Category: കവിതകൾ

പുൽക്കൂട് ഉണ്ടാക്കുമ്പോൾ !…. Mathew Varghese

പിറക്കാനിടമില്ലാതലഞ്ഞുദേവൻ, അവനിയിൽ ഭവനങ്ങൾതമസ്സിൽ, പാപാന്ധകാരങ്ങളിൽ!പതുക്കെ വിരൽമുട്ടി വിളിച്ചുനാഥൻ, തുറക്കാനൊരു വാതിലി-ല്ലാത്തതാണെനിക്ക്, സ്വന്തമായ്ഇടമെൻ ഇടനെഞ്ചിലൊരുക്കി,ഇനിയൊരു, തെളിച്ചത്തിനിമകൾതുറന്നുവച്ചൊരുകുഞ്ഞു നക്ഷത്രമായ് ‘വെളിച്ചം, ഹൃദയത്തിൽ പരന്നുഎനിക്കുള്ളം നിറഞ്ഞു, ദൈവത്തിൻസന്മനസ്സിന്റെ, സമാധാനമായ് !ശിശുവായ്,ജനിച്ചുവെന്നകമെ,അനുദിനം, പുൽക്കൂടൊരുക്കുന്നആരാരിലും, ഉണ്ണിയേശു പിറക്കും !മനസ്സിൽ ദുരന്തങ്ങളനന്തം,കനപ്പെട്ടു, കിടക്കുമ്പോൾ കുരിശ്ശെടുത്തൊരു-വേള, കാൽവരി പുൽകും അവൻ*അതിനായിടം, കൊടുത്തവിടുത്തെഅനുഗ്രഹക്കരങ്ങൾ…

നഷ്ടബാല്യം …… ഗീത മന്ദസ്മിത

കൊച്ചു കണ്ണൻ ചിരട്ടകൊണ്ടുമണ്ണപ്പമുണ്ടാക്കി വെച്ചതുംപച്ചിലകളരിഞ്ഞു ചേർത്തൊരുകൊച്ചു കൂട്ടാനൊഴിച്ചതുംകൊച്ചനുജനോടൊപ്പമായന്ന്കൊച്ചു പന്തു കളിച്ചതുംകൊച്ചു ചൂരലൊന്നേന്തിവന്നെന്റെടീച്ചറെപ്പോൽ നടിച്ചതുംഉച്ചവെയിലത്തു നാട്ടുമാവിന്റെകൊമ്പിലേറിക്കളിച്ചതുംഅച്ഛനിട്ടൊരൂഞ്ഞാലിലാടുവാൻഊഴമിട്ടങ്ങു നിന്നതുംതോട്ടു വെള്ളത്തിലൂളിയിട്ടങ്ങുകേമരായ് പൊങ്ങി വന്നതുംതോർത്തെടുത്തൊരാ നേർത്ത മീനിനെചേർത്തു കുപ്പിയിലിട്ടതുംഓർത്തെടുക്കുവാനേറെയുണ്ടൊരാബാല്യകാലത്തിനോർമകൾഭാരമേതുമേ തോളിലേറ്റാത്തഭാഗ്യകാലത്തിനോർമ്മകൾനഷ്ടമായൊരെൻ ബാല്യകാലത്തെഇഷ്ടമായിരുന്നെന്നുംകഷ്ടമായത് നഷ്ടമായതെ-ന്നോർത്തിരിപ്പു ഞാനിന്നും ഗീത മന്ദസ്മിത 📝

നന്ദികെട്ടവരോട് ……. വീരാൻകുട്ടി

അവയവങ്ങൾ അഭിമാനികളാണ്,നന്ദിയുള്ളവരും.എല്ലാവരാലുംഉപേക്ഷിക്കപ്പെട്ടയാളെഅവ പരിചരിക്കുന്നതുകാണുമ്പോൾഅങ്ങനെ തോന്നുന്നു.തലയ്ക്കുനേരെ വരുന്നഓരോ അടിയും താങ്ങാൻകൈകൾ പേടികൂടാതെമുന്നോട്ട് വരുന്നു.മുട്ടൻ തെറി വിളിച്ചശേഷംപേടിയില്ലാതുറങ്ങുന്ന നാവിനെകോട്ടയായി നിന്ന് കാക്കാൻപല്ലുകൾക്കറിയാം.സൂര്യന്‍റെ അമ്പുകൾക്കു നേരെവലിഞ്ഞടയുന്നതില്‍നിന്ന്കൺപോളകളെആർക്ക് തടയാനാകും?മുറിവിലൂതുന്നതിന്‍റെ തളർച്ചയെചുണ്ടുകൾപുഞ്ചിരി കൊണ്ട് മറയ്ക്കുന്നു.വഴുക്കുന്ന വലതുകാലിന്ഇടതുകാൽ താങ്ങാവുന്നകാലത്തോളം,പുറത്തെ ചൊറിപ്പാടിലേക്ക്നീണ്ടെത്താൻ വിരലുകൾധൃതിപ്പെടുന്ന നിമിഷംവരേക്കും,എല്ലാം മറന്നുള്ള ഉറക്കിനൊപ്പംതലയിണയായിപാവം കൈത്തണ്ടയുമുറങ്ങുന്നകാഴ്ച അവസാനിക്കാത്തകാലത്തോളം ,ആർക്കു…

