Category: കവിതകൾ

ഖനിയിലെ ജീവിതങ്ങൾ.

രചന : സുധീഷ് കുമാർ മമ്പറമ്പിൽ രാവേറെയായ് കാത്തിരിപ്പുണ്ടവൾകുത്തിമറച്ച കൂരയിലൊരു മൂലയിൽ വെള്ളം കുടിച്ചു പശികറ്റിതറയിലമർന്നു തളർന്നുറങ്ങുന്നു കുഞ്ഞുമക്കൾ .. ഇരുളിലകലെയായ് മുഴങ്ങിയ അപായമണികേട്ടവൾ നടുങ്ങിത്തരിച്ചിരുന്നൊരു –തേങ്ങൽ തൊണ്ടയിൽ കുരുങ്ങി…തൻപാതിയുമവിടെയെന്നോർത്തവൾ തളർന്നുപോയി തളർന്നുറങ്ങുന്നതൻപിഞ്ചോമനകളെനോക്കിയവളുടെനെഞ്ചകത്തിൻ നീറ്റലൊരു നെടുവീർപ്പിലൊതുക്കീ….കണ്ണുനീരില്ലിനി കരയുവാൻവിശപ്പിൻ വിളിയുയരു-ന്നൊരാർത്തനാദമായ്തൊണ്ടയിൽ കുരുങ്ങുന്നു നാളെയവളുമവനെപ്പോലെഖനി…

ശില്പികളുടെ ദുഃഖം.

രചന : മനോജ്‌ കാലടി സബർമതിയുടെ തീരത്തു കേൾക്കുന്നുകരളു നോവുന്നോരാത്മാവിൻ രോദനം.ഭരണഘടനതൻ ശില്പിയാം അബേദ്കർപരിതപിക്കുന്നു നാടിന്റെവസ്ഥയിൽ. ഭാരതത്തിന്റെ ഹൃദയത്തിനുള്ളിലായ്പണിതു നല്ലൊരു ശിൽപ്പവും പണ്ടവർ.കല്ലുകൊണ്ടല്ലിരുമ്പു കൊണ്ടല്ലത്നൂലിഴപോലെ സ്നേഹമാം ഭാഷയിൽ. സഹിഷ്ണുതയും സമത്വവും നൽകുന്നഭരണഘടനയാം നല്ലോരു ശില്പവും.വർണ്ണരാജി വിതറുന്നോർക്കന്നായ്‌നാടിനൈക്യപ്രതീകമായ് നിന്നത്. ഭീതി വിതറി ഇരുട്ടിന്റെ…

ഭയാരണ്യം

രചന : സാജുപുല്ലൻ ഒരു കളിവണ്ടിയിലേറി പ്രണയംകാടു കയറിആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്നകന്ന്ചപ്പുകാടിൻ്റെ ഓരം പറ്റിമുളങ്കാടിൻ്റെ മർമ്മരം കേട്ട്ഇടയ്ക്ക് കുളിരരുവിയെമുറിച്ചു കടന്ന്ഒറ്റയടിച്ചാലിലൂടോടിയ വണ്ടിയിൽതൊട്ടും പിടിച്ചുംഅവനും അവളും… ഇടയ്ക്കൊന്ന് കണ്ണുചിമ്മിയപ്പോൾഉൾക്കാട്ടിലാണ്ഇടയ്ക്ക് ചുറ്റിയുംഇടയ്ക്ക് അകന്നുംപാഞ്ഞു പോകുന്നു മൃഗങ്ങൾനാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം അവൻ പറഞ്ഞുമൃഗങ്ങളെ നോക്ക്…അവയൊന്നും ഉടുത്തിട്ടില്ലഉൾക്കാടിൻ്റെ…

ഉത്തരവാദികൾ ?

