൊഴുകുന്നജീവന്റെ ഭാവുകം പേറും നദികളീ-കാനനച്ചോലയിൽ നിന്നു കുളിരുമായ്വേനലിലെത്തി പുളിനങ്ങൾ പുൽകവേ,തൊട്ടറിയുന്നു തീരത്തെ ചൊരിമണൽ-ത്തിട്ടയിൽ പണ്ടു പതിഞ്ഞ കാല്പാടുകൾ.ഞാനെന്റെ കൗമാരകൗതൂഹലത്തിലീ-തീരങ്ങൾ തോറുമലഞ്ഞു നടന്നതുംകാട്ടരുവിതന്നുറവിടം തേടിയെൻകൂട്ടുകാരൊത്തു പിന്നോട്ടു നടന്നതുംഞാനറിഞ്ഞന്നു, പ്രകൃതിനിയമങ്ങൾമാനവകൗശലത്തിന്നുമുപരിയാം.മാമലകൾക്കുമേലെത്തിയ കാർമുകിൽ-ക്കാമനകൾ സ്വപ്നഭൂമി തിരഞ്ഞതുംമാരിവില്ലിന്റെ രഥമേറി ഭൂമിയിൽമാരിയായെത്തി…