ന്യായീകരണങ്ങൾ ….. Raghunathan Kandoth

വെട്ടിക്കൊലക്കവലകളിന്നുരാഷ്ട്രീയതട്ടകങ്ങൾവിരുദ്ധാശയനെന്നൊറ്റക്കാരണാൽനിരായുധനെ വെട്ടിനുറുക്കുവാൻനരാധമന് കഞ്ഞിവെച്ചവനെ‐ന്നാരോപിക്ക;പട്ടിയെ പേപ്പട്ടിയാക്കാതെവെട്ടിവീഴ്ത്തുവത് ന്യായമോ?പുകമറ സൃഷ്ടിക്ക;പുകയോ?തീയില്ലാതെയോ?എന്നാശ്ചര്യം കൂറുകനുണകളെ നൂറ്റൊന്നാവർത്തിച്ച്നൂറ്റാണ്ടുകളെക്കബളിപ്പിച്ച്ചരിത്രസത്യങ്ങളായെഴുതിച്ചേർക്കുക.അതിന് ന്യായീകരണവാദികളായ്കൂലിയില്ലാപ്പട്ടാളമുണ്ടാവണം.അറവുകാരനെ അനുധാവനം ചെയ്യു‐മാട്ടിൻപറ്റങ്ങൾ! ബലിമൃഗങ്ങൾ!!പട്ടിണിക്കിട്ടസിംഹത്തിൻ കൂട്ടിലായ്പട്ടിണിക്കോലനടിമയെകടിച്ചുകുതറുവാനിട്ടു പൊട്ടിച്ചിരിക്കുംനിഷാദർക്കും,ആശ്രിതനെച്ചാവേറാക്കിരക്തസാക്ഷിത്വമാഘോഷിക്കുംനേതൃനീചരും തമ്മിലെന്തന്തരം?വർഗ്ഗ‐വർഗ്ഗീയക്കൊലകളേതാകിലുംനിർദ്ദയം വെള്ളപൂശും മാനസിക‐വിഭ്രാന്തികൾക്ക് ചികിത്സ തേടണം.ഒരു വാഴ തഴച്ചുവളർന്നൊരുമുഴുത്തകൊലവെട്ടീടുവാൻചവിട്ടിച്ചതച്ചീടണം കന്നുകൾഉണ്ണികളെന്നെണ്ണി‐യരുത് ദയാവായ്പൊട്ടുമേ!പലതു ചീഞ്ഞളിഞ്ഞു വേണ്ടയോചിലതു വളമുണ്ടു വീർക്കുവാൻ?ഭരണകൂടക്കരിഞ്ചന്തയിൽമദ്യക്കൊള്ളവില പത്തിരട്ടിഅതിദുഷ്ടമിക്കവർച്ചയിൽഇത്ഥമുരചെയ്വൂ താത്ത്വികാചാര്യൻ!മദ്യാസക്തി കുറയൂവാൻ…