രചന: J K Thrissur മഹാരാഷ്ട്രയിലെ ഒരു ആതുരാലയത്തിൽ ശിശുക്കളുടെ ഐസിയുവിൽ അഗ്നിബാധ. ഏറ്റ് കുഞ്ഞുങ്ങൾ മരിച്ച സംഭവമാണ് ഈ വരികൾക്ക് ഹേതു. ഒന്നും അറിയാത്ത, പറയുവാനുംആകാത്ത, ചലനവും ഇല്ലാത്തകുഞ്ഞിളം പൈതങ്ങളേ,കിളി കൊഞ്ചലുകൾ കേൾക്കുവാൻവെമ്പുന്ന മനസ്സുകൾക്കിന്നോനൽകിയതും സന്താപക്കടലല്ലേആതുരാലയ സൂക്ഷ്മ വാസികളേ !.…

രാമനെ തേടുമ്പോള്‍

രചന:Madhav K. Vasudev രാമനെ അറിയുവാന്‍ നീരാവണനെ അറിയണംകാനന ചിന്തകൾ പരത്തണംരാമബാണത്തെ അറിയണം.നിശാചര രാത്രികള്‍ താണ്ടണംമിഥിലയെ പുല്‍കണം.ത്രയംബക ചാപമൊടിക്കണംപത്തുതലകളില്‍ ചികയണം’ഇരുവര്‍ക്കുമിടയില്‍ തുളുമ്പിയകണ്ണുനീര്‍ കാണണം…..രാമനെയറിയുവാന്‍ നീരാവണനെ അറിയണം….. രാമനെ അറിയുവാന്‍സരസ്വതീ യാമത്തില്‍സരയുവില്‍ മുങ്ങണംദര്‍ഭ മുറിക്കണംവനാന്തര ഗര്‍ഭത്തില്‍ചിത്രകൂടങ്ങള്‍ തിരയണംപാദുകമേന്തിയ ശിരസ്സുനീ കാക്കണം, തേടണംകാനന പാതകളെല്ലാം…

ശിലാഹൃദയങ്ങൾ

രചന:മോഹൻദാസ് എവർഷൈൻ സ്നേഹിക്കുവാൻ മറക്കുന്നുവോ നമ്മൾസ്നേഹിക്കുവാനിനിയും പഠിക്കാത്തവർമോഹിക്കുവാൻ മാത്രമറിയുന്നജന്മങ്ങൾമോഹങ്ങൾ നല്കുവാൻ മടിയേതുമില്ല സ്നേഹം വിലയ്ക്ക് വാങ്ങാമെന്നാരോമൊഴിയുന്നനേരം കിഴിപ്പണം തിരയുന്നുഞാനും, പിന്നാലെ നിങ്ങളും തിരയുന്നു!അർത്ഥങ്ങളില്ലാ വെറും വ്യർത്ഥ ജീവിതം വിദ്യയും വിലപ്പേശി വിൽക്കുന്ന ചന്തയിൽപകലിൻ വെളിച്ചം ഇരുളിന്ന് വഴി മാറിടുന്നുഇരയെ തിരയുന്ന മിഴികളിൽ…

മരിച്ച അമ്മ കുഞ്ഞിനെ ഓർക്കുമ്പോൾ ….!

രചന:Raju Kanhirangad വിരിച്ചു വെച്ചെരു ശവക്കുഴിയിൽമരിച്ച പെണ്ണവളുണരുന്നു !സ്നിഗ്ദം ചൊടിയിൽ ചോരി വായിൽമുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-നെളുതാതുഴറുന്നു മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല –യിൽ നിന്നിറ്റും പാൽമണ്ണിൽ വീണു പരക്കുന്നുചേതന,യറ്റവളാണെന്നാലുംഅവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെജരായുവിൽ പോറ്റിയൊരമ്മആരിതു കേൾക്കാൻ അമ്മ വിലാപംശവമാടത്തിന്നരികെ .…

