മുറിവ് …. Shaju K Katameri
മുറിവുകൾ ചീന്തിയിട്ടആകാശത്തിന് താഴെഅസ്വസ്ഥതയുടെനെടുവീർപ്പുകൾ കുടിച്ചിറക്കിയതലകുത്തി മറിഞ്ഞചിന്തകൾക്കിടയിൽതീമഴ കുടിച്ച് വറ്റിച്ചപുതിയ കാലത്തിന്റെനെഞ്ചിലൂടെപേയിളകിയ അന്ധവിശ്വാസങ്ങൾഉയർത്തെഴുന്നേറ്റ്വെളിച്ചം കൊത്തി വിഴുങ്ങുന്നു.നന്മകൾ വറ്റിവരളുന്നരാജ്യത്തിന്റെ ഭൂപടംവരയ്ക്കുന്നതിനിടെപൊതിഞ്ഞ് വച്ചനിലവിളികൾക്കിടയിലൂടെതല പുറത്തേക്കിട്ട്പല്ലിളിക്കുന്ന അനാചാരങ്ങൾ.കാൺപൂരിലേക്ക് നമ്മെ വീണ്ടുംവലിച്ചിഴച്ച് കൊണ്ടുപോകുന്നനെഞ്ചിടിപ്പുകൾ.എത്ര തുന്നിച്ചേർത്താലുംഅടുപ്പിക്കാനാവാത്തവിടവുകൾ നമ്മൾക്കിടയിൽപറന്നിറങ്ങുന്നു.കൂർത്ത് നിൽക്കുന്നകുപ്പിച്ചില്ലുകൾക്കിടയിലൂടെമുടന്തി നടക്കുന്നകാലത്തിന്റെ വിങ്ങലുകളിൽചോരയിറ്റുന്ന ഓരോ പിടച്ചിലിലുംഅപരിഷ്കൃതത്വംദുർമന്ത്രവാദത്തിന്റെമുറിവുകൾ കൊത്തുന്നു.അടഞ്ഞ വാതിലുകൾക്കുള്ളിൽനിന്നും മാനഭംഗത്തിന്റെ വ്യഥപൂണ്ടകുഞ്ഞ്…