വിടപറയുന്ന ഡിസംബർപ്പൂക്കൾ ….. Muraly Raghavan

ഡിസംബർ നീയൊരു പാവം,ദളങ്ങൾകൊഴിയുന്ന പുവുപോലെയാണ്.വിടർന്നു കൊഴിയുന്ന പൂക്കൾസൗരഭ്യം പരത്തിയിതളുകളെല്ലാംകൊഴിയുന്ന നൊമ്പരപ്പൂക്കൾപോലെ.വിടപറയുന്ന ധനുമാസരാവുകൾമഞ്ഞിൻകണങ്ങളാൽ കുളിരണിയും,മനസ്സുകൾ മലർമന്ദസ്മിതത്താൽകവിതകൾ ചൊല്ലുന്ന സായന്തനങ്ങൾപ്രണയവിരഹങ്ങളെ നെഞ്ചിലേറ്റി .സുന്ദരമായ് വിടർന്നുനിൽക്കുന്നപുഷ്പദളങ്ങൾക്കെത്രയഴകെഴും,പ്രണയത്തിൻ പ്രതീകമാം പനിനീർപ്പൂവുംമനസ്സുകളെ പ്രണയാർദ്രമാക്കുന്നതാംമുല്ലപ്പൂക്കൾതൻ സുഗന്ധങ്ങളുംഎത്രയോ പൂക്കാലങ്ങൾ കണ്ടുണർന്നപ്രഭാതങ്ങളുടെ സൗന്ദര്യമെല്ലാംസ്വന്തമാക്കുന്ന ഡിസംബർ നീയെന്നും,വിടവാങ്ങലിന്റെ വിങ്ങലുകളിൽവിരഹാർദ്രയാകുന്നു , പ്രിയസഖേ ?സ്വപ്നങ്ങളെത്രയോ കണ്ടുറങ്ങിമോഹങ്ങളൊത്തിരിയേകി…

മൊഴിദൂരങ്ങള്‍ …. Naren Pulappatta

നിന്നിലേക്കു നീളുന്നവഴികള്‍ തിരഞ്ഞ് ഞാന്‍ നില്‍ക്കുന്നത്നിന്നരുകില്‍ തന്നെയാണ്..മൊഴിദൂരങ്ങള്‍ക്കപ്പുറംനീയറിയാതെകേള്‍ക്കാതെ പോവുന്നുണ്ട്എന്‍റെ വാക്കുകള്‍പറയാതെ അറിയാമായിരുന്നിട്ടുംഅറിയുന്നില്ലന്ന് നീ…ഇരുള്‍കുടിച്ചു വറ്റിച്ചഎന്‍റെ കിനാക്കളില്‍ വന്ന് നീ എന്നിലെ പ്രണയത്തെകൊത്തിപെറുക്കാറുണ്ട്പലപ്പോഴും..യൗവ്വനം നഷ്ടപ്പെട്ട്പൂക്കാതെയും കായ്ക്കാതയുമിരുന്നഞാന്‍ നിന്‍റെ തലോടലില്‍കുളിര്‍ക്കര്‍ക്കാറുണ്ട് തളിര്‍ക്കാറുണ്ട്…കനവുകള്‍ നെയ്തെടുത്തപ്രണയത്തിന്‍റെ വയല്‍വരമ്പുകളുംകുതിച്ചൊഴുകിയ പുഴയുംമരിച്ച ഓര്‍മ്മകളുംഇന്ന് നമുക്കന്യം..പറയാനേറെയുണ്ട്അറിയാനുംനീന്നിലേക്ക് ദൂരം കൂടും തോറുംഞാന്‍ കിതക്കുന്നൂ….മരണത്തിന്‍റെ…

തുന്നൽക്കാരി …. Pavithran Theekkuni

നോക്കാതിരുന്നാൽവാടുന്നൊരുതുന്നൽക്കാരിയുണ്ട്അയലത്ത്പിന്നിപ്പഴകിയഉടുപ്പുകൾക്ക്പിന്നെയും പിന്നെയുംജീവൻ തുന്നിവയ്ക്കുന്നവൾവഴി പോകുന്നവർക്ക്കാണാനാകും വിധംവടക്കിനി കോലായിൽഉറങ്ങും വരെയുംഉണ്ടാകുംഅവളുംതുന്നലുംവർഷങ്ങളായിവീടുകൾ തമ്മിൽവഴിത്തർക്കത്തിൽപിണക്കത്തിലാണെങ്കിലുംമിഴികൾ തമ്മിലില്ലഎത്രയോപിന്നിയ സ്വപ്നങ്ങൾഎന്റെ ഹൃദയത്തിലുണ്ട്ജീവൻ കൊതിച്ച് ‘പക്ഷെകണ്ണിൽ തീ നിറച്ച്വീട്ടുകാരിയുണ്ട്!യാത്ര കഴിഞ്ഞ്ഇന്നലെമടങ്ങിയെത്തുമ്പോൾതുന്നലില്ലഅവളില്ലവരാന്തയില്ലഇന്ന്പുലർന്നപ്പോൾആവീടേയില്ലപത്തി വിടർത്തിയമൗനം പോലെതർക്കത്തിലുള്ളവഴി മാത്രമുണ്ട്!