പൂവും പൂമാരനും ….. Thomas Antony

കാനന ചോല കവിതപോലെകാടും മേടും താണ്ടി വന്നുനിൽക്കുംമരതകപച്ച വിരിച്ച വാടീ-പടിവാതിലിൽ കാലം തങ്ങിനിന്നു.മലർവാടിതന്നിലെ വല്ലിയൊന്നിൽപനിനീർ പുഷ്പം ചെമ്മേ ഉൽഫുല്ലമാംപൂമാരൻ മുത്തി ചുവപ്പിച്ചീടാൻമധുവുണ്ണാൻ വല്ലിയിൽ വട്ടമിട്ടു. എന്തേ മനോഹരീ! നിൻ ചാരുതചന്ദ്രനെപ്പോലെ തിളങ്ങീടുവാൻഎന്നെയും നിന്റെ മനോരാജ്യത്തിൽലസിക്കുവാനെടുക്കുമോ ഒരു മാത്ര നീ? . കരിവണ്ടേ!…

മരംകൊത്തി …. Letha Anil

തൊപ്പിക്കാരൻ മരംകൊത്തി …….കൊത്തിത്തുളയ്ക്കും മരംകൊത്തി ……കാതലുള്ള മരം തേടികാലേയിറങ്ങിയതാണോ നീ….. ? കാടെരിഞ്ഞുതീർന്നിട്ടു०കാടു നാടായ് മാറിയിട്ടു०പറമ്പിലെയൊറ്റത്തടിയിലെന്തിന്മൂർച്ച കൂട്ടുന്നു ചുണ്ടിൻറെ? ദൃഷ്ടി നിന്നിൽനിന്നു മാറ്റവേ….കഷ്ടം നീയൊരു പാവം. വാക്കിൻറെ പ്രഹരമേറ്റടിതെറ്റിവാരിക്കുഴിയിൽ പെട്ടുപോകുന്നവർ.വെട്ടിപ്പിടിക്കുവോർ ബന്ധുക്കളെന്ന്വെട്ടിത്തിരുത്തുന്ന ചിത്തങ്ങൾ.കൊടിനിറഭേദം , സദാചാരബോധംഅരിഞ്ഞുവീഴ്ത്തും നിരാലംബജന്മങ്ങൾ.പരുന്തിൻറെ കൂർത്തനഖങ്ങളിൽപിടയുന്ന പിഞ്ചുദേഹങ്ങൾ.അവയവമാറ്റപ്പുനർജ്ജനികൾ ,അതുമൊരു…

പൂർണ്ണഭാവങ്ങൾ. …. പള്ളിയിൽ മണികണ്ഠൻ

മനം പിടയുമ്പോൾമകനേ… കരയരുതെന്നുപറയാനുംമടിയിൽകിടത്തി മുടിയിഴകളിൽവാത്സല്യത്തലോടലേകുന്നഒരമ്മയാകാനും…… പെരുമഴനനഞ്ഞ്പടികയറിയെത്തുമ്പോൾപനിപിടിപ്പിക്കേണ്ടെന്നോതിതോർത്തുമായിഇടവഴിയിലേക്കോടിയെത്തുന്നചേച്ചിയാകാനും… ഇടക്ക് ശാസിക്കുമ്പോൾമുഖം കറുപ്പിച്ചാലുംചിരിച്ച് പിന്നെയും വിരൽത്തുമ്പിൽതൂങ്ങികുറുമ്പ്കാട്ടുന്ന അനിയത്തിയാകാനും… ഉള്ളൊന്നുപിടയുമ്പോഴേക്കുംഉള്ളറിഞ്ഞുകൊണ്ട് പുണരാനുംവരുന്നതെല്ലാം പങ്കിട്ടെടുക്കാമെന്നോതിനെഞ്ചിൽ തലചേർത്തുകിടക്കുന്നഒരു ഭാര്യയാകാനും…… പിണങ്ങാനിടവരുത്താതെമരണംവരെയിങ്ങനെപ്രണയിച്ചുകൊണ്ടേയിരിക്കാനുംമധുരമായൊരു ചുംബനംകൊണ്ട്മനസ്സിന് നിത്യയൗവ്വനംനൽകുന്നഒരു കാമുകിയാകാനും…….എനിക്കൊരു പെണ്ണിനെ വേണം… (പള്ളിയിൽ മണികണ്ഠൻ)