മറവിയിലൊളിച്ചവൾ…..Sheeja Deepu

മറവിയുടെ ആഴങ്ങളിൽമറന്നിട്ടു പോയ എൻ ഓർമകളെ………..നഷ്ട്ട സ്‌മൃതിയുടെ ചിപ്പിയിൽഅടച്ചുവച്ച എൻ മൗനനൊമ്പരങ്ങളെ……..ആഴത്തിൽ വേരോടിയെൻഹൃത്തിൽ ചില നൊമ്പരങ്ങളുണർത്തിഅഗ്നിസ്ഫുലിംഗങ്ങൾ ചിതറിച്ചപ്രിയമേറും കിനാക്കളെ……….തുയിലുണർത്തി എൻ വേണുവിൽമോഹങ്ങൾ പാകിയ കൗമാരസ്വപ്നങ്ങളെ……..മിന്നിമായണ പകൽകിനാവിൽതഴുകാതെ തഴുകുന്ന കുളിർതെന്നലായ്വൈകിവന്നു ചാരെനിന്ന്സ്വപ്നങ്ങളൊക്കെയും ഊതി ജ്വലിപ്പിച്ഛ്മടങ്ങുകയാണോ വീണ്ടും…….??!!?ഈ പകൽക്കിനാവിൻ വഴിയോരത്ത്കാഴ്ച്ച മറച്ച നീർ മണികൾക്കിടയിൽചുണ്ടിലൊളിപ്പിച്ച…

ഒരു ‘അ’സാധാരണ കവിത …. വൈഗ ക്രിസ്റ്റി

‘ചുവരിൽ നിന്നുംകറുപ്പും ചുവപ്പും പക്ഷികൾപറന്നു കൊണ്ടിരുന്നു… ‘എന്നത് അത്ര അസാധാരണമായപ്രയോഗമൊന്നുമല്ലെന്നറിയാംആവർത്തിച്ച് പറഞ്ഞു പറഞ്ഞുള്ളമുഷിവുണ്ടു താനുംഎങ്കിലും ,ഏതാണ്ടിങ്ങനെയാണ്ഞാനെന്റെ കവിത തുടങ്ങിയത്എല്ലാ കവിതയ്ക്കും മുമ്പ്ഒരു തുടക്കക്കാരിയുടെ വെപ്രാളംഎനിക്കുണ്ട്…പോരാഞ്ഞിട്ട് കുറച്ചു നാളത്തെ ഇടവേളയുംഎഴുതിക്കഴിഞ്ഞതുംവരികൾ തിരിഞ്ഞെന്നെ നോക്കിപരിഹസിച്ചു ചിരിച്ചുഅത്രമേൽവിധേയത്വത്തോടെഎനിക്ക് വഴങ്ങിത്തന്നിരുന്ന ഭാഷയാണ് ,കനത്ത അധികാര ശബ്ദത്തിൽഎന്നെ തിരുത്താൻ…

രാഷ്ട്രീയം …. Siji Shahul

ഹാ ഹന്തകാലമെൻ മുകുരവല്ലരിപൂത്തുകായ്ചതാം ഗ്രാമ ചർച്ചകൾപന്തയക്കാരുടന്തഃർ ദർശനംചിന്തകൾക്കെന്തു ചുവടു തന്നു ഹോ.ലോകരാഷ്ട്രങ്ങൾ എത്തിചർച്ചകൾമോടിയാക്കിയ പീടികതിണ്ണയിൽവാപൊളിച്ചിവളടങ്ങാത്ത കൗതുകത്തോടെ നിന്നൊരു കാലം മറഞ്ഞു പോയ്ഈ എം എസ്സും കരുണാകരനുംഅടിവെച്ചൊരു നാട്ടുചർച്ചകൾയുപി ബംഗാൾ ശ്രീലങ്ക തുടങ്ങിയോരന്യസംസ്ഥാന രാഷ്ട്രീയ ചർച്ചകൾതോറ്റപന്തയക്കാരനന്നവിടൊരുരംഗവേദിയുണ്ടാക്കി മൊത്തവുംനാട്ടുകാരെ ചീത്തവാക്കിലഭിഷേകമേറ്റിടും നാൾകഴിഞ്ഞുപോയ്വാറ്റുചാരായമഹിമയാലൊരുനാട്ടിലും ഇന്നില്ലതുപോലെ കൗതുകംകളങ്കമില്ലാത്ത…